Marhama Palliative Clinic

Marhama Palliative Clinic care for the terminally ill and their families, especially that provided by an organized health service.

03/09/2019

*പരിചരണം ആവശ്യമുണ്ടാകുന്നതിന് മുമ്പ് പരിചരണം നൽകുന്നവരാവുക*

പ്രിയം നിറഞ്ഞ സഹോദരീ-സഹോദരങ്ങളെ ക്ഷേമം നേരുന്നു, അതിനായി പ്രാർത്ഥിക്കുന്നു

പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മർഹമ പാലിയേറ്റീവിന്റ പ്രവർത്തനങ്ങൾക്ക് താങ്കളുടെ സേവനം ആവശ്യമാണ്, അല്ല *അത്യാവശ്യമാണ്*

[ *ശരീരം കൊണ്ട് ,അല്ലെങ്കിൽ പ്രാർത്ഥനകൾ കൊണ്ട്, അതുമല്ലെങ്കിൽ സമ്പത്ത് കൊണ്ട്

പ്രാർത്ഥനയോടെ,

Raheema
Manju
Jaferali

NB :- നിലവിൽ നാം നൽകുന്ന സേവനങ്ങൾ

🎇 ഡോക്ടേഴ്സ് ഹോം കെയർ
🎇 നഴ്സസ് ഹോം കെയർ
🎇 ഫിസിയോ തെറാപ്പി ഹോം കെയർ
🎇പ്രതിവാര ഒ പി

🎇 ആംബുലൻസ് സൗകര്യം
🎇 സൗജന്യ മരുന്ന് വിതരണം
🎇വാട്ടർ ബെഡ് + എയർ ബെഡ് + വാക്കർ + സർജിക്കൽ കട്ടിൽ
🎇 പ്രതിമാസ പെൻഷൻ ,റേഷൻ
🎇 ഓണം - റമദാൻ കിറ്റ്

🎇 പഠനോപകരണ വിതരണം
സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇവയെല്ലാം
നടക്കുന്നത് ചെറിയ സംഖ്യ ആണെങ്കിലും നിങ്ങളുടെ സഹായം അത്യാവശ്യമാണ്

MRHA MAcharitable Society
A/C 18860 1000 20400
lFSC Code, FDRL0001886
Fedral bank pathirippala

ഫോൺ
FAl SAL. 8594097565
MANJU, 907470 1675
JAFERALI. 8907369017
ഒന്ന് ഷെയർ ചെയ്യാമൊ

22/11/2018

പഴയ ലെക്കിടി :മർഹമ പാലിയേറ്റീവ് അഞ്ചാം വാർഷികവും കുടുംബ സംഗമവും ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ സമ്മേളനവും സംയുക്തമായി പഴയ ലെക്കിടി ഐഡിയൽ ഇംഗ്ലീഷ് സ്ക്കൂളിൽ വെച്ച്
ലെക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണൻ ഉത്ഘാനം ചെയ്തു. ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് വി.പി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മോട്ടോർ വേക്കിൾ ഇൻസ്പെക്ടർ മാലിക്ക് മുഖ്യ അതിഥി ആയിരുന്നു. ലെക്കിടി പേരൂർ പഞ്ചായത്ത് മെമ്പർ ഷൗക്കത്ത് അലി, റോട്ടറി ഫെഡറേഷൻ സോണൽ ചെയർമാൻ അമ്പലക്കാട്ട് റാം മോഹൻ, ആർദ്രം ആശ്രയ കേന്ദ്രം ചെയർമാൻ ഹുസൈൻ വി.പി.. സഹയാത്രാ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ടി. രണദിവെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.. പരിപാടിക്ക് മർഹമ പാലിയേറ്റീവ് സെക്രട്ടറി ജാഫർ അലി നേതൃത്യം നൽകി. യൂസഫ് അലി പ്രാർത്ഥനയും, സക്കീർ ഹുസൈൻ സ്വാഗതവും, അരിഫ് അലിനന്ദിയും പറഞ്ഞു.

മർഹമ പാലിയേറ്റീവ് കെയർ കുടുംബസംഗമം -2017 ജൂലൈ- 9, 11am ഐഡിയൽ സ്ക്കൂൾ പഴയലെക്കിടി. കുടുംബ സമേതം ഏവർക്കും സ്വാഗതം..
08/07/2017

19/04/2017
27/01/2017

👉പത്തിരിപ്പാല മണ്ണൂർ
റോഡിലുള്ള എ.റ്റി.സി. കാരുണ്യ ഭവൻ ഒന്ന് സമയം
കിട്ടുമ്പോൾ സന്ദർശിക്കുക.

👉അല്ലാഹു നമുക്കും
മക്കൾക്കും കുടുംബത്തിനും
നൽകിയ
അനുഗ്രഹങ്ങളുടെ
വില അപ്പോൾ അറിയും.

👉അനുഗ്രഹങ്ങളിൽ മതിമറന്ന് ജീവിക്കുന്ന
കുട്ടികളെയും
കൂടെ കൂട്ടുക.

⏩അപ്പോഴവരറിയും
ജീവിതമെന്തെന്ന്.

👉നേരിൽ കണ്ട
അനുഭവത്തിന്റെ
ചെറിയൊരംശം,
ഈ മന്ദബുദ്ധികളും
ശരിക്കൊന്ന്
എണീറ്റ് നിൽക്കാനോ
നടക്കാനോ സംസാരിക്കാനോ
കഴിയാത്ത ഹതഭാഗ്യരുടെ
വീഡിയോ
സമ൪പ്പിക്കുന്നു.

➡കഴിവുള്ളവർ
പത്തിരിപ്പാല
കാരുണ്യ ഭവൻ
സന്ദർശിച്ച്
നിങ്ങളാൽ
കഴിയുന്ന
സഹായങ്ങൾ
നൽകാം..

15/01/2017

എന്താണ് പാലിയേറ്റീവ് കെയര്‍?

പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.

ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും അക്ഷരാര്‍ഥത്തിലുള്ള രോഗചികില്‍സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. പാലിയേറ്റീവ് കെയര്‍ എന്നാല്‍ വെറും സ്നേഹചികില്‍സ മാത്രവുമല്ല. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. ഇതോടെ എല്ലാം തീര്‍ന്നു എന്ന ചിന്ത മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാകും, ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാകാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും.

ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാകല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാകുമെന്നു രോഗി ഭയക്കുന്ന അന്തസ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരികയാണു പാലിയേറ്റീവ് കെയറില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ എന്നു തന്നെയാണ് അര്‍ഥം.

പാലിയേറ്റീവ് കെയര്‍ ആര്‍ക്കൊക്കെ?
എല്ലാം കഴിഞ്ഞുവെന്നതിന്റെ പ്രഖ്യാപനമാണോ പാലിയേറ്റീവ് കെയര്‍? ഒരിക്കലുമല്ല. പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച പ്രധാന തെറ്റിദ്ധാരണയും അതാണ്. ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു പാലിയേറ്റീവ് കെയര്‍ വേണമെന്നുള്ളതു സത്യം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാകുമ്പോള്‍ ഇനി വിധിച്ചതു മരണം മാത്രമാണെന്ന വിശ്വാസം ശരിയല്ല. മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.

മറ്റു ചികില്‍സകളെല്ലാം നിഷ്ഫലമാകുമ്പോള്‍ പരീക്ഷിക്കേണ്ട തുറുപ്പുചീട്ടല്ല പാലിയേറ്റീവ് കെയര്‍. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാകുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും. റേഡിയോതെറപ്പി, കീമോതെറപ്പി, സര്‍ജറി തുടങ്ങി ചികില്‍സയുടെ എല്ലാ ഘട്ടങ്ങളിലും പാലിയേറ്റീവ് കെയര്‍ ആശ്വാസം നല്‍കും.

സാന്ത്വനം ഏതെല്ലാം രോഗങ്ങള്‍ക്ക് ?
പാലിയേറ്റീവ് കെയര്‍ സാന്ത്വനം നല്‍കുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ ഫലം രോഗിയുടെ മരണശേഷവും നിലനില്‍ക്കും. കാന്‍സറിനും എയ്ഡ്സിനും മാത്രമാണു പാലിയേറ്റീവ് കെയര്‍ വേണ്ടിവരുന്നതെന്ന ചിന്തയുണ്ട്. ഇതും ശരിയല്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കണം. ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നീണ്ടകാലം നില്‍ക്കുന്ന ശരീരവേദനകള്‍ എന്നിവയ്ക്കു പാലിയേറ്റീവ് കെയര്‍ വേണം.

ചികില്‍സ
മോര്‍ഫിന്‍ എന്ന വേദനസംഹാരിയാണു സാന്ത്വന ചികില്‍സയില്‍ വേദന ഇല്ലാതാക്കാന്‍ നല്‍കുന്നത്. രോഗികളില്‍ മൂന്നിലൊന്നുപേര്‍ക്കും മോര്‍ഫിന്‍ ഫലപ്രദമാണ്. വേദനയുടെ സ്വഭാവമനുസരിച്ചു മറ്റു വേദനസംഹാരികളുമായി ചേര്‍ത്തു മോര്‍ഫിന്‍ ഉപയോഗിക്കുന്നു. പാലിയേറ്റീവ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മോര്‍ഫിന്‍ മന്ദതയുണ്ടാക്കുമെന്ന ഭയം ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ അളവില്‍ മരുന്നു നല്‍കിയാല്‍ പ്രശ്നമുണ്ടാവില്ല. മോര്‍ഫിന്‍ കൊണ്ടു ഫലമില്ലാത്ത വേദനകള്‍ക്ക് ഈ മരുന്നു കൊടുക്കുമ്പോള്‍ മാത്രമാണു പ്രശ്നം. മോര്‍ഫിന്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്ന ധാരണ തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

മോര്‍ഫിനോ മറ്റു വേദനസംഹാരികളോ ഉപയോഗിച്ചുള്ള ചികില്‍സ പാലിയേറ്റീവ് കെയറിന്റെ ഒരു ഭാഗം മാത്രം. രോഗിക്കു മാനസികമായ കരുത്തു പകരുന്ന, ക്ഷമയോടെയുള്ള പരിചരണവും സാന്ത്വനവുമാണു പാലിയേറ്റീവ് കെയറിന്റെ ജീവന്‍. കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. കുട്ടികളുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസംതന്നെ മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്.

പാലിയേറ്റീവ് കെയര്‍ നല്‍കാന്‍ കുടുംബാംഗങ്ങള്‍, വോളന്റിയര്‍മാര്‍, പ്രഫഷനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും കഴിയും. പ്രഫഷനല്‍ യോഗ്യത നേടിയവരുടെ മേല്‍ നോട്ടം ഉണ്ടാകേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ ലഭ്യമായ പരിശീലനം നേടിയവര്‍ക്കു പാലിയേറ്റീവ് കെയര്‍ നല്‍കാം. മുറിവുകള്‍ ഡ്രസ് ചെയ്യുക, ട്യൂബ് ഫീഡിങ്, സ്കിന്‍ കെയര്‍, മൌത്ത് കെയര്‍ തുടങ്ങി അടിസ്ഥാന നഴ്സിങ് ജോലികള്‍ അറിയാവുന്നവരായിരിക്കണം ചികില്‍സകര്‍. ഒപ്പം കൌണ്‍സലിങ് പാടവവും വേണം.

(കടപ്പാട്: .ഡോ. എം.ആര്‍. രാജഗോപാല്‍, ചെയര്‍മാന്‍, 'പാലിയം ഇന്ത്യ' പാലിയേറ്റീവ് മെഡിസിന്‍ പ്രഫസര്‍, എസ്യുടി അക്കാദമി ഒാഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം - Article taken from Manoram Online Health)

11/01/2017

*മർഹമ പാലിയേറ്റീവ് ക്ലിനിക് പഴയ ലക്കിടി*

📢📢📢📢📢
ജനുവരി 15
പാലിയേറ്റീവ് കെയർ ദിനം

📢📢📢📢📢
ആരോഗ്യ ബോധവൽകരണ ക്ലാസ് ഡോ. സരിൻ എം ബി ബി എസ്
ഡോ. ബെൻസൻ ബെഞ്ചമിൻ MBBS
റഹീമ ടീച്ചർ
ഏവർക്കും സ്വാഗതം
🌹🌹🌹🌹🌹🌹
തിയ്യതി : 15/01/17 (ഞായർ)
സ്ഥലം : മർഹമ പാലിയേറ്റീവ് കെയർ ഓഫീസ് പരിസരം
സമയം : 3pm

എന്താണ് പാലിയേറ്റീവ് കെയര്‍?പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ല...
30/12/2016

മര്‍ഹമക്ക് കീഴിലുള്ള കാരുണ്യഭവനത്തിലെ അന്തേവാസികളുടെ ഒരു സായാഹ്‌നം...
05/08/2016

മര്‍ഹമക്ക് കീഴിലുള്ള കാരുണ്യഭവനത്തിലെ അന്തേവാസികളുടെ ഒരു സായാഹ്‌നം...

തൃശ്ശൂർ ചാവക്കാട്‌ സ്വദേശി ഫാറൂഖ്‌ സാഹിബിന്റെ ഉമ്മ ദിവസങ്ങള്‍ക്ക് മുന്‍പ്‌ ‌ അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നല്‍കി ഈ ലോക...
20/07/2016

തൃശ്ശൂർ ചാവക്കാട്‌ സ്വദേശി ഫാറൂഖ്‌ സാഹിബിന്റെ ഉമ്മ ദിവസങ്ങള്‍ക്ക് മുന്‍പ്‌ ‌ അല്ലാഹുവിന്റെ വിളിക്ക്‌ ഉത്തരം നല്‍കി ഈ ലോകത്ത്‌ നിന്ന്‌ വിട പറഞ്ഞിരിക്കുന്നു.
അല്ലാഹു അവരുടെ കബർ ജീവിതം എളുപ്പമാക്കട്ടെ.........

ഫാറൂഖ്‌ ഫോണില്‍ വിളിച്ച്‌ ഉമ്മാന്റെ സ്‌മരണക്കായ്‌ എന്നും നിലനില്‍ക്കുന്ന ദാനധർമ്മം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന്‌ അറിയിച്ചു.
അപ്പോള്‍ ലെക്കിടിപേരൂർ—മണ്ണൂർ—മങ്കര നിർധനരായ രോഗികള്‍ക്കും പഴയലെക്കിടി മർഹമ പാലിയേറ്റീവ്‌ കെയറിന്റെ കിടപ്പ്‌രോഗികള്‍ക്ക്‌ പത്തിരിപ്പാല കാരുണ്യഭവനത്തിനും ഉപകാരപ്പെടുന്ന ഒരു ആംബുലന്‍സിന്റെ ആവശ്യകത അദ്ദേഹത്തോട്‌ ബോധ്യപ്പെടുത്തി.അദ്ദേഹം കുടുംബാംഗങ്ങള്‍ക്ക്‌ ഒപ്പം പാലക്കാട്‌ വരുകയും സ്ഥാപനങ്ങള്‍ സന്ദർശിക്കുകയും ആംബുലന്‍സിനായ്‌ നാല്‌ ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരം രൂപ തരുകയും ചെയ്‌തു.

** സ്വത്തിനായ്‌ സ്വന്തം മാതാപിതാക്കളെ വഴിയരികില്‍ തള്ളുന്ന......

** വളർത്തി വലുതാക്കിയ മാതാപിതാക്കളെ വയസാകുമ്പോള്‍ വൃദ്ധസദനത്തിലേക്ക്‌ തള്ളുന്ന.....

** സമ്പാദിച്ചതൊന്നും പോര സമ്പത്ത്‌ ഇനിയും വാരിക്കൂട്ടണമെന്ന ചിന്താഗതിക്കാർ ഉള്ള........
( ഇവർക്കറിയാം മരിച്ച്‌ കഴിഞ്ഞാല്‍ വെള്ളത്തുണിയല്ലാതെ മറ്റൊന്നും കൊണ്ട്‌ പോകാന്‍ കഴിയില്ലാ )

** മാതാപിതാക്കളുടെ മരണശേഷം സ്വത്തിന്‌ വേണ്ടി കലഹിക്കുന്ന

ഈ കാലഘട്ടത്തില്‍

മരണപ്പെട്ടങ്കിലും ഇത്തരത്തില്‍ ഓർമ്മകളായി ഉമ്മ ഉണ്ടാകണമെന്ന ഫാറൂഖിന്റെയും കുടുംബാംഗങ്ങളുടെയും മനസ്സിന്റെ കാരുണ്യം വിലയേറിയതാണ്‌.
സഹജീവികളോട്‌ കരുണ കാണിക്കുന്ന
ഇത്തരം ഫാറൂഖ്‌മാർ ജനിച്ചപ്പോള്‍ തന്നെ ഇവരുടെ ഉമ്മ സ്വർഗ്ഗം നേടിയിട്ടുണ്ടാകാം.....

എങ്കിലും പ്രാർത്ഥിക്കുന്നു

സ്വർഗ്ഗത്തില്‍ ഉത്തമം സ്ഥാനം ലഭിക്കുന്നവരൂടെ കൂട്ടത്തില്‍ ഉള്‍പ്പെടട്ടെ.....
നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളില്‍ ആ ഉമ്മയെയും ഉള്‍പ്പെടുത്തുക

അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു

ഇത്തരം മാതൃകപരമായ പ്രവർത്തനങ്ങള്‍ സ്വന്തം ജീവിതത്തിലും കാണിക്കാന്‍ ശ്രമിക്കുക

അള്ളാഹു തുണക്കട്ടെ......
ആമീൻ
എന്ന്‌
സ്‌നേഹാദരങ്ങളോടെ

P.K.Hamsa
President,
Marhama paliative ,
Pazhaya lakkidi.

ചാവക്കാടുള്ള ഒരു സഹോദരൻ മരണപ്പെട്ട സ്വന്തം ഉമ്മയുടെ പേരിൽ നൽകിയ മാരുതി ഇക്കോ ആംബുലന്‍സ്‌ മർഹമ പാലിയേറ്റീവ്‌ കെയറിന്‌ വേണ...
20/07/2016

ചാവക്കാടുള്ള ഒരു സഹോദരൻ മരണപ്പെട്ട സ്വന്തം ഉമ്മയുടെ പേരിൽ നൽകിയ മാരുതി ഇക്കോ ആംബുലന്‍സ്‌ മർഹമ പാലിയേറ്റീവ്‌ കെയറിന്‌ വേണ്ടി ഒറ്റപ്പാലം ഇന്‍ഡസ്‌ മോട്ടോഴ്‌സില്‍ നിന്ന്‌ മർഹമ സെക്രട്ടറി ജാഫർക്ക, മർഹമ അംഗം ബഷീർക്ക , ഷെമീർ ചീരക്കുഴി എന്നിവ൪ ചേ൪ന്ന് സ്വീകരിക്കുന്നു.

24/04/2016

സുഹൃത്തേ,
ക്ഷേമം നേരുന്നു, അതിനായ്‌ പ്രാർഥിക്കുന്നു

പിന്നോക്കജില്ലയായ പാലക്കാട്‌ പത്തിരിപ്പാലയുടെ ഹൃദയഭാഗത്ത്‌ ഉദാരമനസ്സുകളുടെ സഹകരണത്തോടെ ആരംഭിച്ച സ്ഥാപനമാണ്‌ കാരുണ്യഭവനം.ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒട്ടനവധി സഹോദരങ്ങള്‍ നമുക്ക്‌ ചുറ്റും കഴിയുന്നുണ്ട്‌.അക്കൂട്ടത്തില്‍ നിരാലംബരായവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ധാരാളം പേരെ കണ്ടെത്താന്‍ കഴിയും.യഥാസമയങ്ങളില്‍ ആവശ്യമായ ചികിത്സയോ പരിചരണമോ ലഭിക്കാതെ പ്രായാസപ്പെടുന്നവരാണ്‌ അധികവും, ആവശ്യമായ ഉപദേശനിർദ്ദേശങ്ങള്‍ കൊടുക്കാന്‍ ചികിത്സ നിർദ്ദേശിക്കാന്‍ പറ്റുന്ന ഒരു ആശാകേന്ദ്രമായി കാരുണ്യഭവനത്തെ ഞങ്ങള്‍ കാണുന്നു.ആയതുകൊണ്ട്‌ ഈ കാരുണ്യപ്രവർത്തനങ്ങളില്‍ സഹകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

* മാനസീകമായും ബുദ്ധിപരമായും പ്രയാസപ്പെടുന്നവരുടെ പുനരധിവാസം
* ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്‌ സാന്ത്വനപരിചരണം
* നിരാലംബരുടെയും അഗതികളുടെയും അവലംബകേന്ദ്രം
* അർഹമായ ചികിത്സ ലഭ്യമാക്കുന്നതിന്‌
*കൗണ്‍സലിംഗ്‌ സൗകര്യം ഒരുക്കുന്നതിന്‌
*വൃദ്ധരും അഗതികളായവരുടെയും പുന:രധിവാസം

Directer : kareem master
Chairman : shamsudheen

വിലാസം : കാരുണ്യഭവനം
ലോട്ടസ്‌കളം,നഗരിപ്പുറം പി.ഒ
പത്തിരിപ്പാല,പാലക്കാട്‌
പിന്‍കോട്‌ 678642

ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ
18860100024196
ifsc : fdrl0001886
ഫെഡറല്‍ ബാങ്ക്‌ പത്തിരിപ്പാല

Address

PAZHAYALAKKIDI
Ottappalam
679302

Telephone

8907369017

Website

Alerts

Be the first to know and let us send you an email when Marhama Palliative Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category