29/10/2024
*ആയുർവേദ ദിനാചരണം 2024*
ആയുർവേദിക് ഹെൽത്ത് കെയർ സെൻറർ നല്ലേപ്പിള്ളി,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ-ചിറ്റൂർ ഏരിയ സംയുക്തമായി നല്ലേപ്പിള്ളി ആയുർവേദിക് ഹെൽത്ത് കെയർ സെൻററിൽ വച്ച് 27/10/2024 ന് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഡോ.ഉപേന്ദ്രനെ ആദരിച്ചു.
ചടങ്ങിൽ ആയുർവേദിക് ഹെൽത്ത് സെൻറർ നല്ലേപ്പിള്ളി RMO, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചിറ്റൂർ ഏരിയ സെക്രട്ടറി ഡോക്ടർ അനിരുദ്ധ് സ്വാഗതം പറഞ്ഞു.
ഡോ.എൻ വി ശ്രീവത്സ്-ഡയറക്ടർ സ്വാസ്ഥ്യ ക്ഷേത്രം ആയുർവേദിക് ഹെൽത് കെയർ സെൻറർ നല്ലേപ്പിള്ളി,അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ആയുർവേദത്തിന്റെ സമകാലിക പ്രസക്തിയും ആയുർവേദ ദിനത്തിന്റെ സന്ദേശമായ ആയുർവേദ ഇന്നോവേഷൻ ഫോർ ഗ്ലോബൽ ഹെൽത്ത് എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.
തുടർന്ന് വിശിഷ്ടാതിഥിയായ ഡോ. മാല കപാടിയ ആയുർവേദത്തിന്റെ സമഗ്രമായ വീക്ഷണത്തെക്കുറിച്ച് സംസാരിച്ചു.
മുഖ്യാതിഥിയായ ഡോ. ഉപേന്ദ്രനെ ഡോ.എൻ വി ശ്രീവത്സ് ,ഡോ. പത്മനയന, ഡോ.അനിരുദ്ധ് ,ഡോ. ഋഷികേശ് ,ഡോ. മായ ഡോ.ഗ്രീഷ്മ ഡോ. ബൃന്ദ എന്നിവർ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ച് ആദരിച്ചു.മറുപടി പ്രസംഗത്തിൽ ഡോ. ഉപേന്ദ്രൻ തൻറെ 40 വർഷത്തെ അനുഭവങ്ങൾ പങ്കുവെച്ചു.
ശ്രീ ഷജീബ്
ശ്രീ ലയൺ ഗണേഷ് കുമാർ-പ്രസിഡൻറ് ലയൺസ് ക്ലബ് കൊഴിഞ്ഞാമ്പാറ.
ശ്രീ നാരായണൻ- പൊതുപ്രവർത്തകൻ,
ശ്രീമതി ദിവ്യ രമേശ്-യോഗ ഇൻസ്ട്രക്ടർ,
ശ്രീ വി കെ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ.ഋഷികേശ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് നടന്ന സംഗീതവിരുന്നിൽ ശ്രീ ഗോപി മാസ്റ്റർ നാദലയം, ശ്രീ മധുസൂദനൻ മാസ്റ്റർ, ഗോപി മാസ്റ്ററുടെ മക്കൾ ആയ സാരംഗ്, ദീക്ഷിത് എന്നിവർ പങ്കെടുത്തു.
വൈദ്യവും സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മധുസൂദനൻ മാസ്റ്റർ സംസാരിച്ചു.
ശ്രീമതി ചാന്ദിനി കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇതിനോട് അനുബന്ധിച്ച് ആയുർവേദത്തിലെ അഷ്ടാംഗങ്ങളെ കുറിച്ചും നക്ഷത്ര വനത്തെക്കുറിച്ചും ഉള്ള പ്രദർശനവും ആയുർവേദ ദിനത്തിന്റെ പ്രചരണാർത്ഥം ആയുഷ് വകുപ്പ് നിർദ്ദേശിച്ച സെൽഫി ക്യാമ്പയിനും സംഘടിപ്പിച്ചു. ചടങ്ങിൽ സ്ഥാപനത്തിലെ പ്രവർത്തകരെ കൂടാതെ 40 ഓളം സമീപവാസികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.