
03/09/2023
ഇത് സ്വന്തം ആവശ്യത്തിനായ് തയ്യാർ ചെയ്തെടുത്ത എണ്ണ.
എന്റെ മകനുവേണ്ടി മാത്രം പല പരീക്ഷണത്തിനു ശേഷം ചെയ്തത്. ഓട്ടിസം എന്ന അവസ്ഥയും
അവൻ 26 വയസ്സു വരെ സംസാരിക്കാൻ കഴിയാത്ത കുട്ടി ആയിരുന്നു.
ഒരു പാടു ചിക്കിൽസക്കു ശേഷം ഒരു ഡോക്ടർ പറഞ്ഞു ഇനിയും ചികിൽസിച്ചു പൈസ കളയണ്ടാ ഈ അവസ്ഥയ്ക്ക് മരുന്നു കണ്ടെത്തിയിട്ടില്ല എന്ന്. അത് എന്നെ സംബന്ധിച്ച് വലിയ ഒരു ഷോക്ക് ആയിരുന്നു ശേഷം എനിക്ക് എന്തു ചെയ്യാം എന്നു പരീക്ഷണം ആയി. പരാജയം ആയിരുന്നു ആദ്യം ഒക്കെയും. പല വിധ മരുന്നുകൾ ചേർത്ത് എണ്ണ കാച്ചി എന്റെ തലയിൽ പരീക്ഷണം. ഫലമായി എനിക്ക് വളരെ ബുദ്ധിമുട്ടാകും. അത് മോന് ഉപയോഗിക്കാതെ കളയും. അങ്ങനെ തോറ്റു കൊടുക്കാൻ മനസ്സില്ലാതെ അവസാനം ....
ഒരു എണ്ണ കണ്ടെത്തി അത് എന്റെ തലയിൽ തേച്ചതിന്റെ ഫലമായി എനിക്ക് തലക്ക് കുളിർമ്മയും ഉറക്കം ശരിയായി വന്നു (അതുവരെ ഞാൻ ഇല്ലായെങ്കിൽ എന്റെ മോന്ആര്എന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നു.) എനിക്ക് അതുവരെ ഉണ്ടായ ടെൻഷൻ മാറി ശേഷം എന്റെ
ഇളയമകനോട് അനുവാദം ചോദിചിട്ടു തന്നെ അവന്റെ തലയിലും തേച്ചു കൊടുത്തു. അവനും നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഞങ്ങൾ വലിയ മോന്റെ തലയിൽ തേച്ചു മോനുമാറ്റo കാണാൻ തുടങ്ങി. അതുവരെ ഒരു മുറിയിൽ നിന്നും പുറത്തിറങ്ങാൻ തന്നെ ഇഷ്ടം ഇല്ലാതിരുന്ന അവൻ പതിയെ പുറത്തുവരാനും പത്രം വായിക്കാനും Tv ശ്രദ്ധിക്കാനും തുടങ്ങി. പത്രoവായിച്ച് അവൻ തുല്യതാ പരീക്ഷയുടെ സമയം പോയി രജിസ്റ്റർ ചെയ്ത് സഹായി ഇല്ലാതെ തന്നെ SSLC സാമാന്യം ഭേദപ്പെട്ട നിലയിൽ പാസ്സായി.
ശേഷം തിരുവനന്തപുരം V R C യിൽ കംപ്യൂട്ടർ കോഴ്സ് ഹോസ്റ്റലിൽ നിന്നും കൊണ്ട് പഠിച്ച
V R C യിൽ അഡ്മിനു വേണ്ടി മാത്രം ഞാൻ അവനെ കൊണ്ടാക്കി. പിന്നീട് എല്ലാ വെള്ളി ആഴ്ചയും തനിയെ മാവേലിക്കര വീട്ടിൽ വന്നു തിങ്കളാഴ്ചതിരികെ പോകുമായിരുന്നു.
സൈക്കിൾ
യാത്ര വളരെ ഇഷ്ടം ആയ അവൻ ഇവിടെ നിന്നും പത്തനംതിട്ട വരെയും അഴീകൽ ബീച്ചു വരെയും എടത്വ പള്ളി അമ്പലപ്പുഴ അങ്ങനെ സൈക്കളിൽ യാത്ര ചെയ്യുന്നു.
എന്തിന് പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തെ നെഹ്റു ട്രോഫി വള്ളംകളി കാണാൻ ഇവിടെ നിന്നും 50 കിലോമീറ്റർ സൈക്കിൾ യാത്ര ചെയ്തു പോയി വന്നു.
ഇന്ന് ഈ വീട്ടിൽ വേണ്ട സാധനങ്ങൾ വാങ്ങാനും. എന്തിനും അവനാണ് എന്റെ സഹായി.ഇപ്പോൾ സിനിമ കാണാൻ പോകാൻ തുടങ്ങുന്നു. ഞാൻ വളരെ സന്തോഷത്തിൽ ആണ്.