18/07/2021
കുട്ടികളിലെ പല്ല് വേദനയുടെ
കാരണം മാതാപിതാക്കളുടെ ശ്രദ്ധകുറവാണോ ??
തീർച്ചയായും അതെ, എന്ന് തന്നെയാണ് ഉത്തരം..
പാൽ പല്ല് എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ചെറിയ കുട്ടികളിലെ പല്ലുകൾ കേട് വന്നാലോ പൊട്ടിപോയാലോ മതിയായ ശ്രദ്ധയും പ്രാധാന്യവും കൊടുക്കുന്ന മാതാപിതാക്കൾ വളരെ കുറവാണ്,പൊഴിഞ്ഞു പോയി പുതിയത് വരും എന്നല്ലാതെ പാൽപ്പല്ലുകളുടെ പ്രാധാന്യത്തെ പറ്റി അറിയാവുന്ന അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നവരും വിരളമാണ്
പല്ല് വേദനയുള്ള കുട്ടിയുമായി ദന്താശുപത്രികളിൽ വരുന്ന ഒട്ടുമിക്ക മാതാപിതാക്കളും പാൽ പല്ലിനാണ് കേട് എന്നറിയുമ്പോൾ പറയുന്ന ഒരു ക്ളീഷേ മറുപടിയുണ്ട്..
"ഓ, പാൽ പല്ലാണോ.. സ്ഥിരം വന്ന പല്ലെങ്ങാൻ ആണോ എന്നോർത്തു ഞാൻ പേടിച്ചു പോയി... "
എന്ന്..
കേട് വന്ന പാൽ പല്ലിലെ പഴുപ്പും വേദനയും മറ്റു ബുദ്ധിമുട്ടുകളും ഒട്ടും നിസാരമല്ലെന്നിരിക്കെ, പാൽ പല്ലിനാണ് പ്രശ്നം എന്നത് നിസാരമായി കാണുന്നതിന്റെ പിന്നിലെ യുക്തിയെന്താണ് ??
മിക്കവരും കുട്ടികളുടെ പല്ല് കേടായതും പോട് വന്നതും അറിയുന്നതുതന്നെ വീക്കവും വേദനയും വന്ന ശേഷമാണ്,
കുട്ടികളിലെ ദന്തശുചിത്വത്തെ കുറിച്ചുള്ള അറിവില്ലായ്മയും കാലങ്ങളായി രൂപപ്പെട്ട് വന്നിട്ടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുമാണ് ഇതിനു കാരണം
Parenting വളരെ മാറ്റങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പോലും ചർച്ചകളിൽ ഒട്ടും ഇടം പിടിക്കാത്ത ഒന്നാണ് കുട്ടികളിലെ പല്ലും പല്ലിലെ പ്രശ്നങ്ങളും..
ആദ്യത്തെ പല്ല് വരുന്നതിന് മുൻപ് തന്നെ മാതാപിതാക്കൾ അറിഞ്ഞു വെക്കേണ്ട ചില കാര്യങ്ങളുണ്ട്,
#എപ്പോൾ മുതലാണ് ബ്രഷിങ് തുടങ്ങേണ്ടത് ❓️
#ഏതൊക്കെ തരം ബ്രഷ് ഉണ്ട് ❓️
#ഏത് ബ്രഷ് ഉപയോഗിക്കണം❓️
#എങ്ങനെ ഉപയോഗിക്കണം❓
#പേസ്റ്റ് ഉപയോഗിച്ചുള്ള ബ്രഷിങ് എപ്പോൾ തുടങ്ങണം ❓️
#ഏത് paste ആണ് ഉപയോഗിക്കേണ്ടത്❓️
#എത്ര വയസ്സ് വരെ പാൽപ്പല്ലുകൾ വായിൽ ഉണ്ടാകും ❓️
#ആദ്യത്തെ സ്ഥിരം വരുന്ന പല്ലുകൾ വരുന്ന പ്രായം ❓️
ഇത്തരം പൊതുവായ കാര്യങ്ങളെ പറ്റിയുള്ള മാതാപിതാക്കളുടെ അറിവില്ലായ്മയാണ് കുട്ടികളെ പല്ലുവേദനയിലേക്ക് തള്ളി വിടുന്ന അവഗണനയുടെ പ്രധാന കാരണം, കുട്ടികളിൽ വരാൻ പോകുന്ന പല്ലിനെപ്പറ്റി പൊതുവായ അവബോധം നേടിയെടുത്താൽ കുട്ടികളിലെ പല്ലു വേദന ഒഴിവാക്കാവുന്നതാണ്,കാലങ്ങളായി തുടർന്ന് വരുന്ന പാൽപ്പല്ലുകളോടുള്ള അവഗണന ഇനിയും തുടരേണ്ട ഒന്നല്ല..!!
#എപ്പോൾ മുതലാണ് ബ്രഷിങ് തുടങ്ങേണ്ടത് ❓️
ആദ്യത്തെ പല്ല് വന്നു തുടങ്ങുമ്പോൾ തന്നെ അല്ലെങ്കിൽ വരുന്നതിന് മുൻപ് തന്നെ ശ്രദ്ധിച്ചു തുടങ്ങേണ്ടതായിട്ടുണ്ട്..
അതായത് ഓരോ തവണ കുഞിനു പാൽ കൊടുത്ത ശേഷവും പഞ്ഞിയോ തുണിയോ ചുടുവെള്ളത്തിൽ മുക്കി മോണ തുടച്ചു കൊടുക്കേണ്ടതുണ്ട്, ഇങ്ങനെ ചെയ്യുന്നത് വരാൻ പോകുന്ന പല്ലുകൾ കേട് വരാതിരിക്കാൻ സഹായിക്കും,
#ഏതൊക്കെ തരം ബ്രഷ് ഉണ്ട്,ഏത് ബ്രഷ് ഉപയോഗിക്കണം,എപ്പോൾ മുതൽ ഉപയോഗിക്കണം❓
ആദ്യത്തെ പല്ല് പുറത്ത് വന്നിട്ടുണ്ടെങ്കിൽ ബ്രഷിങ് ഇനിയും വൈകിക്കൂടാ..
അതിന് മാതാപിതാക്കളുടെ കൈവിരലിൽ ഇട്ട് ബ്രഷ് ചെയ്യാവുന്ന finger brushes ആണ് ആദ്യം ഉപയോഗിക്കേണ്ടത്, അവ മിക്ക kids shop_ലും online_ലും സുലഭമാണ്,അതിന് ശേഷം ഉപയോഗിക്കേണ്ടതിനായി കുട്ടികൾക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള ബ്രഷുകൾ നിലവിലുണ്ട്.
#പേസ്റ്റ് ഉപയോഗിച്ചുള്ള ബ്രഷിങ് എപ്പോൾ തുടങ്ങണം ❓️
കുട്ടികൾ വായിൽ വെള്ളമാക്കി തുപ്പാൻ ശീലിച്ചു തുടങ്ങുന്ന സമയത്താണ് പേസ്റ്റ് ഉപയോഗിച്ച് തുടങ്ങേണ്ടത്.
#ഏത് paste ആണ് ഉപയോഗിക്കേണ്ടത്❓️
കുട്ടികളുടെ ബ്രഷ് മിക്കവരും വാങ്ങിക്കാറുണ്ടെങ്കിലും
കുട്ടികൾക്കായിട്ടുള്ള പേസ്റ്റ് പലരും വാങ്ങിക്കാറില്ല, നമ്മൾ മുതിർന്നവർ ഉപയോഗിക്കുന്ന പേസ്റ്റ് അളവ് കുറച്ച് ഉപയോഗിക്കാരാണ് പതിവ്, നമുക്ക് പോലും അത്ര താല്പര്യമില്ലാത്ത പേസ്റ്റിന്റെ രുചി കുട്ടികളെ പല്ല് തേക്കുന്നതിലേക്ക് അടിപ്പിക്കില്ല, അതിന് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഫ്ലേവറുകളിൽ ലഭ്യമാകുന്ന പേസ്റ്റുകൾ തന്നെ ഉപയോഗിക്കേണ്ടതായിട്ടുണ്ട്, കുട്ടികൾക്കിഷ്ടപെടുന്ന രൂപത്തിൽ അവരെ ആകർഷിക്കുന്ന പാക്കിങ്ങുകളിൽ അവ ലഭ്യമാണ്...
അവയെല്ലാം കുട്ടികൾ സ്വയം ബ്രഷ് ചെയ്യുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്,
രണ്ടു നേരം ബ്രഷ് ചെയ്യുക,യഥാസമയങ്ങളിൽ ബ്രഷ് മാറ്റുക, ശരിയായ ബ്രഷിങ് രീതി പിന്തുടരുക എന്നീ ശീലങ്ങൾ കുട്ടികളിൽ വളർത്തിയാൽ തന്നെ ഭാവിയിൽ ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യതകൾ നേർ പകുതിയായി ചുരുങ്ങും ..
#ആദ്യത്തെ സ്ഥിരം വരുന്ന പല്ലുകൾ വരുന്ന പ്രായം ❓️
ആദ്യത്തെ സ്ഥിരം പല്ലുകൾ വരുന്ന പ്രായം 6വയസിനും 7വയസിനും ഇടയിലാണെന്നിരിക്കെ കേട് വന്ന പല്ല് പാൽപല്ലാണോ സ്ഥിരം വന്ന പല്ലാണോ എന്നതും മിക്കവരും ശ്രദ്ധിക്കാതെ പോവുകയും സ്ഥിരം വന്ന പല്ലുകൾ പാടേ കേടുവന്നു പോകുന്നതും സംഭവിക്കാറുള്ളതാണ്
#എത്ര വയസ്സ് വരെ പാൽപ്പല്ലുകൾ വായിൽ ഉണ്ടാകും ❓️
11വയസ്സ് വരെ വായിൽ നിൽക്കുന്ന പാൽപ്പല്ലുകളും വായിലുണ്ടെന്നത് എല്ലാ മാതാപിതാക്കളും ഓർക്കേണ്ട ഒന്നാണ്, പൊഴിഞ്ഞു പോയി പുതിയത് വരുമെന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് 11 വയസിൽ മാത്രം പൊഴിഞ്ഞു പോകുന്ന പല്ലാണെങ്കിൽ അത്രയും കാലം കുട്ടി അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരും
കുട്ടികളുടെ മറ്റു കാര്യങ്ങളിലെന്നപോലെയുള്ള ശ്രദ്ധ പല്ലിന്റെ കാര്യത്തിലും കൊടുക്കേണ്ടതുണ്ട് .
ആഴ്ചയിൽ ഒരിക്കൽ മക്കളുടെ പല്ലുകൾ ഒന്ന് നോക്കി ,
പല്ലിൽ അസ്വഭാവികമായി ഒന്നുമില്ലാ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്,എന്തെങ്കിലും നിരവ്യത്യാസമോ പോടോ ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകിക്കാതെ ദന്ത പരിശോധന നടത്തുകയും ചെയ്താൽ കുട്ടികളിലെ പല്ലിലെ കേട് വേദന ഉണ്ടാകാതെ തന്നെ പരിഹരിക്കാവുന്നതാണ്..
കേടുവന്നു ചികിൽസിച്ചു ഭേദമാക്കുന്നതിലും ഭേദം കേട് വരാതെ നോക്കുക എന്നത് തന്നെയാണ്, പാൽ പല്ലുകൾ പൊഴിഞ്ഞു പുതിയത് വരും എന്നൊരു വിചിത്ര ന്യായം നിരത്തി പല്ല് ശ്രദ്ധിക്കാതിരിക്കുന്നത് കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്..!!!!
മുതിർന്നവരുടെ പല്ലുകൾ പോലെ തന്നെ എല്ലാ ചികിത്സകളും കുട്ടികളുടെ പല്ലുകൾക്കും ഇന്ന് ലഭ്യമാണ് അത് നൽകേണ്ടതുമാണ്.
എത്ര നേരത്തെ ചികിത്സ തേടുന്നുവോ,വേദനയും മറ്റു ബുദ്ധിമുട്ടുകളും വരാനുള്ള സാധ്യതകളും അത്ര തന്നെ കുറയുമെന്നതിനാൽ കുട്ടികളുടെ ദന്ത പരിശോധന ഒട്ടും വൈകിക്കാതിരിക്കുക 👍🏻
Dent info