
12/04/2024
*ഈ ഉമ്മയുടെ കണ്ണീർ കാണാതെ പോകരുത്*
കഴിഞ്ഞ 17 വർഷമായി സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്.
34 കോടി കൊടുത്താൽ മാത്രമേ അദ്ദേഹത്തിന് തന്റെ ഉമ്മയുടെ അടുക്കലെത്താൻ കഴിയൂ.
17 വർഷമായി ആ മാതാവിൻറെ കാത്തിരിപ്പിനും കണ്ണുനീരിനും ഒരു സമാധാനം ഉണ്ടാകണ്ടേ?
തൻറെ സഹോദരനെ സഹായിക്കാൻ പരിശ്രമിക്കുന്ന അടിമയ്ക്ക് സഹായിയായി അല്ലാഹു ഉണ്ടാകും എന്ന ഹദീസ് നാം ഓർക്കേണ്ട ഏറ്റവും അനുയോജ്യമായ സന്ദർഭമാണിത്.
ഈയൊരു ചരിത്ര ദൗത്യത്തിൽ നാം പങ്കാളിയായാൽ അത് നമ്മുടെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു അമലായിരിക്കും.
ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കുന്നവൻ ഈ ലോകത്തിലെ മുഴുവൻ മനുഷ്യരെ രക്ഷിക്കുന്നവനെ പോലെയാണ് എന്ന ഖുർആൻ വചനം നാം ഓർക്കുക.
ഒരു നന്മയെയും നിസ്സാരമായി കാണരുത്.
അല്ലാഹു ആ പ്രിയ സഹോദരന് എത്രയും പെട്ടെന്ന് മോചനം നൽകട്ടെ ആ ഉമ്മയുടെ കണ്ണുനീർ ആനന്ദാശ്രുക്കളായി മാറട്ടെ