
17/04/2025
അന്താരാഷ്‌ട്ര വനിതാ ദിനാചരണം, ത്വരിത 2025
ത്വരിത 2025 പദ്ധതിയുടെ ഭാഗമായി, മൂവാറ്റുപുഴ AMAI - 12 കേന്ദ്രങ്ങളിൽ ബോധവത്കരണ ക്ലാസുകൾ വിജയകരമായി സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയ ക്ലാസുകൾ വഴി ഏകദേശം 700ൽ അധികംപേർക്ക് പ്രയോജനം ലഭിക്കുകയും, സമൂഹത്തിൽ ആരോഗ്യ ജാഗ്രത വർദ്ധിപ്പിക്കാനുള്ള ഗണ്യമായ സംഭാവന നൽകുകയും ചെയ്തു.
*മാർച്ച് 7, വെള്ളിയാഴ്ച – HM ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഏകതാ യൂണിയൻ, രണ്ടാർ, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ പരിപാടിയിൽ, മൂവാറ്റുപുഴ AMAI വനിതാ കമ്മിറ്റി കൺവീനർ ഡോ. ശ്രീപാർവതി ജി. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 50+ പേർ പങ്കെടുത്തു.
*മാർച്ച് 7, വെള്ളിയാഴ്ച.– കുടുംബശ്രീ എറണാകുളം ജെണ്ടർ വികസന വിഭാഗം, പൈങ്ങോട്ടൂർ CDS, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ പരിപാടിയിൽ മൂവാറ്റുപുഴ AMAI പ്രസിഡന്റ് ഡോ. റോബിൻ കെ ജോസഫ് (മെഡിക്കൽ ഓഫീസർ, GAD-AHWC പൈങ്ങോട്ടൂർ) ആർത്തവ വിരാമത്തിൽ കാൽമുട്ടിൻ്റെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 30+ പേർ പങ്കെടുത്തു.
*മാർച്ച് 7, വെള്ളിയാഴ്ച – പായിപ്ര ഗ്രാമ പഞ്ചായത്ത് ICDS, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ഓൺലൈൻ ബോധവത്കരണ പരിപാടിയിൽ GAD-AHWC, പായിപ്ര യോഗാ ഇൻസ്ട്രക്ടർ ഡോ. നീതു രാജ് സി. ആർത്തവ വിരാമത്തിൽ കാൽമുട്ടിൻ്റെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 60+ പേർ പങ്കെടുത്തു.
*മാർച്ച് 8, ശനിയാഴ്ച – കുടുംബശ്രീ ആവോലി ഗ്രാമ പഞ്ചായത്ത് ജെണ്ടർ വികസന വിഭാഗം, ആവോലി ICDS, മൂവാറ്റുപുഴ AMAI സംയുക്തമായി ആവോലി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ പരിപാടിയിൽ മൂവാറ്റുപുഴ AMAI വൈസ്-പ്രസിഡന്റ് ഡോ. ജോർളിൻ ജോസ് (മെഡിക്കൽ ഓഫീസർ, GAD കാവന) സ്ത്രീകളുടെ ആരോഗ്യവും ആർത്തവ വിരാമത്തിൽ കാൽമുട്ടിൻ്റെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 140+ പേർ പങ്കെടുത്തു.
*മാർച്ച് 8, ശനിയാഴ്ച – പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്, GAD-AHWC പൈങ്ങോട്ടൂർ, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ പരിപാടിയിൽ മൂവാറ്റുപുഴ AMAI അംഗം ഡോ. അനുമോൾ AM (ആയുർസൗഖ്യ, നെല്ലാട്)- മെനോപോസ്, പെരിമെനോപോസൽ ഘട്ടങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് കാൽ മുട്ട് വേദന, ഇവയുടെ പ്രതിരോധവും ആയുർവേദ ചികിത്സാ സാധ്യതകളും സംബന്ധിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബു മത്തായി അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി ഷിജു ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ AMAI പ്രസിഡൻ്റ് ഡോ. റോബിൻ കെ ജോസഫ്, ഡോ. ജിപ്സ എന്നിവർ പങ്കെടുത്തു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി 14 അംഗവാടികളും, ഡിസ്പെൻസറിയിലെ യോഗ ക്ലബ് അംഗങ്ങളും, ആശ പ്രവർത്തകരും ചേർന്ന് FOOD EXPO സംഘടിപ്പിച്ചു. 60+ പേർ പങ്കെടുത്തു.
*മാർച്ച് 8, ശനിയാഴ്ച – ദ ഹാപ്പിനസ് സെന്റർ, ലാഗോസ്, നൈജീരിയ, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ പരിപാടിയിൽ മൂവാറ്റുപുഴ AMAI അംഗം ഡോ. ലക്ഷ്മി ലാൽ KL സ്ത്രീകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 14 പേർ പങ്കെടുത്തു.
*മാർച്ച് 10, തിങ്കളാഴ്ച – CDS, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ സെഷനിൽ മൂവാറ്റുപുഴ AMAI അംഗം ഡോ. അശ്വതി സോമൻ ആർത്തവ വിരാമത്തിൽ കാൽമുട്ടിൻ്റെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. കാൽമുട്ടിൻ്റെ വ്യായാമങ്ങളുടെ തത്സമയ ഡെമോൺസ്ട്രേഷനും നടന്നു. പരിപാടിയിൽ മുവാറ്റുപുഴ AMAI സെക്രട്ടറി ഡോ. അമിത ആൻ്റണി ക്വിസ്, ഇന്ററാക്ടീവ് സെഷൻ, ഗെയിമുകൾ എന്നിവ നടത്തി. 200+ പേർ പങ്കെടുത്തു.
*മാർച്ച് 15, ശനിയാഴ്ച – ഹോളി ക്രോസ് കെയർ സെന്റർ, വാഴക്കുളം, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ സെഷനിൽ മൂവാറ്റുപുഴ AMAI വിമൻസ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ശ്രീജ അഭിലാഷ് ആർത്തവ വിരാമത്തിൽ കാൽമുട്ടിൻ്റെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 20+ പേർ പങ്കെടുത്തു.
*മാർച്ച് 17, തിങ്കളാഴ്ച – സിൽവർസ്റ്റാർ റെസിഡൻസ് അസോസിയേഷൻ, മേക്കടമ്പ്, വാളകം പഞ്ചായത്, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച ത്വരിത 2025 ബോധവത്കരണ സെഷനിൽ മൂവാറ്റുപുഴ AMAI അംഗം ഡോ. പ്രിയമോൾ ജി സ്ത്രീകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. 20+ പേർ പങ്കെടുത്തു.
*മാർച്ച് 17, തിങ്കളാഴ്ച – വലമ്പൂർ ലൈബ്രറി, മഴുവന്നൂർ പഞ്ചായത്ത്, മൂവാറ്റുപുഴ AMAI സംയുക്തമായി സംഘടിപ്പിച്ച AMAI 2025 ബോധവത്കരണ സെഷനിൽ മൂവാറ്റുപുഴ AMAI അംഗം ഡോ. അപർണ വി ആർത്തവ വിരാമത്തിൽ കാൽമുട്ടിൻ്റെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. കൂടാതെ ആയുര്‍വേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 25+ പേർ പങ്കെടുത്തു.
*മാർച്ച് 20, ബുധനാഴ്ച – മാറാടി പഞ്ചായത്ത്, മൂവാറ്റുപുഴ AMAI സംയുക്തമായി ത്വരിത 2025 ബോധവത്കരണ സെഷന്റെ ഭാഗമായി വയോജന കൂട്ടായ്മയും ആയുര്‍വേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ AMAI സെക്രട്ടറി ഡോ. അമിത ആന്റണി വയോജനാരോഗ്യം ആയുര്‍വേദത്തിൽ എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ ഡോ. ദീപ്തി എം യു (GAD, മാറാടി), ഡോ. അജു തോമസ് (St. George Ayurveda Clinic, മാറാടി) എന്നിവർ പങ്കെടുത്തു. 60+ പേർ പരിപാടിയിൽ പങ്കെടുത്തു.
*ഏപ്രിൽ 20, ഞായറാഴ്ച്ച, 'ത്വരിത 2025' ന്റെ ഭാഗമായി വാളകം പഞ്ചായത്ത് CDS അംഗങ്ങൾക്കായി 'ആർത്തവവിരാമവും മുട്ട് വേദനയും' എന്ന വിഷയത്തിൽ ഒരു ക്ലാസ് നടത്തപ്പെട്ടു. AMAI മുവാറ്റുപുഴ ഏരിയ അംഗമായ ഡോ. അനുമോൾ എ.എം. ക്ലാസ് എടുത്തു. പരിപാടിയിൽ 30ൽ അധികം ആളുകൾ പങ്കെടുത്തു.