03/01/2026
പുതുവത്സര പ്രത്യേക പ്രമേഹ ചികിത്സാ പാക്കേജിന് തുടക്കംകുറിച്ച് അഹല്യ ഡയബറ്റീസ് ഹോസ്പിറ്റൽ
പുതുവത്സരത്തോടനുബന്ധിച്ച് പാലക്കാട് അഹല്യ ഡയബറ്റീസ് ഹോസ്പിറ്റലിൽ പ്രത്യേക പ്രമേഹ ചികിൽസാ പാക്കേജ് ജനുവരി 01 മുതൽ ആരംഭിക്കുന്നു.
പ്രമേഹവുമായി ബന്ധപ്പെട്ട് കണ്ണ്, ഹൃദയം, വൃക്ക, പാദങ്ങൾ, കരൾ എന്നിവയുടെ സമ്പൂർണ്ണ പരിശോധന ക്യാമ്പിലൂടെ നടത്തുന്നതാണ്. ബ്ലഡ് ഷുഗർ (HBA1C), വൃക്ക പരിശോധനകൾ (ക്രിയാറ്റിനിൻ, യൂറിക് ആസിഡ്), കൊളസ്ട്രോൾ (ലിപ്പിഡ് പ്രൊഫൈൽ), ലിവർ ഫങ്ഷൻ ടെസ്റ്റ്, മൂത്രത്തിന്റെ സമ്പൂർണ്ണ പരിശോധന, ഇ. സി. ജി, പ്രമേഹ പാദ പരിശോധനകൾ (ഞരമ്പ് സംബന്ധമായത്), തൈറോയ്ഡ്, ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ് തുടങ്ങിയ 50 ൽ പരം ടെസ്റ്റുകൾ ഉൾപ്പെടുന്ന 7000 രൂപ ചിലവ് വരുന്ന ബേസിക് ന്യൂ ഇയർ ഡയബറ്റീസ് പാക്കേജ് ക്യാമ്പിലൂടെ 2999 രൂപയ്ക്ക് ചെയ്യുവാൻ സാധിക്കും.
ചെറിയ ഞരമ്പുകളുടെ തകരാറ് മൂലം ഉണ്ടാകുന്ന ഹൃദയ,വൃക്ക രോഗങ്ങൾ, പെരിഫറൽ നുറോപ്പതി നേരത്തേ തന്നെ കണ്ടെത്താൻ സാധിക്കുന്ന അതിനൂതനമായ സൂഡോ സ്കാനിംഗ്, 60 ൽ പരം ടെസ്റ്റുകൾ ഉൾപ്പെടുന്ന 9000 രൂപ ചിലവ് വരുന്ന അഡ്വാൻസ്ഡ് ന്യൂ ഇയർ ഡയബറ്റീസ് പാക്കേജ് ക്യാമ്പിൽ 4999 രൂപയ്ക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ പ്രമേഹ രോഗ ചികിത്സാ വിദഗ്ദൻ, പ്രമേഹ നേത്ര രോഗ ചികിത്സാ വിദഗ്ദൻ, ഡയബറ്റീസ് എജ്യുക്കേറ്റർ & ഡയറ്റീഷൻ എന്നിവരുടെ പരിശോധനയും ലഭ്യമാണ്.
ഇത് കൂടാതെ സമഗ്രമായ 65 ൽ ഏറെ പരിശോധനകളും ഹൃദ്രോഗ പരിശോധനകൾ ആയ എക്കോ(ECHO) , ടി എം ടി (TMT) ഉൾപ്പെടുന്ന 14500 രൂപ ചിലവ് വരുന്ന മാസ്റ്റർ ന്യൂ ഇയർ ഡയബറ്റീസ് പാക്കേജ് ക്യാമ്പിലൂടെ വെറും 6999 രൂപയ്ക്ക് ചെയ്യാനുള്ള അവസരവും, പാക്കേജിന്റെ ഭാഗമായി എൻഡോക്രൈനോളജിസ്റ്റ് (പ്രമേഹ രോഗ ചികിത്സയ്ക്കുള്ള സൂപ്പർ സ്പെഷലിസ്റ്റ്), ഹൃദ്രോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവരുടെ സൗജന്യ വൈദ്യ പരിശോധനയ്ക്ക് ഒപ്പം 1000 രൂപ ചിലവ് വരുന്ന അഡ്വാൻസ്ഡ് ബോഡി കോമ്പോസിഷൻ അനാലിസിസ് ടെസ്റ്റ് മാസ്റ്റർ പാക്കേജിലൂടെ സൗജന്യമായി ചെയ്യാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിങ്ങിനും ബന്ധപ്പെടുക 📞8606192555