13/12/2025
ഉഴിച്ചിലിൻറെ മാജിക്
സ്പർശന ചികിത്സ.
Therefore, he placed some infants in the care of wet-nurses, commanding them to bathe and suckle the children, but by no means ever to speak to or fo**le them. For he wanted to discover whether they would speak Hebrew, the first language, or Greek, Latin, Arabic, or the language of their parents. But he laboured in vain, because all of the infants died. For they cannot live without the praise, fondling, playfulness, and happy expressions of their nurses.” (Salimbene di Adam, trans. Baird, pg. 352)
ഇത് മൂന്നാം നൂറ്റാണ്ടിലെ ഒരു യൂറോപ്യൻ രാജാവിൻറെ കഥയാണോ സത്യമാണോ എന്നറിയാത്ത വിവരണമാണ്. .അദ്ദേഹം പിഞ്ചു കുട്ടികളെ ഒരു ലാളനെയും ലഭിക്കാതിരിക്കാൻ മുൻകരുതൽ എടുത്ത്, കുളിപ്പിക്കാനും മുല കൊടുക്കാനുമല്ലാതെ ഒരു സ്പർശവും ഉണ്ടാകാതെ വളർത്താൻ നോക്കി. അവർക്ക് ഭാഷ സംസാരിക്കാൻ കഴിയുമോ, കുഞ്ഞുങ്ങൾ എങ്ങനെ വളർന്നു വരും എന്നും അറിയാനായിരുന്നു ഈ പരീക്ഷണം.
ചരിത്രം പറയുന്നത് ഈ കുട്ടികൾ ആരും മാസങ്ങൾ പോലും ജീവിച്ചില്ല എന്നതാണ്. ഫ്രെെടറിക്ക് എന്ന രാജാവിൻ്റെ ക്രൂരനാക്കുന്ന ലേഖനങ്ങളിൽ എല്ലാം ഈ പരീക്ഷണ വിവരണം കാണാം.
ഒരു ജീവിയിൽ സ്പർശനത്തിന്റെ പ്രാധാന്യം എത്രയുണ്ട് എന്ന് എടുത്തു കാണിക്കുന്നതാണ് ഇത്.
കഥയായാലും ചരിത്രം ആയാലും സ്പർശനമില്ലാതെ ലാളനമില്ലാതെ ഒരു ജീവിക്ക് മുന്നോട്ടുപോകാനാവില്ല.
ത്വക്കിലൂടെ ലഭിക്കുന്ന സംവേദനങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തിന് അനിവാര്യമാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെ ഏറ്റവും വലിയ ഇന്ദ്രിയമാണ് ത്വക്ക്. സ്പർശം ചൂട് ,മർദ്ദം ഇവയൊക്കെ അറിയാൻ തൊലിയുടെ സഹായം വേണം. ഗർഭം ജനിക്കുമ്പോൾ ആദ്യം വളർന്ന് വരുന്ന ഇന്ദ്രിയം തൊലിയാണ്. തൻറെ ചുറ്റുമുള്ള മർദ്ദം തിരിച്ചറിയാനും, അമ്മയുടെ ചൂടും , കിടപ്പും ഏതാണ്ട് ആദ്യ മാസം തന്നെ കുട്ടി തിരിച്ചറിയുന്നുണ്ട് എന്നാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്.
ജനിച്ചു കഴിഞ്ഞ കുട്ടികൾക്കും പരമാവധി സ്പർശനം ആവശ്യമാണ്. അതില്ലാതെ വളർത്തിയ കുട്ടികളുടെ പരീക്ഷണമാണ് മുകളിൽ കണ്ടത്.
വളർന്നുവരുമ്പോഴും ഇവർക്ക് സ്പർശനം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ആലിംഗനം സ്പർശനം ഇവ വളരെയേറെ പോസിറ്റീവ് ഹോർമോണുകൾ ഉണ്ടാക്കിയെടുക്കുന്നുണ്ട് .
നമ്മുടെ സംസ്കാരവും, ആചാരവും ഇത്തരം ഒരു സ്പർശം സാധാരണമായി അനുവദിക്കുന്നില്ല എന്നുള്ളത് ഒരു പോരായ്മയായി തന്നെ കാണണം. എന്നാൽ അമൃതാനന്ദമയി ദേവി പോലെയുള്ളവർ ഇതിന്റെ ശക്തി തിരിച്ചറിയുകയും വളരെ പോസിറ്റീവായി ചേർത്തുപിടിക്കലിനെയും ഹഗ്ഗിങ്ങിനേയും ഉപയോഗിക്കുകയും, അത് വളരെ പോസിറ്റീവായി നമുക്ക് തോന്നുകയും ചെയ്യുന്നുണ്ട് .
യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവേ സ്പെയിൻ സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും ഹഗ് എന്ന് പറയുന്ന കെട്ടിപ്പിടുത്തം അനുവദനീയമായ ആചാരമാണ്. അവർക്കത് ആസ്വദിക്കാനും, ആസ്വദിക്കാനും കഴിയുന്നുണ്ട്.
നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കുന്നതാണ് നല്ലത്. ഹൃദയം മനസ്സിൻറെ സ്ഥാനം ആയതുകൊണ്ട് ആകാം ഇത് കൂടുതൽ ഹൃദ്യമാകും . കൊച്ചുകുട്ടികളെയും വികലാംഗരെയും വീൽചെയറിൽ ഉള്ളവരെയും , ചികിത്സയിലുള്ളവരെയും അവരുടെ അടുത്തേക്ക് താണ് ഇരുന്ന് കെട്ടിപ്പിടിക്കണം. ചുണ്ടും മൂക്കും സ്പർശനത്തിന് ഉപയോഗിക്കുന്നത് മൃഗങ്ങളിൽ തന്നെ തുടങ്ങിയ ശീലമാണ്. അതും പിരിമുറുക്കം കുറയ്ക്കാൻ നല്ലതാണ് . നമ്മുടെ സംസ്കാരം വളരെ അടുപ്പം ഉള്ളവർക്ക് മാത്രമേ ഇത് അനുവദിക്കുന്നുള്ളൂ.
മനുഷ്യ ചർമ്മത്തെ തലോടുമ്പോൾ മാനസികവും ശാരീരികവുമായ പോസിറ്റീവ് വ്യതിയാനം ഉണ്ടാവും. സംഘർഷങ്ങൾ അകറ്റി മനസ്സ് ഉന്മേഷഭരിതമാവും. വേദന, പുകച്ചിൽ ,പെരുപ്പ് കോച്ചൽ പിടുത്തം ഇവ കുറഞ്ഞു വരും.
ഇതൊക്കെ സാധാരണ കാര്യമാണെങ്കിലും ഒരു ചികിത്സയായിട്ട് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ആയുർവേദചികിത്സയെ ബഹി പരിമാർജനം , അന്ത പെരുമാർജനം എന്ന് രണ്ടായി തിരിക്കുന്നുണ്ട്. ഉള്ളിലേക്ക് ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉള്ള ചികിത്സയാണ് അന്ത:പരിമാർജനം. ബലിപരിമാർജനം പുറമേക്ക് മാത്രം ഔഷധങ്ങൾ പ്രയോഗിക്കുന്ന ചികിത്സയാണ്. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഉഴിച്ചിൽ എന്ന് പറയുന്ന വൈദഗ്ധ്യം വേണ്ട സ്പർശന ചികിത്സയാണ്. പലതരം ഔഷധങ്ങൾ , അത് ലയിപ്പിച്ച് ഉപയോഗപ്രദം ആക്കി എടുക്കുന്ന എണ്ണ (തൈലം കുഴമ്പ് മുതലായവ) വെള്ളം (കഷായം) തൈര്, മോര്, വിനാഗിരി, ചെടിയുടെ സ്വരസങ്ങൾ മുതലായ കുറേയേറെ മീഡിയം ആയി ഉപയോഗിക്കാറുണ്ട്. ഇവ ചൂടാക്കിയും തണുപ്പിച്ചും ഉഷ്ണ ശീതത്വം ഉണ്ടാക്കുന്നതും ചികിത്സയുടെ ഭാഗമാണ്. സ്പർശനത്തിന്റെ മാർദവം , മർദ്ദം , താളക്രമം, ഇവയൊക്കെ ഓരോ രോഗിയിലും വ്യത്യസ്തപ്പെടുത്തി ഉദ്ഘർഷണം, ഉത്സാദനം , ഉപനാഹം, തുടങ്ങി ഒട്ടേറെ ക്രിയാക്രമങ്ങൾ ആക്കി ഇവ ഒക്കെ ചെയ്യാനാവും.
രോഗിയുടെ സ്വഭാവം, രോഗത്തിൻറെ സ്വഭാവം, തൊലിയിൽ ഉള്ളതോ ഉണ്ടാവാൻ സാധ്യതയുള്ള തോ ആയ രോഗങ്ങൾ അലർജി മുതലായവയൊക്കെ കണക്കാക്കി ചെയ്യേണ്ട ഒന്നാണ് ഉഴിച്ചിൽ.
രോഗം, രോഗിയുടെ പ്രകൃതി, കാലത്തിൻറെ പ്രകൃതി, ദിവസത്തിൻറെ സമയം ഇതൊക്കെ അനുസരിച്ച് വ്യത്യാസങ്ങൾ വരുത്തി ചികിത്സയായി ഉപയോഗിക്കാൻ. ഒരു ആയുർവേദ വിദഗ്ധന് കൃത്യമായി ചെയ്യാൻ കഴിയും. അങ്ങനെ ചെയ്താൽ അത്ഭുത ഫലസിദ്ധി ഉള്ളതാണ് ഉഴിച്ചിൽ.
പിരിമുറുക്കമുള്ള ഏത് അവസ്ഥയിലും അത്യന്തം ഫലപ്രദമായ ഒന്നാണ് ഇത്. പ്രസവാനന്തര സമയത്തും മറ്റും വളരെ സമർദ്ധമായി നമ്മുടെ പൂർവികർ ഇത് ചിട്ടപ്പെടുത്തിയിട്ടുണ്ട്.
അടുത്ത പ്രാവശ്യം മനസ്സിനോ ശരീരത്തിനോ സുഖമില്ലായ്മ തോന്നുമ്പോൾ നിശ്ചയമായും ആദ്യം ചെയ്യേണ്ട ഒന്നാണ് ഉഴിച്ചിൽ
ഡോ. റാം മോഹൻ ഓമല്ലൂർ
📞 9947711111, 9656451444
📍 Vedagram Hospital, Omalloor, Pathanamthitta
🌍 www.vedagram.com