Anniyamma HOMEO Speciality mulanthuruthy

Anniyamma HOMEO Speciality mulanthuruthy YOUR PARTNER IN HEALTH CARE& COMMITED TO YOUR HEALTHIER TOMORROW

04/10/2023
മൈഗ്രേൻ എന്തുകൊണ്ട്?..... നമുക്കറിയാവുന്നതുപോലെ നമ്മൾ കേൾക്കുന്നത് മണക്കുന്നത് രുചിക്കുന്നത് ഈ സെൻസേഷൻ എല്ലാം അവയവങ്ങളിൽ...
11/08/2023

മൈഗ്രേൻ എന്തുകൊണ്ട്?.....
നമുക്കറിയാവുന്നതുപോലെ നമ്മൾ കേൾക്കുന്നത് മണക്കുന്നത് രുചിക്കുന്നത് ഈ സെൻസേഷൻ എല്ലാം അവയവങ്ങളിൽ നിന്ന് തലച്ചോറിലേക്ക് എത്തിക്കുന്നത് നാഡീവ്യൂഹത്തിലെ ന്യൂറോൺസ് ആണ്. ഇതെല്ലാം തലച്ചോറിലേക്ക് എത്തുന്നത് നമ്മുടെ ന്യൂറോണിൽക്കിടയിൽ Neurotramsmitters ഉള്ളതുകൊണ്ടാണ്
നമ്മുടെ അവയവങ്ങളിൽ നിന്ന് സന്ദേശങ്ങൾ വളരെ വേഗത്തിൽ തലച്ചോറിൽ എത്തുന്നത്.ഏതെങ്കിലും ഒരു കൂട്ടം ന്യൂറോ ട്രാൻസ്മിറ്ററിന് ചില കൺഫ്യൂഷൻസോ തകരാറുകളോ വന്നാൽ അവ അമിതമായി പ്രതികരിക്കുന്നത് മൂലം തലവേദനയായും മറ്റു ബുദ്ധിമുട്ടുകളായി കാണപ്പെടുന്നു. അതുകൊണ്ട് ചിലയിനും മണങ്ങൾ ചിലർക്ക് തലവേദന ഉണ്ടാക്കുന്നു ചിലർക്ക് ചോക്ലേറ്റ് കഴിച്ചാലോ മദ്യപിച്ചാലോ ചീസ് കഴിച്ചാലോ തലവേദന വരുന്നതായി കണ്ടുവരുന്നു.

മൈഗ്രൈൻ 4 വിവിധ ഘട്ടങ്ങൾ1. ആദ്യത്തെ ഘട്ടം വേദന തുടങ്ങുന്നതിനു മുമ്പുള്ള  prodromal phaseആണ്.ഈ സമയത്താണ് അമിതമായ കോട്ടുവാ...
05/08/2023

മൈഗ്രൈൻ 4 വിവിധ ഘട്ടങ്ങൾ
1. ആദ്യത്തെ ഘട്ടം വേദന തുടങ്ങുന്നതിനു മുമ്പുള്ള prodromal phaseആണ്.ഈ സമയത്താണ് അമിതമായ കോട്ടുവാ വരുക തളർച്ച തോന്നുക, തലവേദന വരാൻ പോകുക എന്ന് തോന്നുക ഇവയെല്ലാം ആദ്യത്തെ പ്രൊഡ്രോമൽ phase ലേ ലക്ഷണങ്ങളാണ്
2. രണ്ടാമത്തെ ഘട്ടത്തെ aura എന്ന് പറയുന്നു. ഈ ഘട്ടത്തിലാണ് തലയുടെ ഒരു വശത്ത് തരിപ്പ് തോന്നുക, കണ്ണിൽ ഇരുട്ട് കേറിയതുപോലെ അല്ലെങ്കിൽ കണ്ണിലേക്ക് ടോർച്ച് അടിക്കുന്നത് പോലെ തോന്നുക ചിലർക്ക് ഒരു പൈപ്പിലൂടെ നോക്കുന്നതുപോലെ തോന്നുക ഇവയെല്ലാം രണ്ടാമത്തെ ഘട്ടത്തിന്റെ ഭാഗമായി കാണപ്പെടുന്നതാണ്
3.ശക്തമായ തലവേദനയോടുകൂടി വരുന്നതാണ് മൂന്നാമത്തെ ഘട്ടം. ഈ സമയത്ത് രോഗിക്ക് ശക്തമായി തലവേദന അനുഭവപ്പെടുന്നത് മൂലം മുറിയിൽ അടച്ചിട്ടിരിക്കുകയോ കിടക്കുകയോ ചെയ്യാറുണ്ട് എന്നാൽ രോഗിക്ക് കടുത്ത തലവേദന മൂലം ഉറങ്ങാൻ
സാധിക്കുകയില്ല
4.നാലാമത്തെയും അവസാനത്തെയും ആയ ഘട്ടമാണ് postdromal stage
ഈ സമയത്താണ് മിക്ക രോഗികളിലും ശർദ്ദി അല്ലെങ്കിൽ ഓക്കാനം തോന്നുക. സാധാരണയായി ശർദ്ദിക്കുന്ന തോടുകൂടി തലവേദന കുറയാറുണ്ട്.

എന്തുകൊണ്ട് migraine സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു? 4 കാരണങ്ങൾ 1.ഹോർമോണിലെ ഏറ്റക്കുറച്ചിലുകൾ പ്രത്യേകിച്ച് estrogen...
29/07/2023

എന്തുകൊണ്ട് migraine സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു? 4 കാരണങ്ങൾ
1.ഹോർമോണിലെ ഏറ്റക്കുറച്ചിലുകൾ പ്രത്യേകിച്ച് estrogen ഹോർമോൺ migraine ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.അതുകൊണ്ട് തന്നെ സ്ത്രീകളിൽ migraine മാസമുറ/menses തുടങ്ങുന്ന സമയത്ത് migraine ആദ്യമായി കണ്ടുവരികയും ഒരു 20-30വയസു ആവുമ്പോൾ ഇത് കൂടിവരികയും പിന്നെ ആർത്താവാവിരാ മത്തിൽ/menapause ഇൽ ഇത് കുറഞ്ഞുവരികയും ചെയ്യാറുണ്ട്
2.ജനിതക ഘടകങ്ങൾ
മൈഗ്രൈന് ഒരു ജനിതക ഘടകം ഉണ്ട്. ഒരു കുടുംബത്തിലെ ആർകെങ്കിലും migraine ഉണ്ടെങ്കിൽ അത് സ്ത്രീകൾക്ക് വരാൻ ഉള്ള സാധ്യത കൂടുതൽ ആണ്
3. ഗർഭനിരോധനാമാർഗങ്ങൾ പ്രതേകിച്ചു oral contraceptives ന്റെ ഉപയോഗം, ഉയർന്ന അളവിൽ oestrogen ഉള്ള oral contraceptives ന്റെ ഉപയോഗം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്നു ഇത് മൂലം migraine ഉണ്ടാകാനുള്ള സാധ്യത കൂടിവരുന്നു
4.ജീവിതശൈലിയും മാനസിക സമ്മർധങ്ങളും, ജോലിയുടെയും, വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഇവയെല്ലാം migraine സ്ത്രീകളിൽ കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങളായി മാറുന്നു

മൈഗ്രൈൻ (MIGRAINE)ആർക്കൊക്കെ വരാം?മൈഗ്രൈൻ എന്ന് വിളിക്കപ്പെടുന്ന തലവേദന ഇന്ന് പല പുരുഷന്മാരിലും സ്ത്രീകളിലും ധാരാളം കണ്ട...
28/07/2023

മൈഗ്രൈൻ (MIGRAINE)ആർക്കൊക്കെ വരാം?
മൈഗ്രൈൻ എന്ന് വിളിക്കപ്പെടുന്ന തലവേദന ഇന്ന് പല പുരുഷന്മാരിലും സ്ത്രീകളിലും ധാരാളം കണ്ടുവരുന്ന ഒരു ബുദ്ധിമുട്ട് ആണ്. ഇ തലവേദനയെ മലയാളികളുടെ ഇടയിൽ കൊടിഞ്ഞി, ചെന്നികുത്ത് എന്നും അറിയപ്പെടുന്നു.
സാധരണയായി പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളായിലാണ് മൈഗ്രൈൻ കൂടുതലായി കാണുന്നത്.മൈഗ്രൈൻ ബുദ്ധിമുട്ട് ഉള്ള 10 പേരെ എടുത്താൽ അതിൽ 7 പേരും സ്ത്രീകൾ ആയിരിക്കും എന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യയിൽ തന്നെ കേരളത്തിൽ ആണ് മൈഗ്രൈൻ തലവേദന ഉള്ളവർ കൂടുതലായി കാണപ്പെടുന്നത്.

Address

Mulanthuruthy
682314

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+919632957716

Website

Alerts

Be the first to know and let us send you an email when Anniyamma HOMEO Speciality mulanthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Anniyamma HOMEO Speciality mulanthuruthy:

Share