13/08/2024
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതിൽ
മേവുന്നു നാഥ ജയ നാരായണായ നമഃ
അർത്ഥം... ആദ്യത്തെ അയ്യഞ്ച് (ഇരുപത്തിയഞ്ച്) തത്വങ്ങൾ....ഇതിൽ.. ഭൂമി, ജലം, അഗ്നി, വായു,ആകാശം ഇവകളായ പഞ്ചഭൂതങ്ങൾ... അടുത്തത്... നാക്ക്, മൂക്ക്, ചെവി, കണ്ണ്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ...അടുത്തത്... രൂപം, സ്വാദ്, ശബ്ദം, ഗന്ധം, സ്പർശം ഇവ അഞ്ച്... അടുത്തത്.. വാക്ക്, പാദ,പാണി, പായു, ഉപസ്ഥം ഇവ അഞ്ച്... അടുത്തത്.. പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ ഇവ അഞ്ച് ആക്കുന്നു... ഇതാണ് ആദ്യത്തെ ഇരുപത്തിയഞ്ചുകൊണ്ട് സൂചിപ്പിക്കുന്നത്......പിന്നെ
അടുത്ത അഞ്ച് എന്നത്... നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നതാകുന്നു.. പിന്നെ അടുത്ത അഞ്ച് എന്നത്... വചനം, ദാനം, ഗമനം,വിസർജ്ജനം, ആനന്ദം എന്നിവയാകുന്നു...അടുത്ത ആറെണ്ണം എന്നത്....മൂലാധാരം, സ്വാധിഷ്ഠാനം, അനാഹതം, ആജ്ഞ, വിശുദ്ധി, ലംബികാ എന്നിവയാകുന്നു...അടുത്ത എട്ട് എന്നത് ... കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അഹങ്കാരം എന്നിവയാകുന്നു...അടുത്ത എട്ട് എന്നത്... മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം(വൈരാഗ്യം), ചലനം, ഭാവനം, കമ്പനം, കുഞ്ചനം എന്നിവയാകുന്നു... പിന്നെ അടുത്ത എൺമൂന്നു (ഇരുപത്തിനാല്) എന്നത്.. ഇളാ, പിംഗള, സുഷുമ്‌ന ഇവ മൂന്ന്, ...സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം, അഗ്നി മണ്ഡലം ഇവ മൂന്ന്,... വാതം, പിത്തം, കഫം ഇവ മൂന്ന്, പുത്രേഷണ
, വിത്തേഷണ, ദാരേഷണ ഇവ മൂന്ന്, ....സത്വം, രജസ്സ്, തമസ്സ് ഇവ മൂന്ന്,.... ജാഗ്രത, സ്വപ്നം, സുഷുപ്തി ഇവ മൂന്ന്,...അദ്ധ്യാതമികം, ആധിഭൗതികം, ആധിധൈവികം ഇവ മൂന്ന്, ... സ്തൂലം, സൂഷ്മം, കാരണം ഇവ മൂന്ന്.... ഇങ്ങിനെ ഇരുപത്തി നാല് തത്ത്വങ്ങൾ ആകുന്നു...അടുത്ത ഏഴ് എന്നത്... രസം, രക്തം, മാംസം, മേദസ്സ്, മജ്ജ, അസ്ഥി, ശുക്ലം ഇവകളാകുന്നു....അടുത്ത അഞ്ച് എന്നത്... അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാകുന്നു....അവസാനത്തെ രണ്ടും ഒന്നും (മൂന്ന്) എന്നത്.. ജനനം, ജീവിതം, മരണം എന്നിവയാക്കുന്നു... ഈ തൊണ്ണൂറ്റിയാറ് തത്ത്വങ്ങൾ ചേർന്നതാണ് എൻ്റെ ഈ ശരീരം....ഇതാണ് ഞാൻ മുജ്ജന്മ കർമ്മഫലം അനുഭവിച്ചു തീർക്കുവാൻവേണ്ടി ഈ ഭൂമിയിൽ എനിക്ക് ലഭിച്ചതും നാളെ നശിക്കാൻ പോകുന്നതുമായ ദേഹം... അല്ലയോ നാരായണാ.....ഇങ്ങിനെയുള്ള ഈ ശരീരത്തിൽ ഞാനെന്ന ജീവാത്മായി വാഴുന്നത് നീ തന്നെയാണല്ലോ....അതിനാൽ ഈ ശരീരത്തിൽ നിന്നും വേർപെടുത്തി നീയാകുന്ന ഈ ജീവാത്മാവിനെ നീയാകുന്ന പരമാത്മാവിൽ ലയിപ്പിച്ച് ജീവാത്മാവിനെ ജയിപ്പിക്കുക... അതിനായ് കൊണ്ട് നിൻ തിരുച്ചേവടികളിൽ അനന്തകോടി നമസ്കാരം...🙏🙏🙏🙏🙏