28/05/2025
പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ കൺട്രോൾ റൂം തുറന്നു:*
പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിലുള്ളവർക്ക് 9496009936 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ബന്ധപ്പെടാവുന്നതാണ്.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്.
പരാതികൾ അറിയിക്കാൻ 9496001912 എന്ന ടോൾ ഫ്രീ നമ്പറിൽ വാട്ട്സ്ആപ്പ് മുഖേനയോ കോൾ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
SMS അറിയിപ്പുകൾക്ക്:
വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.