11/09/2023
പണ്ട് മുതലേ എന്ത് അസുഖങ്ങൾക്കും ഇവിടെ ക്ലിനിക്കിൽ തന്നെ വരുന്ന ഒരു couples ഉണ്ട്.. അവരുടെ മോനെയാണ് ആദ്യം കാണിച്ചിരുന്നത് പിന്നീട് അവർക്കും. അവരുടെ ബന്ധുക്കളെയും ഒക്കെ ഇങ്ങോട്ടു റെഫർ ചെയ്തിരുന്നു.. ഇപ്പോൾ അടുത്ത്. ആ സ്ത്രീ വീണ്ടും pregnant ആയി.. ആ സമയത്തു ലഡ്ഡു ഒക്കെ കൊണ്ട് വന്നു തന്നിരുന്നു..
പിന്നീടു കുറച്ചായിട്ടു ഇവരെ കാണാനില്ലായിരുന്നു..
കഴിഞ്ഞ ദിവസം ഭർത്താവ് വന്നിരുന്നു, സാറേ അസുഖത്തിനല്ല കുറച്ചു കാര്യം സംസാരിക്കാനുണ്ടായിരുന്നു എന്ന് പറഞ്ഞു, പുറത്തു patient ഒരാൾ ഉണ്ടായിരുന്നു അയാളെ സർ ആദ്യം നോക്കിട്ടു മതി, എനിക്ക് കുറച്ചു സമയം വേണം എന്ന് പറഞ്ഞു.. വളരേ കൂൾ ആയ ഒരു ആൾ ആണ്, പുള്ളിയെ ഇങ്ങനെ ഞാൻ ഇത് വരെ ഇങ്ങനെ കണ്ടിട്ടില്ല, എന്തായാലും patients നേ നോക്കി പുള്ളിയെ അകത്തേക്ക് വിളിച്ചു.. പറയു എന്ത് പറ്റി, wവൈഫിനെങ്ങനെ ഉണ്ട് ഞാൻ ചോദിച്ചു, അത് പറയാൻ ആണ് സാറേ ഞാൻ വന്നത്, കുറച്ചു പ്രശ്നമാണ്.. ഞാൻ ചോദിച്ചു എന്തെങ്കിലും complication കണ്ടോ സ്കാനിങ്ങിൽ eഎന്നു, എയ് അതല്ല.. കുറച്ചു ദിവസമായിട്ടു ഞങ്ങൾ തമ്മിൽ വല്ല്യ ഒരു അകൽച്ച, അടിപിടി ഒന്നുമല്ല അവൾ ഇപ്പോൾ എന്റടുത്തു വരുന്നില്ല, പണ്ട് ഞാൻ എപ്പോഴും ഒപ്പം ഇരിക്കണം കെട്ടിപിടിക്കണം ചുംബിക്കണം എന്നൊക്കെ ഉണ്ടായിരുന്ന ആളാണ്.. ഇപ്പോൾ എന്നെ കാണുകയെ വേണ്ട, ഇടയ്ക്കു ഇടക്ക് അവളുടെ വീട്ടിൽ പോയി നിൽക്കണം, പോയാലും കുറച്ചു ദിവസം അവിടെ നിൽക്കും.. എനിക്കാകെ എന്തോ പോലെ അവൾക്കു എന്താണാവോ പറ്റിയത്, ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഞാൻ ആലോചിച്ചു നോക്കി aഅതൊന്നുമില്ല.. എനിക്ക് ഇത് ആരോടാ പറയാ എന്നറിയില്ല അതാ ഇവിടെ വന്നത്..
Wife ഇപ്പോൾ വീട്ടിലാണ് sirnu ഞാൻ നമ്പർ തരാം sirnu ബുദ്ധിമുട്ടിലെങ്കിൽ ഒന്ന് അവളെ വിളിച്ചു കാര്യം ഒന്ന് അന്വേഷിക്കോ?
ഞാൻ ഫ്രീ ആവുന്ന സമയത്തു വിളിക്കാം എന്ന് പറഞ്ഞു അയാളെ മടക്കിവിട്ടു..
കുറച്ചു കഴിഞ്ഞു ആ സ്ത്രീയെ വിളിച്ചു, തികച്ചും നോർമൽ ആയിട്ടാണ് സംസാരിക്കുന്നത്..
ഞാൻ മെല്ലെ കാര്യം അവതരിപ്പിച്ചു.. പെട്ടെന്നൊരു കരച്ചിൽ ആയിരുന്നു.. (സത്യത്തിൽ ഞാനൊന്നു പേടിച്ചു.. 😁)
കരച്ചിൽ കഴിഞ്ഞു ആ സ്ത്രീ പറഞ്ഞു എനിക്ക് എന്റെ ഭർത്താവിനെ ഒരുപാടു ഇഷ്ടമാണ് പക്ഷെ pregnant ആയതിൽ പിന്നെ എനിക്ക് അദ്ദേഹത്തിന്റെ വാസന പറ്റുന്നില്ല, ഡ്രെസ്സിനും വിയർപ്പിന്നും ഒക്കെ വൃത്തികെട്ട ഒരു വാസന, ഒക്കാനം വന്നു കൊണ്ടേ ഇരിക്കും, ആദ്യത്തെ പ്രെഗ്നൻസി സമയത്തു ഈ പ്രശ്നം ഇല്ലായിരുന്നു, എനിക്ക് ഇത് അദ്ദേഹത്തോടു പറയണം എന്നുണ്ടായിരുന്നു പക്ഷെ ധൈര്യമില്ല, എങ്ങനെ ഈ പറഞ്ഞതൊക്കെ എടുക്കും എന്ന് പേടി.. പേടി എന്ന് വെച്ചാൽ മൂപ്പർ ഒരു ശുദ്ധൻ ആണ് ഇതൊക്കെ വല്ലാണ്ടെ വേദനിപ്പിക്കും എന്ന്.. കാര്യം എനിക്ക് മനസിലായി.. ഇത് തുറന്നു പറയാതെ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു കാലം കൂടെ പോയിരുന്നെങ്കിൽ ഇത് ഇവരുടെ ബന്ധം തന്നെ ഇല്ലാതാക്കിയേനെ..
സ്ത്രീകൾക്ക് പ്രെഗ്നൻസി സമയത്തു എല്ലാ വാസനകളും കുറച്ചു കൂടുതൽ intensityil അവർക്കു തോന്നും, അത് നിങ്ങളുടെ കുഴപ്പമല്ല, ശരീരത്തിലെ ഹോർമോൺക്കളുടെ ഏറ്റക്കുറച്ചിൽ കൊണ്ടുണ്ടാകുന്നതാണ്.. അത് നിങ്ങളുടെ കൺട്രോളിൽ അല്ല.. ചിലർക്ക്കുറച്ചു ദിവസത്തിനുള്ളിൽ ശെരിയാകും ചിലർക്ക് pregnancyil ഫുൾ ഉണ്ടായിപ്പോകും..
ആ കാര്യം നിങ്ങളുടെ ഭർത്താവിനോട് പറഞ്ഞു മനസിലാക്കുക, ഒറ്റയടിക്ക് പറയാതെ, നമുക്കൊന്നു പുറത്തു പോയാലോ എന്നൊക്കെ പറഞ്ഞു കാറ്റൊക്കെ കൊണ്ട് നടക്കുന്ന സമയത്തു വളരേ casual ആയിട്ടു കാര്യം പറയുക... ഇങ്ങനെ അത് solve ആക്കി വിടാൻ എനിക്ക് സാധിച്ചു..
ഈ കാര്യം ഞാൻ ഇവിടെ പറയുന്നതിന്റെ കാര്യം നിങ്ങൾക്കാർക്കെങ്കിലും ഇങ്ങനൊരു അനുഭവം വരാണെങ്കിൽ പാർട്ണരോട് തുറന്നു പറയുക.. പറയാതെ ഇരുന്നാൽ കാര്യം മോശമാവുകയെ ഉള്ളു..
(ആണുങ്ങൾ വിശാലമനസ്കരാണ് എന്ന കാര്യം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു 😁😁😁)
Dr Varun Vasudev
ABHAYA HOMOEOPATHIC MEDICAL CENTRE
www.drvarunvasudev.com