04/08/2025
"മുടികൊഴിച്ചിയിൽ" ധാരാളം പേര് ഫേസ് ചെയ്യുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. മുടികൊഴിച്ചിലിന് ധാരാളം കാരണങ്ങളുണ്ട്. ജനിറ്റിക്, ഹോർമോൺ ഇംമ്പാലൻസ്, ഹോർമോൺസിൽ വരുന്ന വ്യതിയാനങ്ങൾ PCOD , തൈറോയ്ഡ്, യൂട്രസ് സംബന്ധമായ മറ്റു രോഗങ്ങൾ,സ്‌ട്രെസ്സ് , ന്യൂട്രീഷൻ ഡെഫിഷ്യൻസിസ്(പോഷകാഹാകാരക്കുറവ്), ഗർഭധാരണം, പ്രസവം, മുലയൂട്ടൽ, ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്, പലതരത്തിലുള്ള ഹെയർ ട്രീറ്റ്മെന്റുകൾ എടുക്കുന്നത് എന്നിങ്ങനെ പലരിലും പലതരത്തിലുള്ള കാരണങ്ങളാകാം...
മുടി കൊഴിയുമ്പോൾ പലതരത്തിലുള്ള ട്രീറ്റ്മെൻ്റുകൾ എടുക്കുകയും, വിലയേറിയ പലതരത്തിലുള്ള മരുന്നുകളും, എണ്ണകളും ഒക്കെ ധാരാളം ഉപയോഗിക്കുന്നവരും ഉണ്ട്.
പലരും മുടി വളരുവാനുള്ള എണ്ണകൾ വാങ്ങി ധാരാളം ക്യാഷ് ചിലവഴിക്കാറുണ്ട്.
മുടികൾക്ക് ബാഹ്യമായ സംരക്ഷണത്തേക്കാൾ ഉപരി ആന്തരികമായിട്ടുള്ള സംരക്ഷണവും അത്യാവശ്യമാണ്.eg
ഹോർമോൺ സംബന്ധം ആയിട്ട് മുടികൊഴിച്ചിൽ ഉള്ളവർ കൃത്യമായി വ്യായാമം ചെയ്യേണ്ടതാണ്. അതോടൊപ്പം കൃത്യമായ പോഷകാഹാര ഭക്ഷണരീതിയും ഫോളോ ചെയ്യുക.
ഹോർമോൺ വ്യതിയാനം കാരണം മുടി കൊഴിയുന്നവർക്ക് മരുന്നുകൾ കഴിക്കുന്നതോ, വില കൂടിയ എണ്ണകൾ തേക്കുന്നതോ, എന്തെങ്കിലും ട്രീറ്റ്മെന്റുകൾ എടുക്കുന്നതോ ഒന്നും മുടികൊഴിച്ചിലിന് ഒരു ശ്വാശ്വത പരിഹാരമല്ല.
മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ചില വഴികളാണ് താഴെ പറയുന്നത്..
🔹 വിറ്റാമിൻ സപ്ലിമെന്റ്സ്
പോഷകാഹാരം കുറവുണ്ടോ എന്ന് ഉറപ്പുവരുത്തുക. പോഷകാഹാരക്കുറവ് ഉണ്ടെങ്കിൽ വൈറ്റമിൻ സപ്ലിമെന്റുകൾ എടുക്കുക.സപ്ലിമെന്റുകളിൽ ചില പ്രധാന വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ ഒരു പരിധിവരെ തടയാൻ സഹായിക്കും.
(ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം)
🔹പോഷകാഹാരം
(Balanced diet)
കൃത്യമായ ബാലൻസ് ഡയറ്റ് (സമീകൃത ആഹാര ഭക്ഷണരീതി) ഫോളോ ചെയ്യുക. ശരീരത്തിന് ആവശ്യമായിട്ടുള്ള ന്യൂട്രിഷൻസ് കൃത്യമായ അളവിൽ ദിവസവും കഴിക്കുന്നതിനെയാണ് ബാലൻസ്ഡ് ഡയറ്റ് എന്ന് പറയുന്നത്.
അനാവശ്യമായിട്ടുള്ള, (അൺ ഹെൽത്തി) ഡയറ്റ് എടുത്തിട്ട് പലർക്കും വലിയതോതിലുള്ള മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. അത് തെറ്റായിട്ടുള്ള ഒരു ഡയറ്റ് പാറ്റേൺ ഫോളോ ചെയ്യുന്നതിന്റെ ഫലമായിട്ടാണ് മുടികൊഴിച്ചിൽ സംഭവിക്കുന്നത്. കുട്ടികളും, മുതിർന്നവരും എല്ലാം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
🔹 വ്യായാമം
മുടികൊഴിച്ചിൽ തടയുവാൻ വ്യായാമത്തിന് വളരെ വലിയ റോൾ ഉണ്ട്. സ്‌ട്രെസ്സ്, ഹോർമോൺ വ്യതിയാനങ്ങൾ, PCOD, തൈറോയ്ഡ്, etc..എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം ഒരു ശാശ്വത പരിഹാരം വ്യായാമം ചെയ്യുക എന്നതാണ്. അതായത് "വ്യായാമം" മുടികൊഴിച്ചിലിന് ഒരു ശ്വാശ്വത പരിഹാരമാണെന്ന് പറയാം.
ജീവിതശൈലി രോഗങ്ങൾ ഉള്ളവർ വ്യായാമവും, ഡയറ്റും ഫോളോ ചെയ്തിട്ടും മുടികൊഴിച്ചലിന് ഒരു മാറ്റവും ഇല്ലെങ്കിൽ നിങ്ങൾ ഫോളോ ചെയ്യുന്ന കാര്യത്തിൽ (വ്യായാമം/ ഡയറ്റ്) എന്തെങ്കിലും മിസ്റ്റേക്ക് കാണാം. ഒന്നില്ലെങ്കിൽ നിങ്ങൾ തെറ്റായിട്ടുള്ള ഒരു ഡയറ്റ് ആയിരിക്കാം ഫോളോ ചെയ്യുന്നത്. അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള രീതിയിലുള്ള വ്യായാമം ആയിരിക്കില്ല ചെയ്യുന്നത്. ചിലപ്പോ ഇവ രണ്ടും തെറ്റായിട്ട് ആയിരിക്കും നിങ്ങൾ ഫോളോ ചെയ്യുന്നത്.
മുടി കൊഴിയുവാൻ എന്താണ് പ്രധാന കാരണം എന്ന് ആദ്യം മനസ്സിലാക്കുക. അതിനുശേഷം മുടികൊഴിച്ചിൽ മാറുവാനുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യുക.