Speciality Dental Care Mannarkkad

Speciality Dental Care Mannarkkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Speciality Dental Care Mannarkkad, Health & Wellness Website, NEAR PERUMAL MILL, TIPU SULTAN Road, Mannarkkad.

The team on Independence Day (Manjusha,Rajani,Vasantha,Dr. Avani, Soumya,Dr. Anees,Abhijit)
17/08/2023

The team on Independence Day
(Manjusha,Rajani,Vasantha,Dr. Avani, Soumya,Dr. Anees,Abhijit)

13-10-2022ഇന്നലെ എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു രോഗിയെ ഞാൻ ചികിത്സിക്കുകയുണ്ടായി. 84 വയസ്സ് പിന്നിട്ട ഒരു അഭിവന്ദ്യ വ...
19/07/2023

13-10-2022

ഇന്നലെ എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു രോഗിയെ ഞാൻ ചികിത്സിക്കുകയുണ്ടായി. 84 വയസ്സ് പിന്നിട്ട ഒരു അഭിവന്ദ്യ വയോധിക. 1965 ൽ MBBS ഉം 1969 ൽ GENERAL MEDICINE ഉം പഠനം പൂർത്തിയാക്കി അരനൂറ്റാണ്ടിലേറെയായി വൈദ്യസേവനം അനുഷ്ഠിക്കുന്ന ഒരു സന്യാസിനി. എൻ്റെ ക്ലിനിക്കൽ പ്രാക്ടീസ് ജീവിതത്തിൻ്റെ തുടക്കത്തിൽ കുറച്ചു കാലം അവരുടെ കോൺവെന്റ് അനുബന്ധ സ്ഥാപനത്തിൽ ഞാനുണ്ടായിരുന്നു.
മറ്റൊരു കോൺഗ്രിഗേഷനിൽ കുറച്ചു കാലത്തെ അദ്ധ്യാപന പരിശീലന സേവനങ്ങൾക്കായി പോകേണ്ടതിനാൽ തുടർ അപ്പോയിന്റ്മെന്റ്-കൾക്ക് എത്താനാവില്ലെന്നും മറ്റൊരിടത്ത് ചികിത്സ തുടരാൻ താല്പര്യമില്ലെന്നും അവർ പറയുമ്പോൾ ഞാൻ നിസ്സഹായനായിരുന്നു. ചെയ്യാനുള്ളത് ഒരു Molar RCT (tooth 16) യും Class II composite restoration (tooth 17) ഉം. "പറ്റാവുന്നിടത്തോളം ചെയ്യുക തന്നെ; atleast symptomatic relief എങ്കിലും ആകുമല്ലോ" എന്ന തീരുമാനത്തിൽ രാവിലെ 11:20 ന് Local Anaesthetic ഇൻജക്ഷൻ എടുത്ത് ഞങ്ങൾ തുടങ്ങി. #17 composite restoration ഉം #16 Pre-endo build up ഉം കഴിഞ്ഞപ്പോൾ 12:30 നുള്ള ആകാശവാണിയിലെ പ്രാദേശിക വാർത്തകൾ വായന തുടങ്ങിയിരുന്നു. സാധാരണയായി ഒരു സിറ്റിംഗ് അപ്പോയിന്റ്മെന്റ് ബുക്കിംഗ് കൊടുക്കാറുള്ള ഒന്നര മണിക്കൂർ time slot തീരാറാകുന്നു. തുടർച്ചയായി mouth open ചെയ്തുവെച്ചു കൊണ്ടുള്ള പരിപാടിയുടെ ബുദ്ധിമുട്ടുകൾ ഒക്കെ നന്നായി അറിയാവുന്നതെങ്കിലും അവർ ഒരേ നിർബന്ധത്തിൽ തന്നെ.
IAS കാരനായിരുന്ന അച്ഛനൊപ്പമുണ്ടായിരുന്ന ചെറുപ്പകാലവും സഹോദരങ്ങളുടെയും അമ്മയുടേം ജീവിതത്തെപ്പറ്റിയുമൊക്കെ കുറച്ച്; പിന്നെ വയോധിക ഫിലോസഫിയും മരണത്തെപ്പറ്റിയുമൊക്കയുള്ള വർത്തമാനം പറച്ചിലിൻ്റെ ചെറുതെങ്കിലും അവിസ്മരണീയമായ ഒരു ബ്രേക്കിനു ശേഷം വീണ്ടും ഡാമിട്ട് RCT യിലേക്ക്. പതിവുള്ള pre-op iopa study യും intra-op & mastercone iopa study യുമൊക്കെ ഒഴിവാക്കി ENDO പൂർത്തിയാക്കി POST-ENDODONTIC OVERLAY MOULDING ഉം ചെയ്തു കഴിയുമ്പോൾ 2:30 PM. Dam ഊരി വീണ്ടുമൊരു ചെറിയ ബ്രേക്ക്. സഹസ്രപൂർണ്ണിമ പൂർത്തിയാക്കിയ ആ അമ്മ ഒരിക്കൽ പോലും അക്ഷമ കാണിച്ചില്ലെന്നതാണ് എനിക്കു കൗതുകമായി തോന്നിയത്. Formally trained അല്ലാത്ത എന്നിരുന്നാലും qualified ആയവരെക്കാളെല്ലാം നന്നായി 3rd & 4th Hands ആയി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തോളം കൂടെയുള്ള എൻ്റെ സീനിയർ സ്റ്റാഫിനെ ചേർത്തു പിടിച്ച് ''മികച്ച സേവനം മോളേ..' 'എന്ന് അഭിനന്ദിക്കാനും അവർ മറന്നില്ല. മൂന്നര മണിക്കൂർ നേരത്തെ chair timing-നു ശേഷവും Muscle spasm, Team work, അതിനു പറ്റിയ നഴ്സിംഗ് അനുബന്ധ അസിസ്റ്റന്റ് ടീമിനെ ഉണ്ടാക്കിയെടുത്ത വിധം etc etc... അവർ ചുറുചുറുക്കോടെ സംസാരിക്കുകയായിരുന്നു. "കർത്താവ് അനുഗ്രഹിക്കട്ടെ! ഇന്നത്തെ night prayer ൽ ഞാൻ ഉൾപ്പെടുത്താം, ട്ടോ" പുഞ്ചിരിച്ചു കൊണ്ട് അവർ യാത്ര പറഞ്ഞിറങ്ങി.

15 വയസ്സ് പ്രായം ഉള്ള ഒരു പെൺകുട്ടിയുടെ മുൻപല്ല് വീഴ്ചയിൽ പൊട്ടിയതാണ്. COMPOSITE RESINS ഉപയോഗിച്ച് എല്ലാവിധ BONDING പ്രോ...
07/07/2023

15 വയസ്സ് പ്രായം ഉള്ള ഒരു പെൺകുട്ടിയുടെ മുൻപല്ല് വീഴ്ചയിൽ പൊട്ടിയതാണ്. COMPOSITE RESINS ഉപയോഗിച്ച് എല്ലാവിധ BONDING പ്രോട്ടോകോളുകളും പാലിച്ചു കൊണ്ട് റിപ്പയർ ചെയ്തെടുത്തു. തൊട്ടടുത്ത് ചെറുതായൊന്ന് പൊങ്ങി നിൽക്കുന്ന ആ പല്ല് കമ്പിയിട്ട് ശരിയാക്കാനുണ്ട്.

Address

NEAR PERUMAL MILL, TIPU SULTAN Road
Mannarkkad

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+914924222169

Website

Alerts

Be the first to know and let us send you an email when Speciality Dental Care Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Speciality Dental Care Mannarkkad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram