22/07/2024
*നിങ്ങൾ ചില ബന്ധങ്ങളിൽ അഡിക്റ്റ് ആണോ? (Addictive Relationship Checklist)*
മറ്റെല്ലാ ലഹരിയും പോലെ മനുഷ്യരിൽ നമ്മൾ അഡിക്റ്റ് ആകും അടിമപ്പെടും.പല ആളുകളും അത്തരം ബന്ധത്തിൽ പെട്ട് ജീവിതവും കുടുംബവും മനസമാധാനവും നഷ്ടപ്പെട്ടതായി കാണാൻ പറ്റും.
റിലേഷൻഷിപ്പ് അഡിക്ഷനോ, പൊതുവെ അനാരോഗ്യകരമായ ബന്ധങ്ങൾക്കോ ഉള്ള ഏതെങ്കിലും പ്രവണത തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഗൈഡാണ് ഈ ചെക്ക്‌ലിസ്റ്റ്.
ഇനിപ്പറയുന്ന മിക്ക പ്രസ്‌താവനകൾക്കും *"അതെ"* എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, നിങ്ങൾക്ക് റിലേഷൻഷിപ്പ് അഡിക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടാകാം.
1) സന്തോഷവാനായിരിക്കാൻ, നിങ്ങൾക്ക് ഒരു ബന്ധം(relationship) ആവശ്യമാണ്. നിങ്ങൾ ഒരു ബന്ധത്തിലല്ലെങ്കിൽ, നിങ്ങൾക്ക് വിഷാദം തോന്നുന്നു, സാധാരണയായി അത് മാറാനുള്ള ചികിത്സ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടുക എന്നതാണ്.
2) നിങ്ങൾ പലപ്പോഴും മറ്റൊരു വ്യക്തിയിലേക്ക് കാന്തികമായി ആകർഷിക്കപ്പെടുന്നു.
ആ വ്യക്തിയുമായുള്ള ബന്ധം നിങ്ങൾക്ക് നല്ലതല്ലെന്ന് നിങ്ങൾ സംശയിക്കുമ്പോഴും നിങ്ങൾ അത് തുടരുന്നു.
3) നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മറ്റൊരു വ്യക്തിയെ മാറ്റാൻ നിങ്ങൾ പലപ്പോഴും ശ്രമിക്കുന്നു.
4) ഒരു ബന്ധം നിങ്ങൾക്ക് നല്ലതല്ലെന്ന് നിങ്ങൾക്കറിയാമെങ്കിലും, അത് ഒഴിവാക്കാൻ നിങ്ങൾക്ക് നല്ല ബുദ്ധിമുട്ടാണ്.
5) ഒരു ബന്ധതിൽനിന്നു ഒഴിവാകാൻ നിങ്ങൾ ആലോചിക്കുമ്പോൾ, നിങ്ങളില്ലാതെ അയാൾ എന്തു ചെയ്യുമെന്ന് അല്ലെങ്കിൽ അയാൾക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങൾ വിഷമിക്കുന്നു.
6) വേർപിരിയലിനുശേഷം, ഒറ്റയ്ക്കാകാതിരിക്കാൻ നിങ്ങൾ ഉടൻ തന്നെ ഒരു പുതിയ ബന്ധത്തിനായി
തിരയാൻ തുടങ്ങുന്നു.
7) മറ്റൊരാളുമായി ബന്ധമുള്ള / നിങ്ങൾക്ക് ധാരാളമായി ഇടപെടാൻ സാധ്യത കുറവുള്ള, പലപ്പോഴും ലഭ്യമല്ലാത്ത ഒരാളുമായി നിങ്ങൾ ഇടപെടാനും ബന്ധം പുലർത്താനും താല്പര്യപ്പെടുന്നു.
8) നിങ്ങളോട് ബന്ധം പുലർത്താൻ താല്പര്യപ്പെടുന്ന നിങ്ങൾക്ക് മിക്കപ്പോഴും ലഭ്യമായ(available ) വ്യക്തി ഒരുപക്ഷേ നിങ്ങൾക്ക് ബോറടിപ്പിക്കുന്നതായി തോന്നാം. അവൻ/അവൾ നിങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിലും, നിങ്ങൾ അവനെ/അവളെ നിരസിക്കുന്നു.
9) നിങ്ങൾ മറ്റെല്ലാ മേഖലകളിലും സ്വാതന്ത്ര്യം പ്രകടമാക്കുമെങ്കിലും, ഒരു പ്രണയ ബന്ധത്തിനുള്ളിലെ സ്വാതന്ത്ര്യത്തെ നിങ്ങൾ ഭയപ്പെടുന്നു.
10) നിങ്ങൾ ബന്ധം പുലർത്തുന്ന വ്യക്തിയോട് നോ പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്