
30/12/2023
കറുക. (ബലി കറുക)
======&===========
രൂപവിവരണം
============
നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്.
വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്.
തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു.
ഒരു ചെറിയ വേരിൽ തുമ്പിൽ നിന്ന് പോലും കറുക നിറയെ പടർന്ന് പരക്കും.
പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു.
പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്.
കറുക പുല്ല് സാധാരണ രണ്ട് തരത്തിൽ കാണാം ഒന്ന് ചെറിയ ഇലയോടും തണ്ടോടു കൂടിയതും മറ്റേത് വലിയ തണ്ടുള്ളതും മുകളിലേക്ക് വളരുന്നതും.
വിത്തുകൾ വളരെ ചെറുതാണ്.
കറുക പുല്ലിന് ഏറെ ഔഷധ ഗുണങ്ങൾ ഉണ്ട് .
ചെറിയ കറുക പുല്ലാണ് സാധാരണയായി ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു.
നിലത്ത് പടർന്ന് വളരുന്ന പുല്ലായതിനാൽ ഇത് അലങ്കാരമായി പുൽതകിടികളിലും വളർത്താവുന്നതാണ്.
തരങ്ങൾ.
========
1)കറുക നീല തണ്ടോട് കൂടിയ നീല കറുകയും.
2)വെള്ള തണ്ടോട് കൂടിയ
വെള്ള കറുകയായും കാണപ്പെടുന്നു.
കുടുംബം : പൊവേസീ
ശാസ്ത്രീയനാമം : സൈനോടൊൺ ഡാക്ട്ടിലോൺ (Linn.)പേഴ്‌സ്
നാമങ്ങൾ
========
സംസ്‌കൃതം : നീലദൂർവ, ദൂർവ
ഇംഗ്ലീഷ് : Dhub grass, Bhama grass
രസാദി ഗുണങ്ങൾ
================
രസം : മധുരം, കഷായം, തിക്തം
ഗുണം : ലഘു, സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധ ഗുണങ്ങൾ
================
1)ചൊറി, ചിരങ്ങ്,വട്ടപ്പുണ്ണ്,വ്രണങ്ങൾ എന്നിവയ്ക്ക് കറുക അരച്ച് പുരട്ടുന്നത് വളരെ ഉത്തമമാണ് .
2)രക്താതിസമർദ്ദം കുറക്കുന്നതിനും മുല പാൽ വർദ്ധിക്കുന്നതിനും കറുക അരച്ച് കഴിക്കുന്നത് നല്ലതാണ് .
3)കറുക അരച്ച് അര ഗ്ലാസ്സ് നീര് പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ മലബന്ധം മാറി കിട്ടും.
4)മുറിവിൽ കറുക അരച്ച് പുരട്ടിയാൽ രക്തസ്രാവം പെട്ടെന്ന് നിൽക്കുന്നു.
5)കറുക നീര് പാലിൽ ചാലിച്ച് രാവിലെയും വൈകീട്ടും പാലിൽ ചാലിച്ച് കഴിച്ചാൽ നാഡീ ക്ഷീണം അകലും .
ബുദ്ധി വികാസ മില്ലാത്ത കുട്ടികൾക്ക് കറുക നല്ലൊരു മരുന്നാണ് .