11/02/2020
നടുവേദന
ആയുർവ്വേദ ചികിത്സകൊണ്ട് ഫലപ്രദമായി പരിഹാരം കാണാൻ കഴിയുന്ന ഒരു രോഗമാണ് നടുവേദന. 35 വയസ്സ് കഴിഞ്ഞ ആളുകളിൽ ധാരാളമായി നടുവേദനയും അനുബന്ധ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.
ഡിസ്ക് സ്ഥാനം തെറ്റൽ, ഓസ്റ്റിയോപോറോസിസ്, സന്ധിവാതം, തേയ്മാനം, തുടങ്ങിയവയാണ് നടുവേദനയുടെ പ്രധാന കാരണങ്ങൾ. ഇവയെകൂടാതെ Sciatica, Hernia, Fistula in Ano, Kidney Stone, ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിലും നടുവേദന സാധാരണയായി കാണാറുണ്ട്.
ചികിത്സ
വേദന സംഹാരികൾ:
താത്കാലിക ആശ്വാസത്തിന് വേദന സംഹാരികൾ ഉപയോഗിക്കാം. എന്നാൽ ദീർഘനാളായുള്ള നടുവേദനക്ക് അതൊരു പരിഹാരമല്ല.
അഭ്യംഗം
നടുവിന് സംഭവിച്ച ക്ഷതം പരിഹരിക്കുന്നതിനും വേദന ശമിപ്പിക്കുന്നതിനും അഭ്യംഗം അഥവാ തിരുമ്മൽ വളരെയധികം ഫലപ്രദമാണ്.
കിഴി
ഔഷധഗുണമുള്ള ഇലകൾ ഉപയോഗിച്ചുള്ള ഇലക്കിഴി, പൊടിച്ച മരുന്നുകൾ ഉപയോഗിച്ചുള്ള പൊടിക്കിഴി, ഞവര അരിയും മറ്റ് ഔഷധങ്ങളും ഉപയോഗിച്ചുള്ള ഞവരക്കിഴി തുടങ്ങി അനേകം കിഴികളെപ്പറ്റി ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇവയെ രോഗത്തിന്റെ അവസ്ഥയനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
കടിവസ്തി
വേദനയുള്ള ഭാഗത്ത് എണ്ണ തളം കെട്ടി നിർത്തുന്ന ചികിത്സാ രീതിയാണ് കടിവസ്തി. ഡിസ്ക് തേയ്മാനത്തിന് വളരെയധികം ഫലപ്രദമാണ്.
വസ്തി
മലദ്വാരത്തിലൂടെ പ്രത്യേകം തയ്യാർ ചെയ്ത കഷായം/ തൈലം കടത്തിവിടുന്ന ചികിത്സാ രീതിയാണ് വസ്‌തി. ആയുർവേദത്തിലെ 'പഞ്ചകർമ്മ'ങ്ങളിൽ ഒന്നുമാണ്.
നടുവേദന പോലുള്ള വാതരോഗങ്ങൾക്ക് ആയുർവ്വേദ ചികിത്സയിലൂടെ പൂർണ്ണമായും പരിഹാരം കാണാവുന്നതാണ്. ദീർഘകാലമായുള്ള pain killerഉകളുടെ ഉപയോഗവും ശസ്ത്രക്രിയയും ഒഴിവാക്കാൻ സാധിക്കും.