13/02/2023
ഗാന്ധിയെ കൊന്നത് RSS ആണ് എന്ന് പറഞ്ഞാൽ RSS കാർക്ക് ചൊറിയും മുമ്പ് പിണറായി പോലീസിനാണ് ചൊറിയുന്നത്.
ഗാന്ധിയെ കൊന്നത് RSS ആണ് എന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതിന് കണ്ണൂർ ഇരിട്ടി മുഴക്കുന്നിലെ യൂത്ത് ലീഗ് പ്രവർത്തകൻ സിയക്കെതിരെ പിണറായി പോലീസ് കേസെടുത്തിരിക്കുകയാണ്.
ആരെങ്കിലും കേസ് കൊടുത്തു എന്നത് കൊണ്ടോ, അത് കേട്ട പാടേ പിണറായി പോലീസ് കേസെടുത്തു എന്നതു കൊണ്ടോ ഗാന്ധി വധം തേച്ചുമാച്ചു കളയാനാവുമോ.. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം മഹാത്മാഗാന്ധി വധമാണ്. അതു ചെയ്തത് ആർ.എസ്.എസുമാണ്. ഇങ്ങനെ പറഞ്ഞാൽ കേസാണെങ്കിൽ
'ന്നാ താൻ പോയി കേസ് കൊട്'