Kerala Astrology App

Kerala Astrology App It is a Astrology app

🌹2024 Astrology Prediction 🌹K.P.Sreevasthav Astrologer Alathur Palakkad അശ്വതി അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യാഴം മ...
21/12/2023

🌹2024 Astrology Prediction 🌹

K.P.Sreevasthav Astrologer Alathur Palakkad

അശ്വതി
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ ജന്മത്തിലും അതിനുമേൽ ധനകുടുംബ സ്ഥാനത്തും
ശനി ലാഭത്തിലും
രാഹുകേതുക്കൾ ദുരിത ശത്രു സ്ഥാനത്തും ആകയാൽ ഈ വർഷം ഗുണദോഷ മിശ്രിതത്തിൽ ഗുണാധിക്യമായ സമയമാകുന്നു

കുറച്ചുകാലമായി അനുഭവിച്ചു വന്നിരുന്നതായ ദുഃഖ ദുരിതങ്ങൾക്ക് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്, കുടുംബത്തിലെ അംഗങ്ങളുമായുള്ള അകൽച്ചക്കും മാറ്റങ്ങൾ സംഭവിക്കും.
ഇഷ്ടബന്ധുജന സമാഗമത്തിനും ഇട കാണുന്നുണ്ട്, പ്രവർത്തന മേഖലയിൽ ഉന്നതയും പരിഗണനയും ലഭിക്കുന്നതാണ്.
വിവാഹാദി മംഗള കർമ്മങ്ങൾക്കും സന്താന സൗഭാഗ്യത്തിനും ഈ വർഷം യോഗം ഉണ്ട്. ശത്രുശല്യവും ആരോപണവും ഉണ്ടായേക്കാമെങ്കിലും എതിരാളികളെ നേരിട്ട് വിജയം കൈവരിക്കുവാനും കഴിയുന്നതാണ്. വീടോ വാഹനമോ വാങ്ങുവാൻ കഴിയും, മറ്റുള്ളവർ ചെയ്യേണ്ടതായ ജോലികൾ സ്വയം ഏറ്റെടുത്ത് നിർവഹിക്കേണ്ടതായിരിക്കുന്ന അവസ്ഥകളും വന്നുചേരാം. ജനമദ്ധ്യത്തിൽ സ്വാധീനം വർധിക്കാനും ഇടയുണ്ട്, രാഷ്ട്രീയ രംഗത്തുള്ളവർക്കും കലാരംഗത്തുള്ളവർക്കും ഗുണകരമാണ്.
അനാവശ്യമായ ചിലവുകൾ വർധിക്കാം
വീഴ്ചാഭയത്തിന് സാധ്യതയുള്ളതുകൊണ്ടുതന്നെ ഇരുചക്ര വാഹനം ഓടിക്കുന്നവരും മറ്റും വളരെയധികം ശ്രദ്ധിക്കണം. നേത്രസംബന്ധമായും ഉദരസംബന്ധമായും ഉള്ള രോഗങ്ങൾക്കും ഇട കാണുന്നുണ്ട്

ദോഷപരിഹാരാർത്ഥമായി ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നതും സുബ്രഹ്മണ്യ പ്രീതികരമായ കർമ്മങ്ങൾ നടത്തുന്നതും സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിക്കുന്നതും സുബ്രഹ്മണ്യയന്ത്രം ധരിക്കുന്നതും ഗുണകരമാണ്

ഭരണി
ഭരണി നക്ഷത്രക്കാർക്ക് ഈ വർഷം മെയ് ഒന്നു വരെ വ്യാഴം ജന്മത്തിലും അതിനുമേൽ രണ്ടിലും, ശനി 11 ലും, രാഹുകേതുക്കൽ 12ലും ആറിലും ആകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ അല്പം ദോഷപ്രദമായ സമയമാണ്.
സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും വേണ്ടി അനവധി നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കും.
കർമ്മരംഗത്തിൽ മെച്ചപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്, മേലാധികാരികളുടെ പ്രശംസ, സഹപ്രവർത്തകരുടെ അംഗീകാരം എന്നിവ നേടിയെടുക്കുവാൻ കഴിയും.
വിദേശത്തിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമാണ്. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും വിജയിക്കും, സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവർക്കും ശുഭവാർത്തകൾ കേൾക്കാൻ ഇടവരും.
പുതിയ വാണിജ്യ വ്യവസായങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്, സാമ്പത്തികമായ സഹായങ്ങളും ലഭ്യമാകുവാൻ ഇട കാണുന്നു.
കുടുംബത്തിൽ വാദപ്രതിവാദങ്ങളോ അഭിപ്രായ ഭിന്നതകളോ ഉടലെടുക്കാൻ ഇടയുണ്ട്. താമസസ്ഥലത്ത് നിന്നുള്ള മാറ്റത്തിനും സാധ്യത കാണുന്നു. സംഭാഷണങ്ങളിൽ മിതത്വം പാലിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും നിയമജ്ഞർക്കും സമയം അനുകൂലമാണ്. ശ്രദ്ധയോടുകൂടിയ തീരുമാനങ്ങൾ നിമിത്തം വിജയം പ്രതീക്ഷിക്കാം .

ദോഷപരിഹാരാർത്ഥമായി ശിവപ്രീതികരങ്ങളായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നതും, പാശുപത യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും സോമവാരവ്രതം അനുഷ്ഠിക്കുന്നതും ഗുണകരമാണ്

കാർത്തിക
കാർത്തിക നക്ഷത്രം മേടം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ ജന്മത്തിലും അതിനുമേൽ രണ്ടിലും, ശനി 11 ലും, രാഹുകേതുക്കൽ 12ലും ആറിലും ആകുന്നു
ഇടവം രാശിയിൽ ജനിച്ച കാർത്തിക നക്ഷത്രക്കാർക്ക് വ്യാഴം മെയ്ഒന്നു വരെ 12ലും അതിനുമേൽ ജന്മത്തിലും, ശനി പത്തിലും, രാഹുകേതുക്കൾ ലാഭപഞ്ചമത്തിലും ആകുന്നു.
ആകയാൽ ഈ വർഷം ഇവർക്ക് അല്പം ദോഷപ്രദമാകുന്നു. മേടം രാശിക്കാരെ അപേക്ഷിച്ചു ഇടവം രാശിക്കാർക്കാണ് ദോഷഫലം കൂടുതലായി അനുഭവമാവുക, അതിനാൽ അവർ എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതാണ്. വിവാദങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറി നിൽക്കുവാൻ ശ്രമിക്കണം. നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിക്കുവാൻ സാധിക്കുന്നതാണ്. ധാരാളം യാത്രകൾ വേണ്ടി വന്നേക്കാം, പഴയ സ്ഥലത്ത് നിന്നുമുള്ള മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തികമായും ശ്രദ്ധ വേണം, വരുമാനത്തിൽ കവിഞ്ഞ ചിലവുകൾ വന്നുചേരുവാൻ ഇടയുണ്ട്.
തൊഴിൽ മേഖലയിൽ കഠിനാധ്വാനം നിമിത്തമായി നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയുമെങ്കിലും അസൂയാലുകളുടെ നിരന്തരമായ ഉപദ്രവങ്ങൾ മനസ്സിനെ വിഷമിപ്പിച്ചേക്കും. ദമ്പതികൾ തമ്മിൽ വിയോജിപ്പനുമിട കാണുന്നുണ്ട്. ആലോചന കൂടാതെ പ്രവർത്തിക്കുന്നത് മൂലം പല ആപത്തുകളും വന്നുചേരാനും സാധ്യതയുണ്ട്. അനാവശ്യമായും അസ്ഥാനത്തും അഭിപ്രായങ്ങൾ പറഞ്ഞ് ശത്രുക്കളെ ആവശ്യമില്ലാതെ ഉണ്ടാക്കുവാനും ഇടയുണ്ട്.
വീഴ്ച മുറിവ് എന്നിവയ്ക്ക് യോഗം ഉള്ളതിനാൽ ഇരുചക്ര വാഹനം ഓടിക്കുന്നവരും മറ്റും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതാണ്.

ദോഷ പരിഹാരർത്ഥമായി ശാസ്താപ്രീതികരങ്ങളായ മന്ത്രങ്ങളും സ്തോത്രങ്ങളും ജീവിക്കുന്നതും ശനിവാരവ്രതം അനുഷ്ഠിക്കുന്നതും വീരഭദ്ര യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണകരമാണ്

രോഹിണി
രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ വർഷം വ്യാഴം മെയ് ഒന്നു വരെ 12ലും, അതിനുമേൽ ജന്മത്തിലും, ശനി പത്തിലും, രാഹു കേതുക്കൾ ലാഭപഞ്ചമത്തിലും ആകയാൽ ഈ വർഷം ദോഷാധിക്യമായ സമയമാണ്.
തൊഴിൽ മേഖലയിൽ ശ്രദ്ധയോടുകൂടിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതാണ്, മറ്റുള്ളവരെ വിശ്വസിച്ച് ചെയ്യേണ്ടി വരുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തണം.
കുടുംബജനങ്ങളുമായി സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാൻ ഇടയുണ്ട്.
പ്രധാനപ്പെട്ട ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം.
ഭൂമി വാഹനം മുതലായ വസ്തുവകകൾ വാങ്ങുവാനും ഇടയുണ്ട്. പുണ്യസ്ഥലക്ഷേത്രദർശന ഭാഗ്യം ആധ്യാത്മിക വിഷയ താൽപര്യം എന്നിവയ്ക്കും യോഗം കാണുന്നു. മനഃസംഘർഷം വർദ്ധിക്കുന്ന സമയം ആയതിനാൽ യോഗ പ്രാർത്ഥന തുടങ്ങിയവ നിത്യ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ നിതാന്ത പരിശ്രമത്തിലൂടെ കാര്യങ്ങളെ വിജയിപ്പിക്കുവാൻ കഴിയുന്നതാണ്. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ യോഗമുണ്ട്. മാനഹാനിക്ക് ഇട കാണുന്നതിനാൽ അങ്ങനെയുള്ള സന്ദർഭങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുവാൻ ബോധപൂർവ്വം ശ്രമിക്കേണ്ടതാണ്.

ദോഷപരിഹാരാർത്ഥമായി ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്തുന്ന പ്രാർത്ഥനാമന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നത് ഗുണകരമാണ്. ഹനുമദ്യന്ത്രം ധരിക്കുന്നതും ശനിവാര വ്രതം അനുഷ്ഠിക്കുന്നതും ഗുണം ചെയ്യും

മകീര്യം
മയിര്യം നക്ഷത്രം ഇടവം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ 12ലും അതിനുമേൽ ജന്മത്തിലും, ശനി കർമ്മ സ്ഥാനത്തും, രാഹുകേതുക്കൾ ലാഭപഞ്ചമത്തിലും ആണ്.
മിഥുനും രാശിയിൽ ജനിച്ച മകയിരം നക്ഷത്രക്കാർക്ക് ഗുരു മെയ് ഒന്നുവരെ ലാഭത്തിലും അതിനുമേൽ വ്യയത്തിലും, ശനി ഭാഗ്യ സ്ഥാനത്തും, രാഹുകേതുക്കൾ ദശമചതുർത്ഥത്തിലും ആകുന്നു. ആകയാൽ ഗുണദോഷ സമ്മിശ്രക്ഷത്തിൽ ഈ വർഷം അല്പം ദോഷാധിക്യമായ സമയമാണ്.
ഇടവം രാശിക്കാരെ അപേക്ഷിച്ചു മിഥുനം രാശിക്കാർക്ക് ദോഷഫലം കുറവായിരിക്കും.
കർമ്മമേഖലയിലെ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കണം, പ്രതീക്ഷിക്കാത്ത ചില കേന്ദ്രങ്ങളിൽ നിന്ന് ധനലാഭം ഉണ്ടാകാം. പുതിയ ചില കാര്യങ്ങൾ ഏറ്റെടുക്കുവാനോ ഭവന നിർമ്മാണത്തിനോ യോഗമുണ്ട്. ലോണുകളും മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളും അനുഭവത്തിൽ വരും. സാമ്പത്തിക ക്ലേശത്തിന് പക്ഷേ സാധ്യത കൂടുതലായി കാണുന്നതിനാൽ അനാവശ്യമായ ചെലവുകൾ പരമാവധി ഒഴിവാക്കണം.
കുടുംബബന്ധങ്ങളെ പറ്റി ചിന്തിച്ചു കൊണ്ടേയിരിക്കാനും , ഇഷ്ട ബന്ധുജനങ്ങളുമായി തർക്കങ്ങൾക്കും ഇട കാണുന്നുണ്ട്.
മുൻപ് ചെയ്ത തെറ്റുകുറ്റങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടതായും വന്നേക്കാം, വിഷമതകൾക്കിടയിലും സന്തോഷവും പ്രസന്നതയും നിലനിർത്തുവാനും സാധിക്കുന്നതാണ്.
ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണവും സഹായവും ലഭിക്കും, സന്താനങ്ങൾ നിമിത്തമായും ശ്രേയസ് ഉണ്ടാകും. മാറ്റങ്ങൾക്ക് ശ്രമിക്കുന്ന വ്യക്തികൾക്കും അനുകൂലമായ സമയമാണ്. ആരോഗ്യ വിഷയത്തിൽ പക്ഷേ കാര്യമായ ശ്രദ്ധ വേണ്ടാതായുണ്ട്.

ദോഷപരിഹാരാർത്ഥമായി വിഷ്ണുവെങ്കിൽ പാൽപ്പായസം വഴിപാട് നടത്തുന്നതും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും രാജഗോപാലയന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും.

തിരുവാതിര
തിരുവാതിര നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് മെയ് ഒന്നാം തീയതി വരെ വ്യാഴം 11ലും അതിനുമേൽ 12ലും ശനി ഒമ്പതിലും രാഹുകേതുക്കൾ ദശമചതുർത്ഥത്തിലും ആകയാൽ ഗുണദോഷസമ്മിശ്രത്തിൽ ഈ വർഷം അല്പം ഗുണാധിക്യമായ സമയമാണ്.
കർമ്മ രംഗത്തിൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്, ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുവാനും കഴിയും.
സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം, നിസ്വാർത്ഥമായി പ്രവർത്തിക്കുവാനുള്ള പ്രവണതയും ഉണ്ടാകും.
കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കുവാനും ഇഷ്ട ബന്ധുജന സമാഗമത്തിനും യോഗം കാണുന്നുണ്ട്, പൂർവികമായ സ്വത്തുക്കൾ ലഭിക്കുവാനോ വാഹനം വാങ്ങുവാനും ഇടയുണ്ട്. സർക്കാരിൽ നിന്നും പ്രതികൂലമായ നടപടികൾ ഉണ്ടാകുവാനുള്ള ഒരു സാധ്യതയും കാണുന്നു, വീഴ്ചാഭയത്തിന് സാധ്യത കൂടുതലായി കാണുന്നതിനാൽ വാഹനമോടിക്കുന്നവരും മറ്റും കൂടുതലായി ശ്രദ്ധിക്കണം. ദൂരദേശ യാത്രയ്ക്കും യോഗമുണ്ട്. അനാവശ്യമായ ഭയം നിമിത്തമായിട്ട് മനസ്സ് അസ്വസ്ഥമായേക്കാം, ആത്മവിശ്വാസം വർദ്ധിപ്പിക്കുക വഴി പ്രതിബന്ധങ്ങളെ തരണം ചെയ്യാനും സാധിക്കുന്നതാണ്. ചില പ്രധാനപ്പെട്ട സംഗതികൾ കൈവശം വന്നു ചേരുവാൻ ഉള്ള ധരിക്കുന്ന ഭാഗ്യവും കാണുന്നുണ്ട്.

ദോഷപരിഹാരർത്ഥമായി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നതും
ഹനുമാൻ യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും

പുണർതം
പുണർതം നക്ഷത്രം മിഥുനം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ പതിനൊന്നിലും അതിനുശേഷം 12 ലും, ശനി ഒമ്പതിലും, രാഹുകേതുക്കൾ ദശമ ചതുർത്ഥത്തിലും ആകുന്നു.
പുണർതം കർക്കിടകം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്ന് വരെ കർമ്മത്തിലും അതിനുമേൽ ലാഭത്തിലും, ശനി അഷ്ടമത്തിലും, രാഹുകേതുകൾ ഭാഗ്യദുശ്ചിത്ക രാശികളിലും ആകയാൽ ഈ വർഷം പുണർതം നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ്.
പുതിയ പ്രവർത്തനങ്ങൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഗുണകരമാണ് ഇതുവരെ നിലനിന്നിരുന്ന ഉന്മേഷക്കുറവ് മാറി ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുവാൻ സാധിക്കും.
കർമ്മ മേഖലയിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കുന്നതാണ്, വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും യുവജനങ്ങളുടെ വിവാഹത്തിനും സാധ്യതയുള്ള സമയമാണ്. ശത്രുക്കൾ നിമിത്തമായി അപവാദ ആരോപണങ്ങൾ കേൾക്കുവാനും സാധ്യതയുണ്ട്. പ്രതികൂല പരിതസ്ഥിതിയെ അവഗണിച്ചുകൊണ്ട് വിജയം നേടുവാനും കഴിയും.
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ യോജിക്കുവാൻ ഇടയുണ്ട്.
കുടുംബത്തിലെ അംഗങ്ങളുമായി പക്ഷേ അനാവശ്യമായ കലഹങ്ങൾ ഉണ്ടാകാം, കുടുംബത്തിലെ മുതിർന്ന വ്യക്തികൾക്ക് രോഗസാധ്യതയും കാണുന്നുണ്ട്.
ആരോഗ്യ വിഷയത്തിൽ ശ്രദ്ധ വേണം നീർദോഷ സാധ്യതയും മൂത്രാശയ സംബന്ധമായ അസുഖങ്ങളും ബുദ്ധിമുട്ടിച്ചേക്കാം .

ദോഷ പരിഹാരർത്ഥമായി ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയാർച്ചന വഴിപാട് നടത്തുന്നതും, പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും മൃത്യുഞ്ജയ യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും.

പൂയം
പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗുരു മെയ് ഒന്നു വരെ പത്തിലും അതിനുമേൽ 11ലും, ശനി രന്ധ്രസ്ഥാനത്തും രാഹുകേതുക്കൾ നവമതൃതീയ സ്ഥാനത്തും ആകയാൽ ഗുണദോഷ സമ്മിശ്രത്തിൽ ഈ വർഷം അല്പം ഗുണാധിക്യമായ സമയമാണ്.
തൊഴിൽ മേഖലയിൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും പ്രമോഷനും ഇടയുണ്ട്. വാഹനങ്ങൾ ആഭരണങ്ങൾ എന്നിവ കൈവശം വന്നുചേരും. അകൽച്ചയിൽ ആയിരുന്ന കുടുംബജനങ്ങളുമായി യോജിക്കാനും ഇടയുണ്ട്, പൊതുവേ കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. സന്താനശ്രേയസ്സ് സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. വരുമാനത്തിന് കാര്യമായ തടസ്സം ഉണ്ടാകില്ല എങ്കിൽ പോലും ചിലവുകൾ വർദ്ധിക്കുക വഴി പ്രയാസങ്ങളും അനുഭവമാക്കാം. സഹോദര സ്ഥാനീയരാലോ സഹപ്രവർത്തകരാലോ വിഷമതകൾ വന്നുചേരാം. മറ്റുള്ളവർ നിർവഹിക്കേണ്ടതായിരിക്കുന്ന ജോലികൾ പലതും ചെയ്തു തീർക്കേണ്ടതായിരിക്കുന്ന അവസ്ഥയും വന്നുചേരാം. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്കും സിനിമാ സീരിയൽ മേഖലയിലുള്ളവർക്കും പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്
ദോഷപരിഹാരാർത്ഥമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നതും ഏകാദശിവ്രതം അനുഷ്ഠിക്കുന്നതും സമ്മോഹന യന്ത്രം ദേഹരക്ഷ ധരിക്കുന്നതും ഗുണകരമാണ്

ആയില്യം
ആയില്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് വ്യാഴം മെയ്ഒന്നു വരെ പത്തിലും അതിനുമേൽ 11 ലും, ശനി എട്ടിലും, രാഹുകേതുക്കൾ ഒൻപതിലും മൂന്നിലും ആകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ ഗുണാധിക്യമായ സമയമാണ്.

വിശേഷസ്ഥാനമാന ലബ്ധിക്കും രാജപ്രഭുജന പ്രീതിക്കും യോഗം കാണുന്നു.
സംഗീതം നൃത്തം സിനിമ ഇതുമായി ബന്ധപ്പെട്ടവർക്ക് ജനപ്രീതിയും അംഗീകാരവും ലഭിക്കും.
പുതിയ വീട് നിർമ്മിക്കുവാനോ വാഹനം വാങ്ങുവാനോ യോഗം ഉണ്ട്.
ചില സാഹസികകൃത്യങ്ങളിൽ മുന്നിട്ടിറങ്ങുവാൻ നിർബന്ധിതനാകും.
തൊഴിൽരംഗത്ത് അംഗീകാരവും പദവിയും ലഭിക്കുന്നതാണ്. ബന്ധുജനങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തികനില ഒരളവു വരെ ഭദ്രമായിരിക്കും എങ്കിലും പുതിയ കാര്യങ്ങൾക്ക് ഇറങ്ങുക നിമിത്തമായി ചിലവുകൾ വർധിച്ചേക്കാം.
ഭൂമി വാങ്ങുവാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ദൂരദേശ യാത്ര ആവശ്യമായി വന്നേക്കാം. ഒപ്പമുള്ള വ്യക്തികളുമായി തർക്കങ്ങൾ ഉണ്ടാകുവാനും ഇടയുണ്ട്, കുടുംബത്തിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം, ഉദരസംബന്ധമായ അസുഖങ്ങൾക്കും ഇട കാണുന്നുണ്ട്

ദോഷപരിഹാരാർത്ഥമായി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ചു വരുന്നതും, സുബ്രഹ്മണ്യ യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും, ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതും ഗുണകരമാണ്

മകം
മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യാഴം മെയ്ഒന്നു വരെ ഒൻപതിലും അതിനുമേൽ പത്തിലും, ശനി ഏഴിലും, രാഹുകേതുക്കൾ എട്ടിലും രണ്ടിലും ആകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ അല്പം ദോഷാധിക്യമുള്ള സമയമാണ്.
തൊഴിൽ മേഖലയിൽ പ്രതിബന്ധങ്ങളും മത്സരങ്ങളും വർദ്ധിക്കുമെങ്കിലും സധൈര്യം അതിനെ നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്. അവനവൻറെ കാര്യം വെടിഞ്ഞ് മറ്റുള്ളവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുമെങ്കിലും തിരിച്ച് പ്രതീക്ഷിച്ച അനുഭവങ്ങൾ ആകില്ല ഉണ്ടാകുന്നത്. പുതിയ ചില മേഖലകളിൽ നിന്ന് ധനാഗമനങ്ങൾ പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ വിയോജിപ്പിന് സാധ്യതയുള്ളതിനാൽ സംഭാഷണങ്ങളിലും മിതത്വം പാലിക്കണം. മനസ്സറിയാതെയുള്ള അപവാദ ആരോപണങ്ങൾ കേൾക്കുവാനും ഇടകാണുന്നു. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
പല കാര്യങ്ങളിലും പിടിവാശി പ്രദർശിപ്പിക്കുന്നത് തിരിച്ചടിയാകാം, അടുത്ത സുഹൃത്തുക്കളുമായും അഭിപ്രായ ഭിന്നതകൾ വന്ന് ചേരുവാൻ ഇടയുണ്ട്. ശരീരത്തിൽ ഉളുക്ക് ചതവ് എന്നിവ സംഭവിച്ചേക്കാം.
ദോഷപരിഹാരാർത്ഥമായി ദേവീക്ഷേത്രത്തിൽ ജന്മനക്ഷത്രം തോറും ലളിതാസഹസ്രനാമർച്ചന വഴിപാട് നടത്തിവരുന്നതും, ശനിവാരവ്രതം അനുഷ്ഠിക്കുന്നതും താരായന്ത്രം ദേഹരക്ഷ ധരിക്കുന്നതും ഗുണകരമാണ്.

പൂരം
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ ഭാഗ്യത്തിലും അതിനുമേൽ കർമ്മത്തിലും, ശനി സപ്തമത്തിലും, രാഹുകേതുക്കൾ അഷ്ടമദ്വിതീയത്തിലും ആകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ അല്പം ദോഷധിക്യമായ സമയമാണ്.
ദീർഘകാലമായി തടസ്സത്തിലായിരുന്ന കാര്യങ്ങൾ ചെയ്തുതീർക്കുവാൻ സാധിക്കും.
കൂട്ടുബിസിനസിൽ ഏർപ്പെടുവാനുള്ള ആലോചനയും ഉണ്ടാകും., കർമ്മരംഗത്ത് ഉയർച്ച പൊതുവിൽ പ്രതീക്ഷിക്കാം. പൊതുകാര്യങ്ങളിൽ കൂടുതൽ താല്പര്യം എടുക്കുകയും, നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം, പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്ക് ഇടകാണുന്നു.
കൃഷികാര്യങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കാനും, വാഹനപരമായ കഷ്ടതയ്ക്കും ഇടയുണ്ട്. ആരോഗ്യസംബന്ധമായും ചില പ്രയാസങ്ങൾ നേരിടേണ്ടതായി വന്നേക്കാം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമാണ്. ശരീരത്തിൽ മുറിവ് ചതവുകൾക്ക് ഇട കാണുന്നതിനാൽ അപകടകരമായ പ്രവർത്തിയിൽ ഏർപ്പെടുന്ന വ്യക്തികൾ ശ്രദ്ധിക്കണം. ആകസ്മികമായ ധനലാഭത്തിന് ഇടണ്ടെങ്കിലും അനാവശ്യമായ ചിലവുകൾ നിമിത്തമായിട്ട് ധനസ്തംഭനവും വന്ന് ചേർന്നേക്കാം.

ദോഷപരിഹാരാർത്ഥമായി ശാസ്താവിങ്കൽ നീരാഞ്ജനം വഴിപാട് നടത്തുന്നതും, ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും, ഹനുമദ് യന്ത്രം ദേഹരക്ഷ ധരിക്കുന്നതും ഗുണകരമാണ്.

K.P.Sreevasthav Astrologer Alathur Palakkad

ഉത്രം
ഉത്രം ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ഈ വർഷം മെയ് ഒന്നു വരെ വ്യാഴം ഒമ്പതിലും അതിനുമേൽ പത്തിലും, ശനി ഏഴിലും, രാഹു കേതുക്കൾ എട്ടിലും രണ്ടിലും ആകുന്നു. കന്നിരാശിയിൽ ജനിച്ച ഉത്രം നക്ഷത്രക്കാർക്ക് വ്യാഴം മേയ് 1 വരെ എട്ടിലും അതിനുമേൽ ഒമ്പതിലും ശനി ആറിലും രാഹുകേതുക്കൾ ഏഴിലും ജന്മത്തിലും ആകുന്നു
ഈ വർഷം പൊതുവേ ഉത്രം നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രത്തിൽ അല്പം ഗുണാധിക്യമുള്ള സമയമാണ്
ചിങ്ങം രാശിക്കാരെ അപേക്ഷിച്ച് കന്നിരാശിക്കാർക്ക് കൂടുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തിലെ പ്രതിസന്ധികൾ നീങ്ങി പുരോഗതി കൈവരിക്കുവാൻ കഴിയും. വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ചെയ്യുന്ന മേഖലകളിലെല്ലാം വിജയം കൈവരിക്കും.
പല കാര്യങ്ങളിലും ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളും. കുടുംബത്തിൽ ഐശ്വര്യപൂർണ്ണമായ അന്തരീക്ഷം ഉണ്ടാകും.
യാത്രകൾ ഒരുപക്ഷേ വേണ്ടത്ര പ്രയോജനങ്ങൾ ചെയ്തേക്കില്ല. സാമ്പത്തികമായ വിഷമതകൾക്ക് മാറ്റം വരും, ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കുവാനും സാധിക്കുന്നതാണ്. യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. അന്തസ്സും സ്വാധീനവും വർധിക്കുവാനും യോഗം ഉണ്ട്. ആരോഗ്യ വിഷയത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. ബന്ധുജനങ്ങളുടെ അപ്രതീക്ഷിത വേർപാട് മനസ്സിനെ വേദനിപ്പിച്ചേക്കാം. ചതിപ്രയോഗങ്ങൾക്ക് ഇടയുള്ളതിനാൽ കടം കൊടുക്കുക ജാമ്യം നൽകുക എന്നിവ യാതൊരു കാരണവശാലും ചെയ്യരുത്.
ദോഷപരിഹാരാർത്ഥമായി ശിവക്ഷേത്രത്തിൽ മാസം പ്രതി ജന്മനക്ഷത്രം തോറും പിൻവിളക്ക് വഴിപാട് നടത്തിക്കുന്നതും, അഘോര യന്ത്രം ദേഹരക്ഷ ധരിക്കുന്നതും, പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും ഗുണകരമാണ്

അത്തം
അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് മെയ് ഒന്നുവരെ വ്യാഴം അഷ്ടമത്തിലും അതിനുമേൽ ഭാഗ്യത്തിലും, ശനി ആറിലും, രാഹുകേതുക്കൽ ഏഴിലും ജന്മത്തിലും ആകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ ഗുണാധിക്യമായ സമയമാകുന്നു.
ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാനും, ഗൃഹം മോടി പിടിപ്പിക്കുവാനും, പുതിയ ജോലിയിൽ പ്രവേശിക്കുവാനും യോഗം കാണുന്നുണ്ട്. ഊഹക്കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിയും. കലാകായിക മത്സരങ്ങൾ, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കാൻ യോഗമുണ്ട്.
സ്വന്തം കഴിവുകൾ പൂർണമായി പ്രകടിപ്പിക്കുവാൻ ഉള്ളതായ അവസരങ്ങളും വന്ന് ചേരുന്നതാണ്. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിജയം കൈവരിക്കുവാൻ കഴിയും. പതിവിലും അധികം യാത്ര ചെയ്യുവാനുള്ള യോഗവും കാണുന്നുണ്ട്. കോടതി പോലീസ് മുതലായ തലങ്ങളിൽ നിന്നും പ്രയാസങ്ങൾ നേരിട്ടേക്കാം, ഗവൺമെൻറ് ഇടപാടുകളിൽ കൂടുതൽ സൂക്ഷ്മത പുലർത്തണം. ശാരീരികമായും ഇടയ്ക്കിടെ അസ്വസ്ഥതകൾ ഉണ്ടായേക്കാം
ദോഷപരിഹാരാർത്ഥമായി ദേവീക്ഷേത്രത്തിൽ ഭാഗ്യസൂക്ത അർച്ചന വഴിപാട് നടത്തുന്നതും സോമവാരവ്രതം അനുഷ്ഠിക്കുന്നതും ത്രിപുരസുന്ദരി യന്ത്രം ദേഹരക്ഷ ധരിക്കുന്നതും ഗുണകരമാണ്

ചിത്ര
ചിത്രാ നക്ഷത്രം കന്നിരാശിയിൽ ജനിച്ചവർക്ക് ഈ വർഷം മെയ് ഒന്ന് വരെ വ്യാഴം അഷ്ടമത്തിലും അതിനുമേൽ ഭാഗ്യത്തിലും, ശനി ആറിലും, രാഹുകേതുക്കൽ ഏഴിലും ജന്മത്തിലും ആകുന്നു
തുലാം രാശിയിൽ ജനിച്ച ചിത്രാ നക്ഷത്രക്കാർക്ക് മെയ്യ് ഒന്നുവരെ വ്യാഴം ഏഴിലും അതിനുമേൽ എട്ടിലും, ശനി അഞ്ചിലും, രാഹു കേതുക്കൾ ആറിലും 12ലും ആകുന്നു, അതിനാൽ ചിത്രാ നക്ഷത്രക്കാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രമായ സമയമാണ്
തുലാം രാശിക്കാരെ അപേക്ഷിച്ച് കന്നി രാശിക്കാർക്ക് കൂടുതൽ ഗുണാനുഭവ സാധ്യതയുണ്ട്. സ്ഥാനമാനാദികൾ ലഭിക്കാനും, സാമ്പത്തികമായ ഉന്നതിക്കും യോഗം കാണുന്നുണ്ടെങ്കിലും, സാമ്പത്തികമായ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. സ്ത്രീകൾക്ക് സന്താനങ്ങളെ കൊണ്ട് അഭിവൃദ്ധിയും, കർമ്മപരമായ പുരോഗതിയും പ്രതീക്ഷിക്കാം. യാത്രാവേളകളിൽ പ്രയാസങ്ങൾ നേരിടുവാനും ഇടകാണുന്നു. ഭൂമി മുതലായ സ്ഥിര സമ്പത്ത് വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് നേട്ടമുണ്ടാകും. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വരാതെ ശ്രദ്ധിക്കണം. പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുവാനും അവ പ്രാബല്യത്തിൽ വരുത്തുവാനും ശ്രമം ഉണ്ടാകും. സഹോദരങ്ങളാലോ സഹപ്രവർത്തകരുമായോ അഭിപ്രായവ്യത്യാസങ്ങൾക്കും ഇട കാണുന്നുണ്ട്, നാഡീസംബന്ധമായ അസുഖങ്ങളോ, ജലജന്യ രോഗങ്ങളോ ബാധിക്കുവാനുള്ള സാധ്യതയും കാണുന്നു.
ദോഷപരിഹാരാർത്ഥമായി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിച്ചു വരുന്നതും മഹാഗണപതിയന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണകരമാണ്

ചോതി
ചോതി നക്ഷത്രക്കാർക്ക് വ്യാഴം മെയ്ഒന്നു വരെ ഏഴിലും അതിനുമേൽ എട്ടിലും, ശനി അഞ്ചിലും, രാഹുകേതുക്കൾ ആറിലും 12ലും ആകയാൽ ഈ വർഷം ഗുണദോഷസമ്മിശ്രമായ സമയമാകുന്നു
പരിശ്രമങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്, കർമ്മ മേഖലയിൽ പുരോഗതി ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ വിജയിക്കും, സ്വന്തം നിലയിലുള്ള കർമ്മം മറ്റുള്ളവരുമായി ചേർന്ന് വിപരീ വിപുലീകരിക്കുവാനും സാധിക്കുന്നതാണ്. സർക്കാരിൽ നിന്നും ഉള്ളതായ ആനുകൂല്യങ്ങൾ ലഭിക്കുവാനും, വിദേശയാത്രാ ഭാഗ്യത്തിനും യോഗമുണ്ട്. തൊഴിൽപരമായി ബന്ധപ്പെട്ട യാത്രകൾ വേണ്ടി വന്നേക്കാം. സ്ത്രീകൾക്ക് ആഡംബര വസ്തുക്കൾ ലഭിക്കുവാനും യോഗം ഉണ്ട്. കുടുംബത്തിൽ സമാധാനന്തരീക്ഷം നിലനിർത്തുവാൻ ശ്രമിക്കണം. ആരോഗ്യപരമായി അത്രകണ്ട് ഗുണകരമല്ല, ഒരുപക്ഷേ ആശുപത്രി വാസവും വേണ്ടി വന്നേക്കാം. നാൽക്കാലികൾ നിമിത്തമായോ വാഹനങ്ങൾ നിമിത്തമായോ അപകടങ്ങൾക്കും ഇടകാണുന്നു. താമസസ്ഥലത്ത് നിന്ന് മാറുവാനും സാധ്യതയുണ്ട്, പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ പലതും നഷ്ടമാകുവാനും ഇടയുണ്ട്.
ദോഷപരിഹാരാർത്ഥമായി ദേവീക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന വഴിപാട് മാസംപ്രതി ജന്മനക്ഷത്രം തോറും നടത്തുന്നതും അശ്വാരൂഢയന്ത്രം ദേഹരക്ഷ ധരിക്കുന്നതും ശുക്രവാരവ്രതം അനുഷ്ഠിക്കുന്നതും ഗുണകരമാണ്

വിശാഖം
വിശാഖം നക്ഷത്രം തുലാം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ ഏഴിലും അതിനുമേൽ അഷ്ടമത്തിലും, ശനി അഞ്ചിലും, രാഹു കേതുക്കൾ ആറിലും 12ലും ആകുന്നു. വിശാഖം നക്ഷത്രം വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ ആറിലും അതിനുമേൽ ഏഴിലും, ശനി നാലിലും, രാഹുകേതുക്കൾ അഞ്ചിലും 11ലും ആകുന്നു. അതിനാൽ വിശാഖം നക്ഷത്രക്കാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രമായ ഫലമാണ്.
ദീർഘനാളായി അലട്ടിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കുന്നതാണ്. സമൂഹത്തിൽ ഉന്നതരും നല്ലവരുമായ വ്യക്തികളുമായി കൂട്ടുകൂടുവാനും അവസരം ഉണ്ടാകും. കർമ്മരംഗത്തിൽ പുതിയ അവസരങ്ങൾക്ക് സാധ്യതയുണ്ട്. പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളുവാൻ സാധിക്കും. കുടുംബ ബന്ധത്തിൽ വിള്ളലുകൾ വരുവാൻ സാധ്യതയുള്ളതിനാൽ വാക്കുകളിൽ സൗമ്യത പുലർത്തണം. ധനത്തെപ്പറ്റിയും കുടുംബത്തെ പറ്റിയും ചിന്തിച്ച് മനസ്സ് വ്യാകുലമാകുവാനും ഇടയുണ്ട്. ചില പ്രധാന രേഖകളിൽ ഒപ്പുവയ്ക്കുവാൻ ഇടവരും. ദൂരദേശ യാത്രയ്ക്കും ഇട കാണുന്നു, മനസ്സറിയാതെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതായ സാഹചര്യവും വന്നു ചേർന്നേക്കാം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നതായ വ്യക്തികൾക്ക് അനുകൂലമായ സമയമാണ്. അപകട സാധ്യത കൂടുതലായി കാണുന്നതുകൊണ്ട് അസമയത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.
ദോഷപരിഹാരാർത്ഥമായി വിഷ്ണുവിങ്കിൽ മാസം പ്രതി ജന്മനക്ഷത്രം തോറും പുരുഷസുക്ത പുഷ്പാഞ്ജലി വഴിപാട് നടത്തിവരുന്നതും, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും, രാജഗോപാലയന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും.

അനിഴം
അനിഴം നക്ഷത്രക്കാർക്ക് ഈ വർഷം മെയ് ഒന്നുവരെ വ്യാഴം ആറിലും അതിനുമേൽ ഏഴിലും, ശനി നാലിലും, രാഹുകേതുക്കൾ അഞ്ചിലും 11ലും ആകയാൽ ഗുണദോഷം മിശ്രമായ സമയമാകുന്നു ഈ വർഷം.
തൊഴിൽ മേഖലയിൽ ആവശ്യമായ പുരോഗതി കൈവരിക്കുവാൻ സാധിക്കുന്നതാണ്. സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും തടസ്സങ്ങളും ഒപ്പം തന്നെ ഉണ്ടാകാം. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഉന്നതരും നല്ലവരുമായ വ്യക്തികളുമായി കൂടിച്ചേരുവാനും അവസരം ഉണ്ടാകും. അകൽച്ചയിലായിരുന്ന ദമ്പതികൾ തമ്മിൽ യോജിക്കുവാനും ഇടയുണ്ട്, കുടുംബജനങ്ങളുമായി പക്ഷേ അഭിപ്രായ ഭിന്നത കാണുന്നുണ്ട്. തുറന്ന അഭിപ്രായപ്രകടനങ്ങളും നിശിതമായ വിമർശനങ്ങളും വഴി ധാരാളം ശത്രുതകളും വന്നു ചേർന്നേക്കാം. ഗവർമെൻറ് തലത്തിൽ നിന്നും നടപടികൾക്ക് സാധ്യത കാണുന്നതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധ വേണ്ടതാണ്. മുൻകാല ചെയ്തികളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കാനും ഇടകാണുന്നു. വസ്തു വകകൾ കൈമാറ്റം ചെയ്യുമ്പോഴും, സാമ്പത്തികമായുള്ള ഇടപാടുകൾ നടത്തുമ്പോഴും കൂടുതലായുള്ള ശ്രദ്ധ പുലർത്തേണ്ടതാണ്. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും വന്നു ചേരുവാനും സാധ്യതയുണ്ട്.
ദോഷ പരിഹാരാർത്ഥമായി ശാസ്താവിങ്കൽ മാസംപ്രതി ജന്മനക്ഷത്രം തോറും നീരാഞ്ജനം വഴിപാട് നടത്തുന്നതും, ശനിവാരവ്രതം അനുഷ്ഠിക്കുന്നതും, അശ്വാരൂഢ യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ വർഷം മെയ് ഒന്നുവരെ ഗുരു ആറിലും അതിനുമേൽ സപ്തമത്തിലും, ശനി ചതുർത്ഥ ഭാവത്തിലും, രാഹു കേതുക്കൾ പഞ്ചമലാഭഭാവത്തിലും ആകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രമായ കാലമാണ്.
എല്ലാ രംഗങ്ങളിലും കാര്യക്ഷമതയോടുകൂടി പ്രവർത്തിക്കുക വഴി മുന്നേറ്റം സാധ്യമാകും. പ്രമുഖ വ്യക്തികളിൽ നിന്നോ സഹോദരാദികളിൽ നിന്നോ സഹായങ്ങൾ ഉണ്ടായേക്കാം. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. വേണ്ടപ്പെട്ട വ്യക്തികൾ അകലുന്നതായി തോന്നിയേക്കാം. സന്താനങ്ങളെ കൊണ്ട് പ്രയാസങ്ങൾ ഇട കാണുന്നു.
വീട് പിടിപ്പിക്കുവാനോ വാഹനം വാങ്ങുവാനോ യോഗം ഉണ്ട്. പൂർവികമായ സ്വത്ത് കൈവശം വന്നുചേരുവാനും യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണ്ടതാണ്, കളവിനോ വഞ്ചനയ്ക്കോ വിധേയമാകാനും ഇടയുണ്ട്. ചെറിയ യാത്രകൾ മനസ്സിനെ സന്തോഷിപ്പിക്കും. ധാർമികമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കാനും ഇടയുണ്ട് നേത്രസംബന്ധമായോ അസ്ഥിസബദ്ധമായോ ഉള്ള അസുഖങ്ങളും ബുദ്ധിമുട്ടിപ്പിച്ചേക്കും
ദോഷപരിഹാരാർത്ഥമായി ഗണപതി ക്ഷേത്രത്തിൽ മാസം പ്രതി ജന്മനക്ഷത്രം തോറും മോദകം വഴിപാട് നടത്തുന്നതും, മഹാഗണപതി യന്ത്രം ദേഹരക്ഷ ധരിക്കുന്നതും, ശനിവാരവ്രതം അനുഷ്ഠിക്കുന്നതും ഗുണം ചെയ്യും

K.P.Sreevasthav Astrologer Alathur Palakkad

മൂലം
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് മെയ് ഒന്നുവരെ വ്യാഴം അഞ്ചിലും അതിനുമേൽ ആറിലും, ശനി മൂന്നിലും, രാഹു കേതുക്കൾ നാലിലും പത്തിലും ആകയാൽ ഗുണദോഷ സമ്മിശ്രത്തിൽ ഈ വർഷം അല്പം ഗുണാധിക്യമായ സമയമാണ്.
കർമ്മരംഗത്ത് അഭിവൃദ്ധി സ്ഥലംമാറ്റം പ്രമോഷൻ എന്നിവ ഉണ്ടാകാം. മനസ്സിന് ഉന്മേഷം നൽകുന്ന ചില സംഗതികൾ ഈ വർഷം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കുവാനും ഇടയുണ്ട്. ശത്രു വർദ്ധനവ് ഉണ്ടാകാമെങ്കിലും അതിനെയെല്ലാം നേരിടുവാനും സാധിക്കുന്നതാണ്. മനസ്സറിയാതെയുള്ള ആരോപണങ്ങൾ കേൾക്കുവാൻ സാധ്യതയുള്ളതിനാൽ അത്തരം സന്ദർഭങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നിൽക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പാർട്ണർഷിപ്പ് ഏർപ്പാടുകളിലും വളരെയധികം ശ്രദ്ധ വേണ്ടതാണ്. നാൽക്കാലികളിൽ നിന്നോ വാഹനങ്ങളിൽ നിന്നോ അപകടസാധ്യതയും കാണുന്നുണ്ട്. വിലപിടിപ്പുള്ള വസ്തുവകകൾ ലഭിക്കാനും ഇടയുണ്ട്, പുണ്യസ്ഥലക്ഷേത്ര ദർശന ഭാഗ്യത്തിനും ഇഷ്ടബന്ധുജന സമാഗമത്തിനും യോഗം കാണുന്നു. ആരോഗ്യപരമായി വളരെയധികം ശ്രദ്ധ പുലർത്തേണ്ടതാകുന്നു ഒരുപക്ഷേ ആശുപത്രിവാസവും വേണ്ടി വന്നേക്കാം.
ദോഷപരിഹാരാർത്ഥമായി ദേവീക്ഷേത്രത്തിൽ മാസംപ്രതി ജന്മനക്ഷത്രം തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും ത്രിപുരസുന്ദരി യന്ത്രം ദേഹരക്ഷ ധരിക്കുന്നതും ഗുണം ചെയ്യും

പൂരാടം
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് മെയ് ഒന്നു വരെ ഗുരു പഞ്ചമത്തിലും അതിനുമേൽ ഷഷ്ഠഭാവത്തിലും, ശനി മൂന്നിലും, രാഹുകേതുക്കൾ ചതുർത്ഥദശമ സ്ഥാനത്തിലുമാകയാൽ ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ അല്പം ഗുണാധിക്യമായ സമയം തന്നെയാണ്.
കർമ്മ രംഗത്തിൽ പുരോഗതി കൈവരിക്കുവാൻ കഴിയുന്നതാണ്. എതിരാളികളുടെ ദുഷ്പ്രചരണത്തിൽ നിന്നും രക്ഷ നേടുവാനും സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കുവാനും സാധിക്കും. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും വിജയം പ്രതീക്ഷിക്കാം. ജോലിസാധ്യത, വിവാഹം, സന്താനശ്രേയസ് തുടങ്ങിയ സൽഗുണങ്ങളും അനുഭവമാകും. വിവാദങ്ങളിൽ ഏർപ്പെടുക വഴി മാനഹാനിക്കും സാധ്യത കാണുന്നുണ്ട്. കുടുംബ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ പുലർത്തണം. ഭൂമി വീട് ഇവ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. പുതിയ സുഹൃത്ബന്ധങ്ങൾ വഴി നേട്ടങ്ങളും പ്രതീക്ഷിക്കാം. തടസ്സത്തിൽ ഇരുന്നതോ, ലഭിക്കില്ല എന്ന് കരുതിയതോ ആയ സംഗതികൾ കൈവശം വന്നു ചേരുവാനും ഇടയുണ്ട്. അപകട സാധ്യത കൂടുതലായി കാണുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരും മറ്റും കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്.
ദോഷപരിഹാരാർത്ഥമായി ശിവങ്കിൽ പിൻവിളക്ക് വഴിപാട് മാസംപ്രതി ജന്മനക്ഷത്രം തോറും നടത്തുന്നതും പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും അഘോരയന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണകരമാണ്.

ഉത്രാടം
ഉത്രാടം നക്ഷത്രം ധനു രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ അഞ്ചിലും അതിനുമേൽ ആറിലും, ശനി മൂന്നിലും, രാഹുകേതുക്കൽ നാലിലും പത്തിലും ആകുന്നു
ഉത്രാടം മകരം രാശിയിൽ ജനിച്ചവർക്ക് വ്യാഴം മെയ് ഒന്നു വരെ നാലിലും അതിനുമേൽ അഞ്ചിലും,ശനി രണ്ടിലും, രാഹു കേതുക്കൾ മൂന്നിലും ഒമ്പതിലും ആകുന്നു
ഈ വർഷം പൊതുവേ ഉത്രാടം നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്.
വ്യാപാര വ്യവസായാദികളിൽ പുരോഗതി, നവീനഗൃഹനിർമ്മാണ യോഗം, പുതിയ വാഹനലാഭം തുടങ്ങിയവ അനുഭവമാകും. സ്ത്രീകൾക്ക് ജോലി സംബ

27/09/2023

https://whatsapp.com/channel/0029VaAY2vdLY6d9hU76mj2u

വാട്സാപ്പിൽ ചാനൽ ക്രിയേറ്റ് ചെയ്തു😊
ജ്യോതിഷപരമായും ആധ്യാത്മികപരമായും ഉള്ള കാര്യങ്ങൾ അറിയുവാൻ ആ ചാനലിൽ ജോയിൻ ചെയ്താൽ മതിയാകും🙏🏻

Address

Palghat
678541

Alerts

Be the first to know and let us send you an email when Kerala Astrology App posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram