24/01/2023
PCOD പരിഹരിക്കുന്നത് എങ്ങനെ?
മൂന്ന് ഘടകങ്ങൾ
1)മരുന്നുകൾ
2)വ്യായാമം
3) ഭക്ഷണരീതി
എന്തൊക്കെയാണ് ഭക്ഷണ ക്രമങ്ങൾ!
നമുക്ക് ഒരു plan തയ്യാറാക്കാം.
രാവിലെ ന 7 മണിക്ക് മുൻപായി എഴുന്നേറ്റ് രാത്രി 10:30 യോടെ കിടന്നുറങ്ങാൻ പരമാവധി ശ്രദ്ധിക്കുക. പരീക്ഷ അടുക്കുമ്പോൾ ഉറക്കം കളഞ്ഞു പഠിക്കുന്നവരോട് ഇത് ഒരു ക്രെഡിറ്റ് ആയി കണക്കാകണ്ട, ഇത് ശരീരത്തിന് നല്ലതല്ല, പകരം രാവിലെ 5 :30 ക്കോ 4 മണിക്കോ നമ്മുക്ക് എഴുന്നേൽക്കാം.
രാവിലെ 6:30 മണിക്ക് എഴുന്നേറ്റ് നമുക്ക് ദിവസം തുടങ്ങാം
6:30AM : കട്ടൻ ചായ ( bed coffee പതിവുള്ളവർക്ക് )
കുറച്ചു കാലത്തേക്ക് പാലൊഴിച്ച ചായ ഒഴിവാക്കാം. കൂടെ പഞ്ചസാര,ശർക്കര, തേൻ കൂടുതൽ ആയി ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക.ഇനി ഇതിനോട് താല്പര്യം ഇല്ലാ എങ്കിൽ ഒരു ഗ്ലാസ് ഉലുവ ഇട്ട വെള്ളം ഗുണം ചെയ്യും.
7:00AM:BREAKFAST
ചെറുപയർ കടല പരിപ്പ് ഇവ പുഴുങ്ങിയിട്ടോ അഥവാ ഇവ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം ( eg: ചെറുപയർ ദോശ )
ഇതിന്റെ കൂടെ കറി ആയി പനീർ ഉപയോഗിക്കാം, അല്ലെകിൽ ഇലകറികൾ ഉപയോഗിക്കാം.കൂടാതെ മുട്ടയുടെ വെള്ളയും ( 3 ഓ 4 ഓ മുട്ടയുടെ വെള്ള )കഴിക്കാവുന്നതാണ്.
പി സി ഓ ഡി ഉള്ളവർ അവരുടെ ആഹാര ക്രമത്തിൽ ഒരു ഇലക്കറി ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
കറിവേപ്പില മുറിച്ചിടാതെ അതിനെ പേസ്റ്റ് രൂപത്തിൽ കറിയിൽ ഉൾപെടുത്താൻ ശ്രദിക്കുക, കൂടാതെ മുരിങ്ങ ഇല,ഉലുവ ഇവയും ആഹാരത്തിൽ ഉൾപെടുത്തിയാൽ കൂടുതൽ ഗുണം ചെയ്യും.
PCOD ഉള്ളവരുടെ മറ്റൊരു പ്രത്യേകത വിശപ്പ് കൂടുതൽ ആയിരിക്കും.
11:00 AM:ബദാം/ കപ്പലണ്ടി/മോര്/ നാരങ്ങ വെള്ളം/ഉലുവ വെള്ളം
ലഘുവായി മാത്രം കഴിക്കുക.അല്ലാത്ത വശം ഇത് അമിതവണ്ണത്തിന് കാരണം ആയേക്കും.
1:30PM :LUNCH
കുത്തരി ചോറ് കഴിക്കുക ( വെള്ള അരി പൂർണ്ണമായും ഒഴിവാക്കുക )കറികളിൽ അവിയൽ നിർബന്ധം ആയും ഉൾപെടുത്തുക. ഇതിനകത്ത് കൂടുതലായി ഉപ്പോ എണ്ണയോ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.പരമാവധി പച്ചകറികൾ അവിയലിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുമല്ലോ. അവിയൽ കൂടാതെ സാമ്പാർ കറിയുടെ കൂട്ടത്തിൽ ഉൾപെടുത്താവുന്നതാണ്.ഒരു ഇല കറി( eg: മുരിങ്ങ ഇല )ഉൾപെടുത്തുക, ബീൻസ്, കോവക്ക പോലുള്ള തോരൻ ഉൾപെടുത്തുക, മോര് നിർബന്ധമായും ഉൾപെടുത്തുക.( മോര് : ദാഹനത്തിനും, രോഗപ്രതിരോധത്തിനും സഹായിക്കും )
കിഴങ്ങ് വർഗ്ഗങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക ( ചേന, ചേമ്പ് മധുരക്കിഴങ്ങ്, കൂർക്ക, ഉരുളകിഴങ്ങ്, ബീറ്റ്റൂട്ട് etc.)
4 :00PM : കട്ടൻ ചായ / കട്ടൻ കാപ്പി /മോര് / നാരങ്ങാവെള്ളം ( ഇതിൽ ഉപ്പിന്റെയോ മധുരത്തിന്റെയോ, പഞ്ചസാര / തേൻ പരമാവധി കുറയ്ക്കുക )
കൂടെ Nuts ഉപഗിക്കാവുന്നതാണ്.
രാത്രി ഭക്ഷണം 6:30, അല്ലെകിൽ 7 മണിയോടെ എഫുക്കേണ്ടതാണ്.
7:00 PM : DINNER
Fruits ആണ് ഇതിൽ ഏറ്റവും മികച്ചത്.( മാങ്ങ, ചക്കപ്പഴം ഉപഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക )
ഇനി ഇതുകൊണ്ട് വിശപ്പ് മാറില്ല എങ്കിൽ മുട്ടയുടെ വെള്ള ഉൾപ്പെടുത്താം.
പരമാവധി ഭക്ഷണക്രമത്തിൽ നാറുകളോട് കൂടിയ ഭക്ഷണം ഉൾപെടുത്തുക.
നിർബന്ധമായും 45 മിനിറ്റ് വ്യായാമം ചെയ്യുക.. ദിവസവും അരമണിക്കൂർ നടക്കുക
രാത്രി 10:30 മണിയോടെ ഉറങ്ങാൻ ശ്രമിക്കുക.
ചിട്ടയായ ആയ ആഹാരരീതിയും വ്യായാമവും ഒപ്പം പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോപതി ചികിൽസയിലൂടെ പി സി ഓ ഡി ക്ക് ശാശ്വത പരിഹാരം നേടാം.
Dr Irahad KP
Dr Safna P
081368 21887
8943853707
9562315859