09/05/2018
*പനിക്കാലം വരവായി*
Info Drs Ayurveda FBPage......................................
പനി വരാൻ കാരണം എന്താണ്⁉
തെക്കുപടിഞ്ഞാറൻ കാറ്റിന്റെ കൈകളിൽ ഏറി ചന്നം പിന്നം മഴയെത്തി ത്തുടങ്ങുമ്പോൾ തന്നെവ്യക്തി ഗതവും പാരിസ്ഥിതികവുമായ (Pesonal And environmental )കാരണങ്ങളാൽ വിവിധ പനി കളുമെത്തിത്തുടങ്ങി.
ആയുർവേദത്തിൽ വ്യക്തിഗതമായി നിർദ്ദേശിക്കപ്പെട്ട ജീവിതചര്യകൾ(ദിനചര്യ ഋതു ചര്യ) പാലിക്കാതെ ജീവിക്കുന്നവർക്ക് ശരീരത്തിന്റെ സ്വാഭാവിക ബലം കുറയുന്നതിനാൽ രോഗസാധ്യത കൂടുതലാണ്.
പുതുമഴ ഏറ്റു അമ്ലത കൂടിയ മണ്ണിലെ സാഹചര്യം,
പാരിസ്ഥിതിക മാലിന്യം, മാലിന്യ ജലസഞ്ചയം എന്നിവ രോഗം പടരാനുള്ള പാരിസ്ഥിതിക കാരണങ്ങളുമാകുന്നു.
അഷ്ടാംഗഹൃദയകാരൻ പറയുന്നു-
"ന അസംവൃതമുഖഃ കുര്യാത് ക്ഷുതിഹാസ്യവിജൃംഭണം"
ദിനചര്യ 36-37 അതായത് തുമ്മുകയും കോട്ടുവായിടുകയും ചെയ്യുമ്പോൾ വായ് എന്തെങ്കിലും കൊണ്ട് മറച്ചു പിടിക്കണം എന്നാണ്.
അണുക്കളെക്കുറിച്ചുള്ള അറിവ് ആയുർവേദത്തിലില്ലെങ്കിൽ ആചാര്യനെങ്ങനെ ഇത് പറയും ?
വ്യക്തമായ ധാരണയല്ലെങ്കിലും ഇതൊക്കെ കാണിക്കുന്നത് രോഗം ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള കാരണങ്ങളാണെന്ന് വർഷങ്ങൾക്കു മുൻപ് തന്നെ പറഞ്ഞിരിക്കുന്നു.
❎ *നല്കുന്തോറും ഏറിടും പനിക്കാരുടെ എണ്ണം*
പനിയുള്ളവർ സ്വയം ഒരു അച്ചടക്കം പാലിക്കുന്നത് നല്ലതാണ്.
സ്വന്തമായ ഒരു ഒറ്റപ്പെടുത്തൽ ആവാം.
ആഘോഷ പരിപാടികളേയും
സൂപ്പർ മാർക്കറ്റുകളേയും പനി ദിവസങ്ങളിൽ ഒഴിവാക്കുക.
മരുന്ന് നല്കി കുഞ്ഞുങ്ങളെ സ്കൂളിൽ വിടുന്ന മാതാപിതാക്കളോട് "രണ്ടാഴ്ച സ്കൂളിൽ പോയില്ല എങ്കിൽ ഒന്നും സംഭവിക്കില്ല".
അവർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കുക. മറ്റു കുഞ്ഞുങ്ങളിലേക്ക് പനി പകർത്താതിരിക്കുക. ഫോണിലൂടെ നോട്സ് എഴുതി എടുക്കാവുന്നതേ ഉള്ളൂ...
✅ *എങ്ങനെ പ്രതിരോധിക്കാം? എങ്ങനെ ശമിപ്പിക്കാം*⁉
പാരിസ്‌ഥിതിക ശുദ്ധിക്കായി ശുചീകരണത്തോടൊപ്പം ദിവസവും പുകയ്ക്കുന്നതും ഉത്തമമാണ്.
✅ *പുകയ്ക്കാം ആരോഗ്യത്തിന് ഹാനികരമാകാതെ*💨
പുകയ്ക്കാൻ വീട്ടിൽ സുലഭമായ വെളുത്തുള്ളി / കടുക്/വേപ്പില / മഞ്ഞൾ / തുമ്പ ഇവയും നല്ലതാണ്. 6 :20 pm ആണ് കൊതുകിന്റെ peak time. ആ സമയത്ത് പുകച്ച് പിന്നെ ഫുൾ സ്പീഡിൽ ഫാനിട്ട് പുക മുറിയിൽ ആകെ എത്തിക്കുന്നത് കൊതുക് നാശിനി രണ്ടാമത്തെ മോഡിലാക്കി കൂട്ടുന്നതിന് പകരമാവും.
കുട്ടികളിലെ ആസ്ത്മയുടെ പ്രധാനകാരണം കൊതുകുതിരിയുടെ പുകയാണ്. മുകളിൽ നിർദ്ദേശിക്കപ്പെട്ടവ ഉപയോഗിച്ചാൽ കൊതുകുതിരിയുണ്ടാക്കുന്ന അപകടങ്ങളും ഒഴിവാക്കാം.
✅ *കൊതുകിനെ അകറ്റും തൈലം* Healthy musquito repellant
നല്ലെണ്ണയും കാട്ടുതുളസി നീരും ചേർത്ത് തയ്യാറാക്കുന്ന തൈലത്തിൽ കർപ്പൂരം ചേർത്ത് ശരീരത്തിൽ പുരട്ടുന്നത് 12 മണിക്കൂർ നേരത്തേക്ക് mosquito repellant ആയി ഗുണം കിട്ടുന്നു. പുരട്ടി കുറച്ചു കഴിയുമ്പോഴേക്കം തൈലത്തിന്റെ വഴുവഴുപ്പ് മാറുമെങ്കിലും ദീർഘനേരത്തേക്ക് ഗന്ധം നിൽക്കുന്നത് കൊതുകിനെ അകറ്റുന്നു.
എല്ലാ തരം പനികളിലും ആദ്യത്തെ മടിയും മേലുവേദനയും ദേഹത്തിന് കനവും ഉള്ള അവസ്ഥ കണ്ടു തുടങ്ങുമ്പോൾ മുതൽ തന്നെ വിശ്രമം വേണം.പനിച്ചു തുടങ്ങിയാൽ ദേഹത്തിന്റെ ചൂടുകൊണ്ട് വൈകാതെ വെള്ളംദാഹം തുടങ്ങും. പനി അവിടംകൊണ്ട് തീർക്കാനുള്ള നല്ല അവസരമാണത്. ചൂടുശരീരമുള്ളവർക്കും പകർച്ചപ്പനി ബാധിക്കുമ്പോഴും ആദ്യം തന്നെ ദാഹമുണ്ടാകും. ആ ദാഹം ശരീരത്തിന് ഒരു തരത്തിൽ പറഞ്ഞാൽ നല്ലതാണ്. കുടിക്കുന്ന വെള്ളം കൊണ്ട് തന്നെ പചനം നടക്കണം, ക്ഷീണം മാറണം, പനിയും മാറണം എന്നിങ്ങനെ പലകാര്യങ്ങളും ഒരുമിച്ച് വേണം താനും. ഈ അവസ്ഥയിൽ ദാഹം മാറ്റിയില്ലെങ്കിൽ നിർജലീകരണവും കുത്തിവയ്പും ഗ്ളൂക്കോസ് ഡ്രിപ്പും വേണ്ടിവരികയും ചെയ്യും.
അതിനാൽ ചുക്ക് / മല്ലി / മുത്തങ്ങ / പർപ്പടകപ്പുല്ല്/ചിറ്റമൃത് മുതലായവയിൽ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കഴിക്കാം.
പനി കൂടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതും പനി ഭേദമനുസരിച്ച് ഔഷധങ്ങൾ കഴിക്കേണ്ടതുമാണ്. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വൈദ്യ നിർദ്ദേശ പ്രകാരമല്ലാതെ മരുന്ന് വാങ്ങിക്കഴിക്കുന്ന ശീലം ഒഴിവാക്കേണ്ടതാണ്.
പനി വരുമ്പോൾ എന്തു കഴിക്കും⁉
ഔഷധസേവയോടൊപ്പം
തന്നെ പാലിക്കേണ്ടതാണ് ആഹാരശീലങ്ങൾ
ജ്വരം പോലെയുള്ള അസുഖങ്ങളിൽ നമുക്ക് ആദ്യം വിശപ്പ് കുറയുന്നു. കാരണം ദഹനവ്യവസ്ഥ താറുമാറാക്കി ആഹാര പചന പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്കാണ് ഇന്നത്തെ രോഗങ്ങളുടെ ആക്രമണം.
ആ അവസ്ഥയിൽ നാം ആദ്യം ചെയ്യേണ്ടത് ദഹനശക്തിയെ
നേരാവണ്ണം പ്രവർത്തിപ്പിച്ചെടുക്കുക എന്നതാണ് . അതിനായി ആയുർവ്വേദം വിവിധ തരം കഞ്ഞി ഉപദേശിച്ചിരിക്കുന്നു. ആധുനിക diet വെച്ചു നോക്കുമ്പോൾ ആയുർവ്വേദ diet കുറച്ചു കൂടി പ്രാധാന്യം ഉള്ളതാണ്.ആധുനിക ഡയറ്റിൽ കാർബോഹൈഡ്രേറ്സ് , ഫാറ്റ്, പ്രോട്ടീൻ എന്നിവയ്ക്ക് മാത്രം പ്രാധാന്യം നല്കുന്നു. അതേസമയം ആയുർവ്വേദത്തിൽ ആഹാരത്തിന്റെ സ്വഭാവവും രോഗിയുടെ പ്രകൃതിയും ദഹനാവസ്ഥയും നിരീക്ഷിച്ച ശേഷമേ ഡയറ്റ് ഉപദേശിക്കാറുള്ളു.വളരെ എളുപ്പം പാചകം ചെയ്യാനും , അതിലേക്കു ആവശ്യമുള്ള ചേരുവകൾ വീട്ടിൽ തന്നെ ലഭ്യമായതുംകൊണ്ട് നമുക്ക് എളുപ്പത്തിൽ തയാറാക്കി എടുക്കാൻ
സാധിക്കും .
1. *മലർക്കഞ്ഞി* പനിയുള്ളപ്പോൾ ഉത്തമമായ ആഹാരമാണ്. ചുക്കിട്ട് തിളപ്പിച്ച വെള്ളത്തിൽ മലർ ചേർത്തു കഞ്ഞിയാക്കുക. ചുക്കിന് പകരം മല്ലിയോ ഇവ രണ്ടും ചേർത്തോ ഉപയോഗിക്കാം.
2.മലർ,ഉണക്ക മുന്തിരിങ്ങ, നറുനീണ്ടി, തിപ്പലി, തേൻ, ചുക്ക് എന്നിവ ചേർത്ത്' ഉണ്ടാക്കുന്ന കഞ്ഞി ദാഹം കുറയ്ക്കാൻ ഫലപ്രദമാണ്.അതുപോലെ തന്നെ വൈദ്യനിർദേശപ്രകാരം പഞ്ചമൂലങ്ങൾ ചേർത്തും പഞ്ചകോലചൂർണം ചേർത്തും കഞ്ഞി ഉണ്ടാക്കി രോഗാവസ്ഥ അനുസരണം കഴിക്കാം . കേരളത്തിന്റെ കാലാവസ്ഥയും കേരളീയരുടെ ആരോഗ്യസ്ഥിതിയും ജീവിതരീതിയും കണക്കാക്കിയാൽ കഞ്ഞി എല്ലാർക്കും വളരെ ഹിതമായ ആഹാരമാണ്.
3.മുത്തങ്ങയും പർപ്പടകപ്പുല്ലും ചേർത്ത് തിളർപ്പിച്ച കഞ്ഞിയും മലർ കഞ്ഞിയും, നല്ലതാണ്.
4.നെല്ലിക്കാനീരിലോ നാരങ്ങാ വെള്ളത്തിലോ, മാതളനീരിലോ ഒക്കെ മലർപ്പൊടി ചേർത്ത് കഴിക്കാം.
അതിൽ മുത്തങ്ങാ / പർപ്പടകപ്പുല്ല്/ മല്ലി ചുക്ക് /തുളസി /തുമ്പ / ഇവയിൽ ഏതെങ്കിലും കൂടി ചേർക്കണം.
ബ്രഡ് ,ബൺ പോലുള്ള പനി ആഹാരങ്ങൾ ഉപേക്ഷിക്കുക. കഞ്ഞിക്ക് പപ്പടവും നന്നല്ല.
ഇനി നമ്മൾ മറന്നുകളഞ്ഞ എല്ലാക്കാലത്തേയും പനിയുടെ First aid നെ പരിചയപ്പെടാം
മല്ലി-കാപ്പി...............
1. മല്ലി - 100 ഗ്രാം.
2. ഉലുവ - 20 ഗ്രാം.
3. നല്ല ജീരകം - 20 ഗ്രാം.
4. ചുക്ക് - 10 ഗ്രാം.
5. ഏലയ്ക്ക - 10 ഗ്രാം.
6.കുരുമുളക് - 10 ഗ്രാം
7.തുളസിയില - 10 ഗ്രാം
മല്ലിയും ഉലുവയും ജീരകവും വറുത്തെടുക്കുക. ചുക്ക് കല്ലിൽ വച്ച് നന്നായി ചതച്ച് മിക്സിയിൽ പൊടിക്കുക .
ഇനി എല്ലാം കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.
കാപ്പി ഉണ്ടാക്കുന്ന വിധം
കരുപ്പെട്ടി ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. നന്നായി അലിഞ്ഞു കഴിയുമ്പോൾ കുറച്ചു മല്ലി-കാപ്പിപ്പൊടി ചേർക്കാം.അതിനു ശേഷം കാപ്പി അരിച്ച് ഉപയോഗിക്കാം.
കരുപ്പെട്ടി കിട്ടാൻ പ്രയാസമാണങ്കിൽ ശർക്കരയുപയോഗിച്ചും ഇത് തയ്യാറാക്കാം.
മറ്റൊരു കാപ്പി :
ശുദ്ധീകരിച്ച പനം കരുപ്പെട്ടി - ചുക്ക്, ഏലയ്ക്ക, കുരുമുളക്, ജീരകം ഒക്കെ ചേർത്തുണ്ടാക്കുന്ന കരുപ്പെട്ടിയാണ്. കാപ്പിയാക്കണമെങ്കിൽ വെള്ളം ചേർത്തു തിളപ്പിച്ചാൽ മതി. ഒന്നും കൂടെ ചേർക്കേണ്ട.
ചുക്കും ,കുരുമുളകും തുളസിയിലയും, കരുപ്പെട്ടിയും ചേർത്ത് ചുക്കുകാപ്പി ഉണ്ടാക്കാം ..
തുമ്മൽ ,ചെറിയ മേലുവേദന, കാല് കഴപ്പ് ഇവയൊക്കെ തുടങ്ങുമ്പോൾ തന്നെ ചുക്കുകാപ്പിയും ഷഡംഗവും, മലർ കഞ്ഞിയും കഴിച്ച് ആവശ്യത്തിന് വിശ്രമവും സ്വീകരിച്ചാൽ ശരീരത്തെ അപകടകരമല്ലാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കാതിരിക്കുവാൻ മാത്രമല്ല ഉണ്ടായിരുന്ന ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യാം.
എല്ലാ സർക്കാർ ആയുർവേദാശുപത്രികളിലും ഡിസ്പെൻസറികളിലും പനിക്കുള്ള പ്രതിരോധ മരുന്നുകൾ ലഭ്യമാണ്.
എന്റെ വീട്ടിൽ ആർക്കുംപനിയില്ല എന്ന് പറയുവാൻ ഓരോ മലയാളിക്കും കഴിയണം.
ഇനിയൊരു പനിക്കാലം അപകടകരമാകാതിരിക്കുവാൻ നമുക്കൊരുമിച്ച് പ്രയത്നിക്കാം .
Team Info@
Info Drs Ayurveda
വര: Nisar Muhammed
കൂടുതൽ വായനയ്ക്ക്
https://m.facebook.com/story.php?story_fbid=348178432336511&id=209742992846723
https://m.facebook.com/story.php?story_fbid=233471703807185&id=209742992846723
https://m.facebook.com/story.php?story_fbid=232148023939553&id=209742992846723