വേദനൂൽ പാരമ്പര്യ വൈദ്യശാല

വേദനൂൽ പാരമ്പര്യ വൈദ്യശാല official Page of VEDANOOL PARAMPARYA VAIDYASALA Ph : 6282140869
Place:, കൊടങ്ങാവിള, നെയ്യാറ്റിൻകര, തിരുവനന്തപുരം

ശ്രീ അഗസ്ത്യ ഗുരുവിൻ്റെ അനുഗ്രഹത്താൽ ഡയാലിസിസ് ചെയ്യുന്ന കിഡ്നി തകരാർ സംഭവിച്ച ഒരുപാട് രോഗികൾ ജീവിതത്തിലേയ്ക്ക് തിരിച്ചു...
24/07/2025

ശ്രീ അഗസ്ത്യ ഗുരുവിൻ്റെ അനുഗ്രഹത്താൽ ഡയാലിസിസ് ചെയ്യുന്ന കിഡ്നി തകരാർ സംഭവിച്ച ഒരുപാട് രോഗികൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്. വർഷങ്ങളുടെ ചികിൽസാ അനുഭവവും പാരമ്പര്യ ചിന്താർമണി ചികിത്സകളും ആരോഗ്യ രംഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ചിന്താർമണി ഔഷധങ്ങൾ പ്രചരിക്കപ്പെട്ടത് ഞങ്ങളുടെ ഔഷധ നിർമ്മാണ രംഗത്തുകൂടെയാണ്. ചിന്തിച്ച് രോഗിക്ക് വേണ്ട ഔഷധ കൂട്ടുകൾ പ്രത്യേകം ശ്രദ്ധയോടെ നിർമ്മിച്ച് നൽകുന്ന രീതി എക്കാലവും വളരെ ഫലപ്രദമാണ് എന്നതിൽ സംശയമില്ല. ചിന്താർമണി സിദ്ധ ആയുർവ്വേദ മർമ്മ ചികിൽസകളുടെ ഉന്നമനത്തിനുവേണ്ടി ഭേദപ്പെടുന്ന ഡയാലിസിസ് നടത്തുന്ന കിഡ്നി തകരാറിലായ രോഗിയുടെ റിപ്പോർട്ട് ഞാനിവിടെ കാണിക്കട്ടെ.
ഭസ്മ സിന്ദൂരങ്ങൾ കിഡ്നി നശിപ്പിക്കും എന്ന് മാഫിയകൾ പ്രചരിപ്പിക്കുന്നു. എന്നാല് അതേ ഔഷധങ്ങൾ കിഡ്നിയെ പുനർനിർമ്മിക്കുകയും ചെയ്യുന്ന കാഴ്ച ഈ റിപോർട്ടിൽ കാണാം.

C Biju vaidyar ottasekharamangalam
വേദനൂൽ പാരമ്പര്യ വൈദ്യശാല
Ph : 9895178574

26 തരം വിഷപാമ്പുകളുടെ വിഷം നിർവീര്യമാക്കാൻ ഒട്ടകത്തിൻ്റെ കണ്ണുനീരിന് കഴിവുണ്ടെന്ന് പുതിയ കണ്ടെത്തൽ
24/07/2025

26 തരം വിഷപാമ്പുകളുടെ വിഷം നിർവീര്യമാക്കാൻ ഒട്ടകത്തിൻ്റെ കണ്ണുനീരിന് കഴിവുണ്ടെന്ന് പുതിയ കണ്ടെത്തൽ

24/07/2025

കർക്കടക ചികിത്സ 2025
വേദനൂൽ പാരമ്പര്യ വൈദ്യശാല
Kodangavila, neyyattinkara
വേദനൂൽ പാരമ്പര്യ വൈദ്യശാല

കർക്കടക ചികിത്സ 2025 ആരംഭിച്ചിരിക്കുന്നു

ഹെഡ് മസ്സാജ്+ മർമ്മ തിരുമ് + നസ്യം+ ആവിക്കുളി @1000

എണ്ണ തേച്ച് ആവിക്കുളി @600
3,5,7,9,11 ദിവ പാക്കേജുകൾ

ആയുർവ്വേദ സിദ്ധ മർമ്മ ചികിൽസകൾ ലഭ്യമാണ്

ആയുർവ്വേദ സിദ്ധ ഔഷധങ്ങളും തൈലങ്ങളും ഓർഡർ അനുസരിച്ച് നിർമ്മിച്ച് നൽകുന്നു
Ph : 6282140869

Ayurveda doctor
രസവൈദ്യം, സിദ്ധ പാരമ്പര്യം
വേദനൂൽപാരമ്പര്യ വൈദ്യശാല
VEDANOOL PARAMBARYA VAIDYASHALA

വേദനൂൽ പാരമ്പര്യ വൈദ്യശാല കർക്കടക ചികിത്സ മനസും ശരീരവും വ്രതത്തോടെ ശുദ്ധിയാക്കി ശേഷം നീണ്ട ഒരുവർഷം ആരോഗമുള്ള ശരീരവും മനസ...
24/07/2025

വേദനൂൽ പാരമ്പര്യ വൈദ്യശാല
കർക്കടക ചികിത്സ
മനസും ശരീരവും വ്രതത്തോടെ ശുദ്ധിയാക്കി ശേഷം നീണ്ട ഒരുവർഷം ആരോഗമുള്ള ശരീരവും മനസ്സും നേടാനുള്ള ആത്മ വിദ്യ.
കേരള കാലാവസ്ഥ അടിസ്ഥാനമാക്കി മലയാളിക്ക് മാത്രം അഭിമാനപ്പെടാവുന്ന ആയുർവ്വേദ കല്പ വിദ്യയാണ് കർക്കടക ചികിത്സ. തുടരെയുള്ള മഴ ലഭിക്കുന്ന കാലമാണിത്. ഇത് ഭൂമിയെയും അതിലുള്ള എല്ലാറ്റിനെയും തണുപ്പിക്കുന്നു. മനുഷ്യരുടെ ഇമോഷൻസ് ഭൂമിയോളം താഴും. സാമ്പത്തികം താരുമാറാകുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. ഒരു പക്ഷെ ഇന്നും. അങ്ങനെ കഷ്ടത അനുഭവിക്കുന്ന മനസ്സ് ഏറെ ദുഃഖാനുഭവം ഉണ്ടാകുന്നതിനാൽ പഞ്ജ: മാസം എന്നും അറിയപ്പെടുന്നു. ശാസ്ത്രീയമായി ഇത് ശരിതന്നെയാണ്. എന്നാൽ ദുഃഖത്തിൽ നിന്നും സന്തോഷത്തിൽ ചിന്തയെ ദിശതിരിച്ചു വിടാൻ കഴിഞ്ഞാൽ ഇവിടെയും സന്തോഷം അനുഭവിക്കാൻ കഴിയും. കാരണം ആത്മമാണ്.
നീണ്ട് നിൽക്കുന്ന മഴ ഭൂമിയെ ചൂടകറ്റി തണുപ്പിക്കുന്ന പ്രദേശം , ഈ പ്രദേശത്തെ ജീവജാലങ്ങളെയും ശീതീകരിക്കുന്നു. ഇത് മനുഷ്യനെയും ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ സമയം അവൻ്റെ ബുദ്ധി, വിവേകം, മന്ദീഭവിച്ച് കാരണമില്ലാതെ ചിന്താഗുണമുള്ള മനസ്സ് രൂപപ്പെടുത്തുന്നു. ഈ സമയം ദുഃഖം തോന്നിയാൽ സമൂഹം തന്നെ ദുഖമായും, സന്തോഷം തോന്നിയാൽ പൂർണ്ണ സന്തോഷവും ആയിരിക്കും.
എന്നാല് ഇക്കാലയളവിൽ ദുഃഖിക്കാനോ സന്തോഷിക്കാനോ ഉള്ള വിധി ഇല്ല. പകരം സമഭാവത്തിൽ ഇരിക്കാൻ പറഞ്ഞിരിക്കുന്നു.
അതിനായി രാമായണ പാരായണം, ഭക്തി, ചക്രധാരണം, ധ്യാനം, മന്ത്ര ഉച്ചാരണം, മറ്റ് ഇതര ശാന്ത ഭക്തി മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. അപ്പോൾ മനസ് ശരിയായി. ഇനി ശരീരം
ശരീരശുദ്ധിക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കേണ്ട സമയമാണിത്. കാരണം ശീതഗുണം ഏറി നിൽക്കുന്ന കാലാവസ്ഥ ശരീരത്തിലെ വാത ദോഷത്തെ വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഇളക്കി എല്ലാ കുഴലുകളിലും ചലിപ്പിക്കുകയും ചെയ്യും. ഈ കാരണത്താൽ മങ്ങി നിൽക്കുന്ന ത്വക്ക് രോഗങ്ങൾ ഇളകും, അസ്ഥി സന്ധീ മജ്ജാ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുകയും അറിയും വിധം ശരീരത്തെ അറിയിക്കുകയും ചെയ്യും, (പലർക്കും നടുവേദന മറ്റ് സന്ധിവേദനകൾ വർദ്ധിക്കുന്നതായി കാണാം).
ഒപ്പം മുൻകാലങ്ങളിൽ വേണ്ട ചികിൽസ ലഭിക്കാത്ത മർമക്ഷതം, സന്ധിവേദന തുടങ്ങിയവ സ്പഷ്ടമായി അറിയിക്കും. ഇതിനെ ഈട് എന്ന് പറയുന്നു.ഈടിനു വേണ്ട ചികിൽസ നൽകേണ്ടത് കർക്കടക മാസത്തിലാണ്. ഇതിനായി പാരമ്പര്യ ഔഷധങ്ങളായ കോഴിപ്പൊടി, കോഴിവാറ്റി, കഷായം എന്നിവ നൽകിയിരുന്നു. ഇവിടെയും പഥ്യ അനുഷ്ഠാനം ഉള്ളതിനാൽ മനസ്സും ശാന്തമാകുന്നു.
ഈ കർക്കടക നാളിൽ വിഷങ്ങളെ കോഷ്ഠങ്ങളിലൂടെ ശരീരം സഞ്ചരിപ്പിക്കുന്നതിനാൽ ശരീര ശുദ്ധി നിർബന്ധമാണ്. അതിനാൽ ആയുർവ്വേദ വിധിപ്രകാരം വയറിളയ്ക്കുക, വിരേചനം വമനാദി കർമ്മത്തിലൂടെ ശരീര കലകളെ കാക്കണം.
ഔഷധസേവ
മർമ്മാണി കഷായം, അവലേഹങ്ങൾ, കൽപങ്ങൾ തുടങ്ങിയവ ആരോഗ്യത്തെ പോഷിപ്പിക്കും. വാതം നിയന്ത്രിക്കും.
ഉറക്കം പ്രധാനമാണ്
പുറം ചികിത്സയ്ക്ക് മർമ്മതിരുമു, കോൽതിരുമു, രക്തമോക്ഷ, തർപ്പണം കണ്ണിനു, ചെവിക്കു പൂരണം, മൂക്കിന് നസ്യം, നട്ടെല്ല് മറ്റ് സന്ധികൾക്ക് വസ്തി, തലയ്ക്ക് ശിരോവസ്തി ഇങ്ങനെ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

ഈ കർക്കിടകം ആരോഗമുളള മറ്റൊരു വർഷത്തെ നേടാൻ എല്ലാവരേയും സഹായിക്കട്ടെ
എന്ന്
Dr B Bibin vaidyan
Ph : 6282140869
VEDANOOL PARAMBARYA VAIDYASHALA
Neyyattinkara, trivandrum

Boss of surgery Happy birthday
24/07/2025

Boss of surgery
Happy birthday

24/07/2025

വേദനൂൽ പാരമ്പര്യ വൈദ്യശാല
രാമന്റെ അയനമാണ് രാമായണം. കർക്കടകം ഭൂമിയെ നനയ്ക്കുന്ന കാലമാണ്. തിരിമുറിയാതെ പെയ്യുന്ന മഴ ഭൂമിയെ തണുപ്...

Read more at: https://www.manoramaonline.com/topics/astrology/ramayana-month-2025.html

Brihat Vata chintamani Ras Brihat Vatachintamani Ras is an Ayurvedic medicine in tablet form. It is used in the treatmen...
15/06/2025

Brihat Vata chintamani Ras

Brihat Vatachintamani Ras is an Ayurvedic medicine in tablet form. It is used in the treatment of Vata Dosha imbalance diseases such as paralysis, hemiplegia, facial palsy, tremors etc. This medicine should only be taken under strict medical supervision.

Uses

It is used in the treatment of Paralysis, facial palsy, psychosis, epilepsy, multiple sclerosis, neuropathy, neuralgia, etc.

It is an excellent rejuvenative and anti-aging Ayurvedic medicine.

It is also effective in Pitta disorders such as migraine, vertigo, digestive disorders. It is used as catalyst and co prescription with other medicines in different diseases. Post viral fever, when the patient complains of body, muscle and joint pains
Bursitis,Bursitis trochanterica,Shoulder dislocation pain

Indications

Spinal cord demyelination Neuropathy, neuritis, Dementia Anxiety, depression, restlessness Rheumatoid arthritis Premature ej*******on, sexual disorders Trigeminal neuralgia, migraine Trigger finger, tremor, parkinson's disease Cervical and lumbar spondylosis, spondylitis Angina pectoris, Angina pain, cardiac pains (used in smaller dose for a short period of few weeks)

Available for doctors
vedanool parambarya vidyashala
Contact us on : 6282140868

നവപാഷാണ സിന്ദൂരം എന്ന സർവ്വരോഗസംഹാരിപ്രപഞ്ചത്തിൽ ഇന്നുള്ളതിൽവെച്ചു ഏറ്റവും മികച്ച ഒരു ഔഷധമാണ് നവപാഷാണം. ഇതിനെ, കെട്ട്, സ...
15/06/2025

നവപാഷാണ സിന്ദൂരം എന്ന സർവ്വരോഗസംഹാരി

പ്രപഞ്ചത്തിൽ ഇന്നുള്ളതിൽവെച്ചു ഏറ്റവും മികച്ച ഒരു ഔഷധമാണ് നവപാഷാണം. ഇതിനെ, കെട്ട്, സിന്ദൂരം,ചുന്നം എന്നീ വ്യത്യസ്ഥ ഔഷധ നിർമ്മാണത്തിലൂടെ സിദ്ധന്മാർ പ്രയോജനപ്പെടുത്തിയിരുന്നു. കായശുദ്ധി പ്രാധാന്യമർഹിക്കുന്ന ഒന്നായി സിദ്ധ,ചിന്താർമണി, ആയുർവ്വേദ ചികിത്സാരീതികൾ എടുത്ത് പറയും. കാരണം ആഹാരമാണ് ആരോഗ്യത്തിനും അതുപോലെ രോഗത്തിനും കാരണം. ആമം എന്ന ആഹാരത്തിന്റെ വിഷ അവസ്ഥ കുടലിലും മറ്റ് ധാതുക്കളുടെ സഞ്ചാര അറകളിലും പറ്റിയിരുന്ന് സകല രോഗത്തിനും കാരണമാകുന്നു.

സിദ്ധന്മാർ അവരവരുടെ കായകൽപ്പ മൂലികകളെക്കുറിച് ശിഷ്യന്മാർക്ക് മാത്രം കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ഈ മൂലികൾ കഴിക്കുന്നതിനുമുമ്പ് കായശുദ്ധി, അഥവാ ഉള്ളിലെ ആമത്തെ പുറത്ത് കളയേണ്ടത് വളരെ കൃത്യമായി ചെയ്തിരുന്നു. ഇങ്ങനെ ആമത്തെ കളഞ്ഞ് ശരീരത്തെ ഏത് ചികിത്സയ്ക്ക് വേണമെങ്കിലും പാകപ്പെടുത്താനും ശരീരത്തെ യൗവ്വന കോഷ്ഠം ആക്കാനും നവപാഷാണസിന്ദൂരത്തിനു മാത്രമാണ് കഴിവുള്ളത്. അതുകൊണ്ടുതന്നെയാണ് നവപാഷാണത്തിനെ സർവ്വരോഗസംഹാരി എന്ന്‌പറയുവാനുള്ള കാരണവും.

രസായന മരുന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിൽപ്പരം ഗുണമുള്ള രസായനം ഇല്ല.

മറ്റ് പ്രധാന ഔഷധ ഗുണങ്ങൾ : അർബുദം, , കുഷ്ഠം, ആസ്തമ, കഫരോഗം 96, കുറൈനോയ് ( കുഷ്ഠരോഗത്താൽ അവയവങ്ങൾ കുറഞ്ഞുപോകുന്ന അവസ്ഥ ), കാക്കവലി ( അപസ്മാരം) , കുതിരവലി (അപസ്മാരത്തിന്റെ വകഭേദം), പാമ്പുവിഷം, പേപ്പട്ടി വിഷം, കുറുക്കനിൽ നിന്നുമുള്ള പേവിഷം ഇങ്ങനെ അനവധി രോഗങ്ങളുടെ അന്ധകനാണ് നവപാഷാണ സിന്ദൂരം. കൂടാതെ ശരീരത്തിന് ഉന്മേഷവും നല്ല ബലവും പ്രദാനം ചെയ്യുമെന്ന് സാരം. നല്ലൊരു വാജീകരണ ഔഷധവുമാണ്.

വിധിപ്രകാരം പതങ്കിച്ചെടുക്കുന്ന സിന്ദൂരം മറ്റ് സിന്ദൂരത്തേക്കാൾ വളരെ ചെറിയ അളവിൽ വൈദ്യന് ലഭിക്കുന്നു. ഇതിനെ വീണ്ടും ശുദ്ധി ചെയ്ത് വീര്യം വർദ്ധിപ്പിക്കുന്ന സിന്ദൂരം വളരെ ചെറിയ മാത്രയിൽ സേവിക്കാൻ ഉപദേശിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്
C ബിജു വൈദ്യർ ഒറ്റശേഖരമംഗലം.
Ph : 9895178574

Dr B Bibin vaidyan
Ph : 6282140869

മർമ്മ ചികിത്സ മർമ്മ ചികിത്സ എന്നത് ആയുർവേദ ചികിത്സയുടെ ഒരു രൂപമാണ്, ഇതിൽ ശരീരത്തിലെ പ്രത്യേക ബിന്ദുക്കളെ മർദ്ദം, മസാജ് അ...
15/06/2025

മർമ്മ ചികിത്സ
മർമ്മ ചികിത്സ എന്നത് ആയുർവേദ ചികിത്സയുടെ ഒരു രൂപമാണ്, ഇതിൽ ശരീരത്തിലെ പ്രത്യേക ബിന്ദുക്കളെ മർദ്ദം, മസാജ് അല്ലെങ്കിൽ മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉത്തേജിപ്പിച്ച് പ്രാണന്റെ അല്ലെങ്കിൽ ജീവശക്തിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു...

മർമ്മ ചികിത്സ എന്താണ്?

"മർമ്മ" എന്ന വാക്കിന്റെ അർത്ഥം പേശികൾ, അസ്ഥികൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ തുടങ്ങിയ വിവിധ കലകൾ ശരീരഘടനാപരമായി കൂടിച്ചേരുന്ന ഒരു സുപ്രധാന ബിന്ദു അല്ലെങ്കിൽ ഒരു ജംഗ്ഷൻ എന്നാണ്.

ആയുർവേദം അനുസരിച്ച്, മനുഷ്യശരീരത്തിൽ അത്തരം 107 പ്രധാന ബിന്ദുക്കൾ ഉണ്ട്, അവ ഓരോന്നും ഒരു പ്രത്യേക അവയവത്തെയോ സിസ്റ്റത്തെയോ അല്ലെങ്കിൽ പ്രത്യേക ശാരീരിക പ്രക്രിയയെയോ ഉത്തേജിപ്പിക്കുന്നതിനായി ബന്ധപ്പെട്ടിരിക്കുന്നു.

മർമ്മ വിദഗ്ധരെക്കുറിച്ചുള്ള അറിവോടെ, പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ പ്രത്യേക ബിന്ദുക്കളെ കൈകാര്യം ചെയ്യുന്നതിലൂടെ, ശരീരത്തിൽ പ്രത്യേക രോഗങ്ങളുടെ മാനേജ്മെന്റിനായി ഇവ ഉപയോഗിക്കാം.

മർമ്മ ചികിത്സയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് മർമ്മ ചികിത്സയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ചില ഗുണങ്ങൾ ഇവയാണ്:

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ വേദന, കാഠിന്യം, വീക്കം, സങ്കോചം എന്നിവ ഒഴിവാക്കുന്നു.

രക്തചംക്രമണം, ഓക്സിജൻ വിതരണം, വിഷവിമുക്തമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നു.

പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം, ഹോർമോൺ ബാലൻസ് എന്നിവ വർദ്ധിപ്പിക്കുന്നു.

സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ഭയം, ഫോബിയകൾ എന്നിവ കുറയ്ക്കുന്നു.

ഓർമ്മശക്തി, ഏകാഗ്രത, സർഗ്ഗാത്മകത, അവബോധം എന്നിവ വർദ്ധിപ്പിക്കുന്നു.

വിശ്രമം, ഉറക്കത്തിന്റെ ഗുണനിലവാരം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

മർമ്മ ചികിത്സയുടെ സൂചനകൾ എന്തൊക്കെയാണ്?

ശരീരത്തെ ബാധിക്കുന്ന വിവിധ അവസ്ഥകൾക്ക് മർമ്മ ചികിത്സ ഉപയോഗിക്കാം, ചില സൂചനകൾ ഇവയാണ്:

മൈഗ്രെയ്ൻ

ശ്വസനവ്യവസ്ഥയുടെ അവസ്ഥകൾ

നാഡീവ്യവസ്ഥയുടെ തകരാറുകൾ

ഉത്കണ്ഠയും വിഷാദവും

ഭയങ്ങളും

സെർവിക്കൽ സ്പോണ്ടിലൈറ്റിസ്

മരവിച്ച തോൾ

ദഹന പ്രശ്നങ്ങൾ

പൊതുവായ വാർദ്ധക്യ പ്രശ്നങ്ങൾ

പ്രമേഹം

രക്താതിമർദ്ദം

മർമ ചികിത്സയുടെ പാർശ്വഫലങ്ങൾ അല്ലെങ്കിൽ മുൻകരുതലുകൾ എന്തൊക്കെയാണ്?

പരിശീലനം ലഭിച്ച ഒരു പ്രാക്ടീഷണർ നടത്തുമ്പോൾ മർമ ചികിത്സ പൊതുവെ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നിരുന്നാലും, മർമ പോയിന്റുകളെയും സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള അറിവില്ലാതെ ഇത് നടത്തിയാൽ, സാധ്യമായ പാർശ്വഫലങ്ങൾ അല്ലെങ്കിൽ മുൻകരുതലുകൾ ഇവയാണ്:

മർദ്ദം അല്ലെങ്കിൽ മസാജ് ചെയ്യുന്ന സ്ഥലത്ത് താൽക്കാലിക വേദന, ചതവ് അല്ലെങ്കിൽ രക്തസ്രാവം എന്നിവയ്ക്ക് കാരണമായേക്കാം.

ആഘാതമോ വികാരങ്ങളോ അടിച്ചമർത്തപ്പെട്ട ചില ആളുകളിൽ വിഷാദം പോലുള്ള വൈകാരിക ഉത്തേജകങ്ങൾ പുറത്തുവരാം.

പനി, അണുബാധ, വീക്കം, ഗർഭം, ആർത്തവം തുടങ്ങിയ ചില അവസ്ഥകൾ ശരിയായ പരിചരണവും മാർഗ്ഗനിർദ്ദേശവും നൽകിയില്ലെങ്കിൽ വഷളായേക്കാം.

മുൻകൂട്ടി പ്രാക്ടീഷണറെ അറിയിച്ചില്ലെങ്കിൽ, ചില മരുന്നുകളെയോ രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ, പേസ്‌മേക്കറുകൾ തുടങ്ങിയ ചികിത്സകളെയോ ഇത് ബാധിച്ചേക്കാം.

മർമ്മ ചികിത്സ സെഷനിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഒരു സാധാരണ മർമ ചികിത്സ സെഷൻ ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും, അതിൽ ഇനിപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:

മർമ്മ വിദഗ്ദ്ധൻ നിങ്ങളുടെ മെഡിക്കൽ ചരിത്രം, നിലവിലെ ലക്ഷണങ്ങൾ, ആരോഗ്യ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് ചോദിക്കും .

നിങ്ങളുടെ അവസ്ഥയ്ക്കും ആവശ്യത്തിനും അനുസരിച്ച് ഉത്തേജിപ്പിക്കേണ്ട ഉചിതമായ മർമ്മ പോയിന്റുകൾ പ്രാക്ടീഷണർ തിരഞ്ഞെടുക്കും.

വിരലുകൾ, കൈപ്പത്തികൾ, കൈമുട്ടുകൾ, അല്ലെങ്കിൽ വടികൾ അല്ലെങ്കിൽ കല്ലുകൾ പോലുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് മർമ്മ പോയിന്റുകളിൽ മൃദുവായതോ ഉറച്ചതോ ആയ മർദ്ദം പ്രയോഗിക്കുക. വൃത്താകൃതിയിലുള്ള ചലനത്തിലൂടെയോ ടാപ്പിംഗ് അല്ലെങ്കിൽ തിരുമ്മൽ രീതിയിലൂടെയോ മർദ്ദം പ്രയോഗിക്കാം. ചർമ്മത്തെ ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും പ്രഭാവം വർദ്ധിപ്പിക്കുന്നതിനും പ്രാക്ടീഷണർക്ക് എണ്ണയോ ഹെർബൽ പേസ്റ്റോ ഉപയോഗിക്കാം.

സെഷനിൽ വിശ്രമിക്കാനും ആഴത്തിൽ ശ്വസിക്കാനും നിങ്ങളെ ഉപദേശിക്കുന്നു. മർമ്മ പോയിന്റുകളിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ നിങ്ങൾക്ക് ചൂട്, ഇക്കിളി, സ്പന്ദനം, അല്ലെങ്കിൽ വേദന തുടങ്ങിയ ചില സംവേദനങ്ങൾ അനുഭവപ്പെട്ടേക്കാം. സന്തോഷം, സങ്കടം, കോപം അല്ലെങ്കിൽ ഭയം തുടങ്ങിയ ചില വികാരങ്ങളും നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഇവ ഊർജ്ജ ചലനത്തിന്റെയും മോചനത്തിന്റെയും സാധാരണ ലക്ഷണങ്ങളാണ്. വിധിന്യായമോ പ്രതിരോധമോ ഇല്ലാതെ നിങ്ങൾ അവയെ നിരീക്ഷിക്കാൻ ശ്രമിക്കണം.

സെഷനുശേഷം, ചികിത്സയ്ക്ക് ശേഷം സ്വയം ശ്രദ്ധിക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങളുമായി വിദഗ്ദ്ധൻ നിങ്ങളെ നയിക്കും.

ഔഷധസസ്യ പരിചയം വേദനൂൽWith Bibin B Dr Bibin Vaidyan C Biju Vaidyar   with sunil nilamel
15/06/2025

ഔഷധസസ്യ പരിചയം വേദനൂൽ
With Bibin B Dr Bibin Vaidyan C Biju Vaidyar with sunil nilamel

ആനപ്പരുവ എന്ന അൽഭുത ഔഷധ സസ്യംഅപസ്മാരത്തിന് ഭസ്മീകരിച്ച് ഉപയോഗിച്ചാൽ ഏത് അപസ്മാരവും മാറും. നാഡീ വ്യൂഹത്തിന് ശക്തി ഉണ്ടാക്...
12/06/2025

ആനപ്പരുവ എന്ന അൽഭുത ഔഷധ സസ്യം
അപസ്മാരത്തിന് ഭസ്മീകരിച്ച് ഉപയോഗിച്ചാൽ ഏത് അപസ്മാരവും മാറും. നാഡീ വ്യൂഹത്തിന് ശക്തി ഉണ്ടാക്കും.
Dr B Bibin vaidyan
VEDANOOL
വേദനൂൽ പാരമ്പര്യ വൈദ്യശാല

കുമാരി വൈദ്യ സംഗമം മരിയ ആയുർവ്വേദ & സിദ്ധ മെഡിക്കൽ കോളേജ് ആറ്റൂർ. കന്യാകുമാരി ജില്ലവേദനൂൽ പാരമ്പര്യ വൈദ്യശാല വഴിനവപാഷാണ ...
08/06/2025

കുമാരി വൈദ്യ സംഗമം മരിയ ആയുർവ്വേദ & സിദ്ധ മെഡിക്കൽ കോളേജ് ആറ്റൂർ. കന്യാകുമാരി ജില്ല

വേദനൂൽ പാരമ്പര്യ വൈദ്യശാല വഴി
നവപാഷാണ സിന്ദൂരം, നവപാഷാണ പാത്രം, നവപാഷാണ കെട്ട്, രസമണി, ഉപ്പുകൾ, പാഷാണങ്ങൾ എന്നിവ പരിചയപ്പെടുത്തിയ പ്രദർശനം വളരെ ശ്രദ്ധ നേടുകയുണ്ടായി കന്യാകുമാരി , ചെന്നൈ, കോയമ്പത്തൂർ, തിരുനെൽവേലി തുടങ്ങീ തിരുവനന്തപുരം മുതൽ പല ജില്ലകളിലെ പ്രശസ്ത നാട്ടുവൈദ്യന്മാരും ആയുർവ്വേദ, സിദ്ധ രംഗത്തെ ധാരാളം വിദഗ്ധ ഡോക്ടർമാരും പങ്കെടുത്തു. എല്ലാവരേയും പരിചയപ്പെടാനും കൂടുതൽ അറിവ് നേടാനും സാധിച്ചതിൽ സന്തോഷം.

Dr B Bibin vaidyan
Ph : 6282140869

Address

Neyyattinkara

Opening Hours

Monday 9am - 3pm
Tuesday 9am - 3pm
Wednesday 9am - 3pm
Thursday 9am - 3pm
Friday 9am - 3pm
Saturday 9am - 6pm

Telephone

+916282140869

Website

Alerts

Be the first to know and let us send you an email when വേദനൂൽ പാരമ്പര്യ വൈദ്യശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to വേദനൂൽ പാരമ്പര്യ വൈദ്യശാല:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram