
18/07/2025
യോനിയും ലിംഗവും ഒക്കെ നമ്മൾ കൊണ്ടുനടക്കുന്നു എന്നല്ലാതെ അതിനെക്കുറിച്ച് സാമാന്യ വിവരം എങ്കിലും നമ്മിൽ പലർക്കും ഉണ്ടോ എന്ന് സംശയമാണ്!
മൂത്രമൊഴിക്കാനും സെക്സിനും പ്രസവിക്കാനും മാത്രം നമ്മൾ ഉപയോഗിക്കുന്ന യന്ത്രങ്ങൾ !
പക്ഷേ അവയെ സ്നേഹത്തോടെ പരിചരിക്കാൻ നമ്മിൽ എത്ര പേർക്ക് കഴിയുന്നു!
കഴിയണമെങ്കിൽ അവയെപ്പറ്റി ചിലതെങ്കിലും അറിഞ്ഞിരിക്കണ്ടേ ?
യോനിക്കും ലിംഗ ചർമ്മത്തിനും അസിഡിക സ്വഭാവം ( acidic property ) അഥവാ അമ്ല സ്വഭാവം ഉണ്ടെന്ന് നമ്മിൽ എത്രപേർക്കറിയാം?
അതേ സമയം ശുക്ലം ( semen) എന്നതിനും അതിനുമുമ്പ് പുറത്തുവരുന്ന വെളിച്ചെണ്ണ പോലെ കൊഴുത്ത് ക്ലിയർ ആയ pre-ej*****te എന്ന ദ്രവത്തിനും ക്ഷാര സ്വഭാവവും ( alkaline / basic ) ആണ്.
അത് അറിയുന്നത് എന്തിനാണ് എന്നാവും ചോദ്യമെങ്കിൽ തുടർന്ന് വായിച്ചാൽ മനസ്സിലാകും.
രസതന്ത്ര ബിരുദധാരി ആയതുകൊണ്ടും ദീർഘകാലം ട്യൂഷൻ എടുത്തതുകൊണ്ടും ആസിഡ് ( അമ്ലം ) , ബേസ് (ക്ഷാരം ) എന്നിവയെപ്പറ്റി ലളിതമായി പറഞ്ഞു തരാൻ കഴിയും.
പുളിപ്പു രുചിയുള്ളവയാണ് ആസിഡുകൾ എങ്കിൽ സോപ്പിന്റെ രുചിയുള്ളവയാണ് ക്ഷാരം ( Base).
വെള്ളത്തിൽ ലയിക്കുന്ന ക്ഷാരത്തെയാണ് ആൽക്കലി എന്നു പറയുന്നത്.
ഒരു പദാർത്ഥം അസിഡികമാണോ ബേസിക് ആണോ എന്ന് നിശ്ചയിക്കുന്നത് pH സ്കെയിൽ എന്ന ഒരു സംവിധാനത്തിലൂടെയാണ് .
o മുതൽ 14 വരെയാണ് ഇതിൻറെ മൂല്യം.
ഒരു പദാർത്ഥത്തിന്റെ pH 7 ആണെങ്കിൽ അത് വെള്ളമോ അല്ലെങ്കിൽ ന്യൂട്രൽ ആയ മറ്റേതെങ്കിലും പദാർത്ഥമോ ആണ്.
7 ന് താഴെയാണെങ്കിൽ അസിഡിക്കും 7 ന് മുകളിലാണെങ്കിൽ ബേസിക്കും ആണ്.
അതായത് pH 0 ആണെങ്കിൽ അത് അസിഡിക സ്വഭാവം ഏറ്റവും കൂടിയ പദാർത്ഥവും pH 14 ആണെങ്കിൽ ബേസിക് സ്വഭാവം ഏറ്റവും കൂടിയ പദാർത്ഥവുമാണ്.
©️ prasanth
ഒരു നോർമൽ ആയ യോനിയുടെ pH 3.8 മുതൽ 4.5 അല്ലെങ്കിൽ പരമാവധി 5 വരെ ആകാം.
അതായത് യോനി സാധാരണഗതിയിൽ ചെറുതായി അസിഡിക സ്വഭാവമുള്ളതാണ്.
യോനിയുടെ ഗന്ധം എന്നത് സ്വാഭാവികമായ ഒന്നാണ് .
പക്ഷേ pH വ്യത്യാസപ്പെടുന്നതിന്,പ്രധാനമായും കൂടുന്നതിനനുസരിച്ച് ഗന്ധത്തിലും വ്യത്യാസം വരുന്നു.
ആർത്തവസമയത്ത് ഇതിൽ കാര്യമായി വ്യതിയാനം വരുന്നതുകൊണ്ട് യോനിയുടെ ഗന്ധത്തിലും അതേ വ്യത്യാസമുണ്ടായിരിക്കും.
ലൈംഗിക ബന്ധം കഴിയുമ്പോഴും അല്ലെങ്കിൽ കാര്യമായ വർക്ക് ഔട്ട് കഴിയുമ്പോഴും ഈ ഗന്ധം കൂടുതൽ ശക്തമാകും.
നിങ്ങളുടെ ശരീരം ജലാംശം കുറഞ്ഞ് dehydrated അഥവാ നിർജ്ജലീകരിക്കപ്പെട്ട അവസ്ഥയിലാണെങ്കിൽ യോനിക്ക് അമോണിയയുടെ തീഷ്ണഗന്ധം ( pungent smell) ഉണ്ടായിരിക്കും!
അതുകൊണ്ട് എപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കുക.
വളരെ ഗൗരവമായ ഇൻഫെക്ഷൻ ആണ് യോനിക്ക് ഉള്ളതെങ്കിൽ അപ്പോൾ മീനിന്റേതുപോലുള്ള ദുർഗന്ധം ( fishy smell) ഉണ്ടാകാം !
എന്തായാലും, പതിവിൽ നിന്ന് വിപരീതമായി, ഒരു കാലയളവിൽ കൂടുതൽ , പരിചിതമല്ലാത്ത ഗന്ധം തുടരുന്നു എങ്കിൽ ഡോക്ടറെ കാണണം.
പലപ്പോഴും നിസാരകാരണങ്ങൾ കൊണ്ട് സംഭവിക്കാവുന്ന ,pH വ്യതിയാനം കൊണ്ടുണ്ടാകുന്ന, ഗന്ധമാറ്റം തനിയെ പോകുന്നതാണ്.
©️ prasanth
നമ്മുടെ ജീവിതശൈലി, ആഹാരരീതിയെല്ലാം തന്നെ യോനിയുടെ ഈ ഗന്ധത്തെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
കൂടുതലായി മീൻ കഴിക്കുമ്പോഴും അല്ലെങ്കിൽ വെളുത്തുള്ളി കഴിക്കുമ്പോഴും ഗന്ധത്തിൽ വ്യത്യാസം വന്നു എന്ന് വരാം.
യോനി എന്നത് പലതരം ബാക്ടീരിയകൾ പാർക്കുന്ന ഒരിടമാണ് .
ശാസ്ത്രം അതിനെ vaginal flora എന്ന് വിളിക്കും.
അതിലെ Lactobacillus എന്ന നല്ല ബാക്ടീരിയ പുറപ്പെടുവിക്കുന്ന ലാക്റ്റിക് ആസിഡും ( പാലിൽ ഉള്ള ആസിഡ് ) ഹൈഡ്രജൻ പെറോക്സൈഡും ആണ് യോനിയുടെ ഈ മോഡറേറ്റ് ആയ അസിഡിക സ്വഭാവത്തിന് കാരണം.
ആവശ്യത്തിന് അധികം ബാക്ടീരിയ ആകുമ്പോൾ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
അതുകൊണ്ടാണ് വൃത്തി വേണമെന്നു പറയുന്നത്.
വർക്കൗട്ട് പോലുള്ള പ്രവൃത്തികൾ കഴിയുമ്പോൾ ആ നനഞ്ഞ വസ്ത്രങ്ങളിൽ തന്നെ അങ്ങനെ തുടരുന്നത് ഇത്തരം ബാക്ടീരിയകൾക്ക് പ്രോത്സാഹനം നൽകും.
കൃത്യമായി ഷേവ് ചെയ്യാതെ രോമം അധികരിക്കാൻ അനുവദിച്ചാലും ഇതുതന്നെയാണ് സംഭവിക്കുക.
Douching അഥവാ പ്രത്യേക ചില കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ കൊണ്ട് പ്രത്യേക രീതിയിൽ യോനി കഴുകുന്നത് pH വ്യത്യാസപ്പെടാൻ കാരണമാകും.
എപ്പോഴും mild ആയ സോപ്പും മറ്റുമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് സയൻസ് പറയുന്നത്.
ആർത്തവസമയത്ത് കൃത്യമായ ഇടവേളകളിൽ പാഡ് മാറ്റിക്കൊണ്ടിരിക്കണം.
©️ prasanth
ലിംഗ ചർമ്മവും ഇതുപോലെ നേരിയ അസിഡിക സ്വഭാവം ഉള്ളതാണ്.
മൂത്രവും ശുക്ലവും വരുന്ന urethra എന്ന കുഴൽ മൂത്രത്തിന്റെ സാന്നിധ്യം കൊണ്ട് തന്നെ ലേശം അസിഡികമാണ്.
എന്നാൽ ശുക്ലവും pre- ej*****te ഉം ബേസിക സ്വഭാവമുള്ളതാണ്.
ഇത് യൂറിത്രയുടെ അസിഡിക സ്വഭാവത്തെ കുറയ്ക്കാനും യോനിയിൽ എത്തുമ്പോൾ അവിടുത്തെ സ്വഭാവത്തിൽ ആവശ്യമായ മാറ്റം വരുത്താനും സഹായകരമാകുന്നു.
വിയർപ്പും ബാക്ടീരിയയും ചേർന്ന് ലിംഗത്തിനും ഒരു musky ഗന്ധം സമ്മാനിക്കുന്നു.
എന്നാൽ ഈ musky ബന്ധം ദുർഗന്ധമായി മാറാൻ വൃത്തിയില്ലായ്മയും ആരോഗ്യപരമായ പ്രശ്നങ്ങളും കാരണമാകുന്നു.
ലിംഗാഗ്രചർമ്മം ചിലരിൽ ഒഴികെ പൂർണ്ണമായും അതേ പടിയുള്ളതിനാൽ അധിക ഫംഗസിനും പറ്റും പ്രവർത്തിച്ച് ബാക്ടീരിയയെ ആരോമാറ്റിക് സംയുക്തങ്ങൾ ആക്കി മാറ്റി ദുർഗന്ധത്തിലേക്ക് നയിക്കാൻ പറ്റും.
പലപ്പോഴും ഇത് ഇൻഫെക്ഷനും കാരണമാകുന്നു.
പുരുഷന്മാരെ സംബന്ധിച്ച് കാരണങ്ങളിൽ മുഖ്യം വൃത്തി തന്നെയാണ് .
ലൂസായ പാന്റുകൾ, ആവശ്യത്തിന് എയർ സർക്കുലേഷൻ എല്ലാം പുരുഷന്മാർക്ക് വേണ്ടതാണ്.
പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതെല്ലാം തന്നെ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ പോലെ ( UTI) മറ്റു പല അസുഖങ്ങൾക്കും കാരണമാകാം.
ഗൗരവമായ അസുഖങ്ങൾ കൊണ്ട് ഇതൊക്കെ വന്നു എന്നും വരാം.
അപ്പോ, ഇതൊക്കെ വെറുതെ കൊണ്ടു നടക്കാതെ, കുറച്ചെങ്കിലും മനസ്സിലാക്കി, ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
സുഖകരമായ ജീവിതം നയിക്കാം.
©️ prasanth
ഇതൊന്നും 'അയ്യേ' എന്ന ചിന്തയോടെ എഴുതേണ്ടതോ വായിക്കേണ്ടതോ മനസ്സിലാക്കേണ്ടതോ അല്ല.
മറിച്ച് 'അനിവാര്യം' എന്ന ചിന്തയോടെ ഉൾക്കൊള്ളേണ്ടതാണ്.