22/01/2026
കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിലെ ആദരണീയ ലക്ഷ്മണൻ ജി ഇന്ന് (Jan-22)
വൈകു-3മണിക്ക് വിഷ്ണുപാദം പൂകി. കോഴിക്കോട് വെള്ളയിൽ ആയിരുന്നു ജനനം. വിവേകാനന്ദപ്പാറ (ശ്രീപാദപ്പാറ) തങ്ങളുടേതാക്കി മാറ്റാൻ വൈദേശിക മതാധിപത്യം പടുത്തുയർത്തിയ നിർമ്മിതിയെ തച്ചുടച്ച് സമുദ്രത്തിലെറിഞ്ഞ അഞ്ചു ധീരന്മാരിരൊരാളായിരുന്നു ലക്ഷ്മണൻ ജി. മാനനീയ ഏക്നാഥ് ജിയുടെ നിർദ്ദേശത്തിലും മേൽനോട്ടത്തിലും രാഷ്ട്രത്തിൻ്റെ സ്വത്വം വീണ്ടെടുക്കുന്നതിനായി നടത്തിയ യജ്ഞത്തിൽ സ്വജീവൻ പോലും ഭാരതാംബയുടെ പാദങ്ങളിൽ അർപ്പിക്കുവാൻ സ്വമേധയാ മുന്നോട്ടു വന്ന ധീരനായിരുന്നു ലക്ഷ്മണേട്ടൻ. വിവേകാനന്ദപ്പാറ വീണ്ടെക്കുന്നതിലും വിവേകാനന്ദ ശിലാസ്മാരകം യാഥാർത്ഥ്യമാക്കുന്നതിലുമൊക്കെ നിസ്വാർത്ഥ സേവനം കാഴ്ചവെച്ച പുണ്യാത്മാവാണ് ശ്രീ ലക്ഷ്മണൻ ജി. ഭാരതാംബയുടെ തൃപ്പാദങ്ങളിൽ രാജ്യസ്നേഹികൾക്ക് എന്നും പ്രചോദനാത്മകമായ ഒരു കർത്തവ്യ നിർവ്വഹണം അനുഷ്ഠിക്കാൻ അനുഗ്രഹം ലഭിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ ജന്മം. അങ്ങയുടെ ത്യാഗവും ധീരതയും ഒരിക്കൽക്കൂടി സ്മരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വന്ദേ മാതരം.