05/05/2018
*_വായ്നാറ്റം എന്ത് കൊണ്ട് _*
വായ്നാറ്റം നമ്മുടെ ജോലിയേയും
, സാമൂഹ്യ ജീവിതത്തേയും ജീവിത പങ്കാളിയുമായുള്ള ഇടപെടലിനേയും പ്രതിക്കൂലമായി ബാധിക്കുന്ന പ്രശ്നമാണലോ. വായ്നാറ്റം ഉണ്ടാകുന്നത് എങ്ങനെ ആണെന്നും അതിനുള്ള പ്രതിവിധി എന്താണെന്നും നമുക്ക് നോക്കാം. ശാസ്ത്രീയമായി രോഗകാരണം കണ്ടെത്തുകയും വേണ്ട ചികിത്സ ചെയ്യുകയും ചെയ്താൽ വായ്നാറ്റത്തെ എളുപ്പത്തിൽ മാറ്റിയെടുക്കാം.
അന്തിയുറക്കം കഴിഞ്ഞ എണീറ്റയുടനെയും ചില ഭക്ഷണങ്ങൾ കഴിച്ച ശേഷവും വായ്നാറ്റം ഉണ്ടാകാറുണ്ടെങ്കിലും ബ്രഷിങ്ങിലൂടെയും മൗത്ത് മാഷ് ഉപയോഗിച്ച ശേഷമോ ഇത് പൊടുന്നനെ മാറുന്നതാണ്. എന്നാൽ ചിലർക്ക് വായ എത്ര പ്രയത്നിച്ചു ശുദ്ധിയാക്കിയാലും വിട്ടുമാറാതെ നിൽക്കുന്ന വായ്നാറ്റം അനുഭവപ്പെടാറുണ്ട്.മെഡിസിനിൽ ഇതിനെ ഹാലി ടോസിസ് (Halitosis ) എന്ന് പറയുന്നു.
എന്തൊക്കെ ആണ് ഹാലി ടോസിന്റെ കാരണങ്ങൾ
1. *പല്ലിലെ പോടുകളും മോണരോഗങ്ങളും*
പല്ലിലെ പോടുകളും മോണപഴുപ്പും ശരിയായ സമയത്ത് ചികിൽസികാത്തത് മൂലം ഇവിടെ ബാക്ടീരിയക്ക് പെറ്റുപെരുകാനുള്ള ഒളിസങ്കേതമായി മാറുന്നു. നമ്മുടെ ബ്രഷിംഗ് ഇത്തരത്തിൽ ഒളിച്ചിരിക്കുന്ന ബാക്ടീരിയയെ തുരത്താൻ മാത്രം കാര്യക്ഷമമായിരിക്കില്ല.
ചികിത്സ:
i )പല്ലിലെ പോടുകൾ അടയ്ക്കുക
ii ) വേദന വന്ന പല്ലുകളെ RCT(വേരു ചികിത്സ) ചെയ്ത് അടയ്ക്കുക.
iii) മോണയും പല്ലുകളും പ്രൊഫഷണൽ രീതിയിൽ ഒരു ഡെന്റിസ്റ്റിനെ സമീപിച്ച് ക്ലീൻ ചെയ്യുക (Scaling).
2. *അണുബാധ*
വായിലോ മൂക്കിലോ തൊണ്ടയിലോ ഉണ്ടാകുന്ന അണുബാധ പലപ്പോഴും വായ്നാറ്റത്തിന് കാരണമാകാറുണ്ട്.
ചികിത്സ:
ഒരു ENT സ്പെഷ്യലിസ്റ്റിനെയോ ഡെന്റിസ്റ്റിനെയോ കണ്ട് അണുബാധ പൂർണമായും ചികിത്സിച്ച് ഭേദമാക്കുക.
3. *ഡ്രൈ മൗത്ത്(Dry mouth)*
നമ്മൾ കഴിക്കുന്ന ഭക്ഷണം വിഘടിക്കുന്നതും വായ സ്വയം ശുദ്ധിയാവുന്നതും ഉമിനീരിന്റെ പ്രവർത്തന ഫലമായാണ്. ഉമിനീരിൽ അടങ്ങിയിരിക്കുന്ന പല രാസവസ്തുക്കളും പല്ലിനെയും മോണയെയും ബാക്ടീരിയയുടെ ആക്രമണത്തിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കുന്നു. എന്നാൽ ചിലർക്ക് ജനിതകമായി തന്നെ ഉമിനീരിന്റെ ഉൽപാദനം കുറവായിരിക്കും. ഇത് മൂലം വായ്ക്കകത്തെ ബാക്ടീരിയയുടെ അനുപാതം ക്രമാതീതമായി വർദ്ദിക്കുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു.
ചികിത്സ:
i) ധാരാളം വെള്ളം കുടിക്കുക.(വായ വൃത്തിയായി നിൽക്കാൻ സഹായിക്കുന്നു )
ii) ച്യൂയിങ്ഗം ഉപയോഗിക്കുക ( ചുയിങ്ഗം ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. )
4. *പുകവലി, മറ്റു ടൊബാക്കോ ഉൽപന്നങ്ങളുടെ ഉപയോഗം*
ശരീരത്തിന് ഹാനികരമന്നെന്നത് പോലെ തന്നെ പുകവലി മോണയുടെ ആരോഗ്യത്തെയും തകർക്കുന്നു. ടൊബാക്കോ ഉൽപന്നങ്ങൾ ഉപേക്ഷിക്കുക തന്നെ പരിഹാരം.
5. *മറ്റു കാരണങ്ങൾ*
GERD(നെഞ്ചരിച്ചിൽ) ,ഡയബറ്റിസ് ,ലിവർ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് വായ്നാറ്റം കണാറുണ്ട്.ഇത്തരം രോഗങ്ങളെ ശരിയായ സമയത്ത് ചികിൽസിക്കുകയും ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും ഉപദേശങ്ങളും അവഗണിക്കാതെ പിൻതുടരുകയും ചെയ്താൽ ഇവ മൂലം ഉണ്ടാകുന്ന വായ്നാറ്റത്തെ ഇല്ലായ്മ ചെയ്യാം.
ഡോ അമീൻ റാഷിദ്
ചീഫ് ഡെന്റെൽ സർജൻ
ഇൽഹാം ഡെന്റൽ കെയർ
ഓമശേരി, ശാന്തി ഹോസ്പിറ്റലിന് എതിർവശം
9605 658 696
Please share