25/06/2021
#വെള്ളപോക്ക്
🛑 *അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് (Leucorrhea)* എന്ന അസുഖം പല സ്ത്രീകളുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. പ്രായഭേദമന്യേ സ്ത്രീകളിൽ കാണപ്പെടുന്ന ഈ ബുദ്ധിമുട്ടിനെ അതിന്റെ പ്രത്യേകത മൂലം പണ്ടുള്ളവർ അസ്ഥിയുരുക്കം എന്ന് വിളിച്ചു പോന്നു. എന്നാൽ ഇതിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ല.
യോനിയിൽ നിന്നുള്ള ഈ സ്രവം പലരിലും പല രീതിയിൽ ആണ് ഉണ്ടാവുക. സ്രവത്തിന്റെ നിറം, മണം, അമ്ലത്വം, അളവ് എന്നിവക്ക് രോഗിയിലുള്ള അസുഖത്തിനനുസരിച്ച് മാറ്റമുണ്ടാകും.
🛑 സ്വഭാവികമായുള്ള യോനി സ്രവം ( physiological vaginal discharge ) ഗന്ധമില്ലാത്ത, നിറമില്ലാത്ത, നേരിയ പശപശപ്പുള്ളതാണ്. ആർത്തവചക്രത്തിനനുസരിച്ചു സ്വാഭാവികമായി തന്നെ പുറപ്പെടുവിക്കുന്നവയാ ണിവ.
⚠️യോനിസ്രവം രോഗ ലക്ഷണമാകുന്ന സാഹചര്യങ്ങൾ ഏതൊക്കെ എന്ന് മനസിലാക്കാം:
❇️ *പൂപ്പൽ ബാധ (candidiasis):*
👉🏻 കാൻഡിഡ എന്ന പൂപ്പലാണ് ഈ രോഗത്തിന് കാരണം
👉🏻 തൈര് പോലെയുള്ള വെളുത്ത യോനി സ്രവവും,യോനിക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും തുട ഇടുക്കുകളിലും അസ്സഹനീയമായ ചൊറിച്ചിലും ചുവപ്പ് നിറവുമാണ് പ്രധാന ലക്ഷണങ്ങൾ.
❇️*ട്രൈക്കോമോണിയാസിസ്:*
👉🏻 ട്രൈക്കോമോണസ് വജൈനാലിസ് എന്ന പാരസൈറ്റ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണിത്.
👉🏻 മഞ്ഞയും പച്ചയും ഇടകലർന്ന നിറത്തിലുള്ള യോനി സ്രവമാണ് ഇവക്കുള്ളത്.
👉🏻 ഇതിൽ കാണപ്പെടുന്ന ഒരു പ്രധാന ലക്ഷണമാണ് strawberry cervix. അതായത് ഗർഭാശയ ഗളം ചുവന്നു കാണപ്പെടുന്ന അവസ്ഥ.
👉🏻 ഗർഭിണികളിൽ ട്രൈക്കോമോണിയാസിസ് അവസ്ഥ വന്നാൽ മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത കൂടുതലാണ്.
❇️ *ബാക്ടീരിയൽ വജൈനോസിസ്:*
👉🏻സ്വാഭാവികമായി കണ്ടുവരുന്ന ലാക്ടോബാസില്ലസ് എന്ന ബാക്ടീരിയ കുറയുകയും മറ്റു ബാക്ടീരിയ അവിടെ വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അതുകൊണ്ടുതന്നെ ഇത് ഒരു അണുബാധ അല്ല.
👉🏻 തവിട്ടു കലർന്ന വെള്ള നിറത്തിലുള്ള മത്സ്യ ഗന്ധമുള്ള യോനി സ്രവം ആണ് ഇവയുടെ പ്രധാന ലക്ഷണം. ആർത്തവ സമയത്ത് ഈ ഗന്ധം വർദ്ധിക്കുകയും ചെയ്യുന്നു.
❇️ *പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് ( pelvic inflamatory disease -പി. ഐ. ഡി):*
ഗർഭാശയത്തിലോ, അതിന് ചുറ്റുമോ ഉണ്ടാകുന്ന നീർക്കെട്ടിനെയാണ് പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് എന്ന് പറയുന്നത്. ട്രൈക്കോമോണിയാസിസും ,ബാക്ടീരിയൽ വജൈനോസിസും പി. ഐ. ഡി ക്ക് കാരണമാകുന്നു.
🔬 *രോഗനിർണയം:*
✅ വിദഗ്ധ പരിശോധന
( പെർ വജൈനൽ ആൻഡ് സ്പെക്കുലം എക്സാമിനേഷൻ )
✅️ മൈക്രോസ്കോപ്പിക്ക് പരിശോധന, കൾച്ചർ.
🩺 *ചികിത്സ:*
💊 സങ്കീർണതകൾ ഒഴിവാക്കാൻ ആരംഭത്തിൽ തന്നെ ചികിത്സ നേടുക.
💊 ചില സാഹചര്യങ്ങളിൽ പങ്കാളിയെയും ചികിത്സിക്കേണ്ടതായി വരും.
💊 പൂപ്പൽബാധ ഉള്ളവർ ഷുഗർ രോഗികൾ ആണെങ്കിൽ ഡോക്ടറോട് അത് അറിയിക്കുകയും പ്രത്യേക കരുതൽ എടുക്കുകയും വേണം.
_🔰ആർത്തവവും, വെള്ളപോക്കും, ഗർഭാശയ രോഗങ്ങളെ കുറിച്ചും ഉള്ള സംശയങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുക. *നമ്പർ -7012461382*_
🏥 *ഹോമിയോ ചികിത്സ ഫലപ്രദം*.
രോഗത്തെയും രോഗ ലക്ഷണത്തെയും മനസ്സിലാക്കി ക്രമാതീതമായി രോഗത്തിന്റെ അളവും തോതും കുറച്ചുകൊണ്ട് ഹോമിയോപ്പതി ചികിത്സയിലൂടെ ഈ രോഗത്തിൽ നിന്ന് മുക്തി നേടാം.
----------------------------------------------------------------
👩🏻⚕️ _ഡോ. സ്നേഹ ജെയിംസ് (BHMS)_
☎️ *ബുക്കിംഗ് നമ്പർ: +91-7012461382*
----------------------------------------------------------------
🏥 *ന്യൂലൈഫ് ഹോമിയോ മെഡിക്കൽ സെന്റർ*🏥
ബ്രാഞ്ചുകൾ: മണ്ണാർക്കാട് | കല്ലടിക്കോട്
----------------------------------------------------------------
🛑 _ഞങ്ങളുടെ "വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവാനുള്ള" ലിങ്ക് താഴെ കൊടുത്തിരിക്കുന്നു_ 👇🏻👇🏻👇🏻
WhatsApp Group Invite