03/09/2025
ജീവിതത്തിലെ ഏറ്റവും മോശം സിറ്റുവേഷനിൽ കൂടെയാണ് ഞാൻ കടന്നു പോകുന്നത്.
ഞാനും എന്റെ അച്ഛനും അമ്മയും അനിയനും അനിയത്തിയും അടങ്ങുന്നതാണ് എന്റെ കുടുംബം. 25 വയസ്സ്.ഒരുപാട് സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബം. ഞാനും എന്റെ അച്ഛനും same ജാക്കറ്റ് ആണ് ഉപയോഗിക്കുന്നത്.കുറച്ച് നാളുകൾക്കു മുൻപ് ഞാൻ അവിചാരിതമായി ഈ ജാക്കറ്റ് ഇട്ടപ്പോൾ അതിൽ നിന്നും എനിക്കൊരു condom കിട്ടി. ആ സമയത്ത് parents തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം കൂട്ടി വായിച്ചെങ്കിലും എനിക്ക് അധികം ഒന്നും മനസിലാക്കാനോ ഉൾകൊള്ളാനോ സാധിച്ചില്ല. Because എന്റെ അച്ഛൻ അങ്ങനൊരു വ്യക്തി അല്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു.
മാസങ്ങൾക്ക് ഇപ്പുറം ഈ പ്രശ്നം വീണ്ടും എന്റെ വീട്ടിൽ തുടങ്ങി. തെളിവ് ആയി അച്ഛന്റെ പോക്കറ്റിൽ നിന്നും ഒരു ക്യാപ്സുളും, ഒരു condom കിട്ടി. അന്ന് മുതൽ എന്റെ അമ്മക് ഒരു സമാധാനവും ഇല്ല. എപ്പോ നോക്കിയാലും കരയുവാണ്. അച്ഛനോട് ഞാൻ ചോദിച്ചപ്പോൾ അത് മനഃപൂർവം അവളെ പറ്റിക്കാൻ വേണ്ടി ഇട്ടതാണെന്ന് പറയുന്നത്. എന്ത് പറഞ്ഞാലും അച്ഛന്റെ ഭാഗം ന്യായികരിക്കുന്നു.... ഒരു മകൻ ഇതേ പറ്റി ചോദിക്കാൻ പാടില്ല. പക്ഷെ ഞാൻ അച്ഛനോട് പറഞ്ഞു... ഇങ്ങനെ എന്തേലും പരിപാടി ഉണ്ടേൽ അന്ന് ഞാൻ ഈ വീട് വിട്ട് അമ്മയേം കൂട്ടി ഇറങ്ങും.
അമ്മ പറയുന്നു ഞാൻ ഇവിടുന്ന് ഇറങ്ങി പോകും എന്ന്... ഭയങ്കര നെഞ്ച് വേദന ആണ് എന്ന്. ചത്തു കളയും എന്ന് വരെ പറയുന്നുണ്ട്. എനിക്ക് ഏറ്റവും വലുത് ഇവർ രണ്ട് പേരും ആണ്. ഈ സംഭവം നടക്കുന്നത് കൊണ്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. ഓർത്തിട്ട് വിഷമം വരുന്നു.. ഞാൻ എന്താ ചെയ്യേണ്ടത്.?
എൻ്റെ മറുപടി:
ഇക്കാര്യത്തിൽ താങ്കൾ ചെയ്താൽ വിജയിക്കുന്ന ഒന്നേ ഉള്ളൂ.
1. വരുമാനമുണ്ടെങ്കിൽ അവരെ ഒരു couple tour
(Overaged honey moon package) ന് വിടുക. മാസത്തിൽ ഒന്ന് വീതം ആവർത്തിക്കുക. എന്നിട്ട് താങ്കൾ അടങ്ങിയിരിക്കൂ.
ഉറപ്പായും അവരുടെ സംഘർഷങ്ങൾ മാറും.
2. വരുമാനം ഇല്ലെങ്കിൽ അച്ഛൻ്റെയും അമ്മയുടെയും സഹായം വാങ്ങി അനിയനും അനിയത്തിയും ആയി താങ്കൾ ടൂർ പോവുക. അവരോട് അവധിയെടുത്ത് വീട്ടിലിരിക്കാൻ പറയുക.
എന്നിട്ട് scheduled time ൽ വീട്ടിൽ വിളിക്കുക..
അവരുടെ ടെൻഷൻ മാറുന്നത് വരെ നിങ്ങൾ മൂന്ന് പേരും യാത്ര തുടരുക(യാത്ര മധ്യേ കുടുംബസുഹൃത്തുക്കളെ നിങ്ങൾ സന്ദർശിക്കണം)
ഉറപ്പായും അവരുടെ സംഘർഷങ്ങൾ മാറും.
അല്ലാതെ ഇത് ആരോടും പറയാനോ, അവരെ കൗൺസിലിംഗിന് വിടാനോ, സ്വയം ചിന്തിച്ച് അബദ്ധങ്ങൾ ചെയ്യാനോ ശ്രമിക്കരുത്.