Govt. Medical College,Palakkad

Govt. Medical College,Palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt. Medical College,Palakkad, Govt. Medical College, Yakkara, Palakkad, Palghat.

18/05/2017

our college...

Hands Up for a Selfie for  This program was conceived by the 2016 batch MBBS of Government Medical College PalakkadDepar...
01/12/2016

Hands Up for a Selfie for

This program was conceived by the 2016 batch MBBS of Government Medical College Palakkad
Department of Community Medicine

A different perspective...Photo credit: Shinil Muyyam
09/11/2016

A different perspective...

Photo credit: Shinil Muyyam

07/09/2016

''(പൊതുജനസേവനാര്‍ത്ഥം)''...''ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളgരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കണ്ണൂർ (പ്ലാസ ജംഗ്ഷൻ) വഴി വരുമ്പോൾ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റാബി ടവറിൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെരുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ സ്ലിപ് കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി..... പക്ഷെ ഇക്കാര്യം സാധാരണക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... അവിടെയുള്ള മരുന്നുകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെടാൽ കൃത്യമായ മറുപടി തരുന്നതാണ
മാന്യ സുഹ്രുത്തുക്കളെ കേന്ദ്ര സർക്കാരിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തുടങ്ങിയ വിവരം നിങ്ങൾ അറിഞിരിക്കുമല്ലോ വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌ 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾ സ്ഥിരമായി വാങ്ങിയിരുന്ന ഞാൻ അവിടെ ആ ലിസ്റ്റ് കൊടുത്തു ചെക്ക് ചെയ്തപ്പോൾ അതിനു അവിടെ വരുന്ന വില കെട്ടു ശരിക്കും അന്തം വിടുകയാണ് ചെയ്തത് 320 രൂപയാ ആകെ വരുനത്.‌ നമ്മളിൽ പല ആളുകളും പല തരം മരുനുകൾ കുടിക്കുന്നവരാന് അത് കൊണ്ടു ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപുകളിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പധതിയാണ് ഇത്.

S.No. District Address Contact Person Contact Details

1 Kozhikode

Jan Aushadhi Store,
KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M. 0495-2293500(Tel),+91 9446161710(Mob) kmctmch@gmail.com

2 Thrissur

Jan Aushadhi Store,
Room No-19/44/6,Ground Floor,
Centre Point,Thrissur, Kerala-680004
Ms. Divya Babu +91 9744702851(Mob), 0487 -2380990(Tel) divyababudevna@gmail.com

3 Kollam

Jan Aushadhi Store,
Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533
Mr. Susan K. Cherukulath +91 9961410350(Mob) cap1map@hotmail.com

4 Anagamaly

Jan Aushadhi Store,
Door No.V/478/G/5,
KPB’S Prime Trade Centre, Angamaly, Kerala - 683572 Mr. Rajesh R +91 9847670036(Mob) janaushadhikerala@gmail.com

5 Ernakulam

Jan Aushadhi Store,
35/1015 C3, V M Towers, Opp. Axis Bank,
M K K Nair Road,Palarivattom,
Ernakulam, Kerala-682025
Mr. Kailas R Kartha +91 9895758575(Mob) kartha.kailas@gmail.com

6 Ernakulam

Jan Aushadhi Store,
Door No.44/488/ B2,Penta Tower,Kaloor,Ernakulam, Kerala - 682017 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

7 Thrissur

Jan Aushadhi Store,
Jayasree castle. 27/7/B2,
Karunakaran Nambiar Road,
Aswani Junction,Thrissur, Kerala - 680020 Ms. Sindhu Gopinath +91 9847467595(Mob) varadabasi@yahoo.com

8 Thrissur

Jan Aushadhi Store,
Shefas, Sringapuram, Kodungallur,
Trichur Distt., Kerala - 680664
Mr. Siddique K.S. +91 8157957198(Mob), 0480-2803784(Tel) siddique_shefas@yahoo.com

9 Kollam

Jan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571
Mr. Praveen.PS +91 9747443811(Mob), 0474-2533811(Tel) janaushadhikottiyam@gmail.com

10 Manjeri

Jan Aushadhi Store, 20/2625 F,
Opposite Main Gate Medical College Manjeri, Manjeri,Kerala - 676121
Mr. Jubin Thomas P +91 9447358761(Mob) jubinthomaspv@gmail.com

11 Thrissur

Jan Aushadhi Store,10/789/5,
New No. 16/880,Mannuthy PO,
Thrissur, Kerala-680651
Mr. Asharaf +91 8590026421(Mob), 091487 2375421(Tel) dubaiin77@gmail.com

12 Trivandrum

Jan Aushadhi Store,
NMC 11/484E, Park View Building,Neyyattinkara P.O.,
Trivandrum, Kerala - 695121 Ms. Sabana V.S. Nair +91 9400580197(Mob), 0471-2222210(Tel) neyyattinkarascb170@gmail.com

13 Ernakulam

Jan Aushadhi Store, Door No.8/262 A1,
North Paravur Muncipality,
North Paravur,Ernakulam, Kerala - 683513 Mr. Rajesh R +91 9847670036(Mob) janoushadhi@gmail.com

14 Perinthalmanna

Jan Aushadhi Store,
Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322
Mr. Muhammed Shameem +91 9895378362(Mob), 04933-218218(Tel) janaushadhipmna@gmail.com

15 Thiruvananthapuram

Jan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala - 695513
Ms. Anitha Suresh +91 8086961440, 9544540091(Mob) anithasuresh506@gmail.com

The soon to be inaugurated Ladies' Hostel at Govt Medical College, Palakkad.
05/09/2016

The soon to be inaugurated Ladies' Hostel at Govt Medical College, Palakkad.

Care against Dog bites....
31/08/2016

Care against Dog bites....

04/07/2016

ഡിഫ്തീരിയ (തൊണ്ട മുള്ള്)
കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയിൽ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയ രാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ നിരായുധരായി പൊരുതേണ്ടി വന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു.
1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെ പരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ് -ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയ സമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം (1901 ൽ) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, "ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്".
എന്നാൽ ആ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു.
1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആവർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗംഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ 1,50,000 പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനും പേരുകേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലു കുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്.
സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശണ്ടളിൽ) 3 - 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ എന്ന, അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് 1885 ൽ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനാണ്.
രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം, തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മുക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കു തന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്ന നിലക്ക്…. . മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്.
ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റി ടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് മരുന്നു കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്.
ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി... പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ സുലഭമായി ഉള്ളപ്പോൾ. 90% ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താൻ പറ്റും.
അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കം പോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടു പോകും, നിയന്ത്രണാതീതമാകും... മുമ്പ് സോവിയറ്റ് യൂനിയനിൽ സംഭവിച്ചതു പോലെ.
DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈ രോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്.
അതിനാൽ ഇത് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. ബാലിശമായ വരട്ടു വാദങ്ങൾ പറഞ്ഞ് കുത്തിവെപ്പിനെ എതിർക്കുന്നവർക്ക് നാം വഴങ്ങാൻ പാടില്ല. ബോധവൽക്കരണവും നിയമപരമായ നിഷ്കർഷയും കൊണ്ടു മാത്രമേ ഈ അപകടകരമായ അവസ്ഥയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ കഴിയൂ.

ഡോ. മോഹൻ ദാസ് നായർ
ശിശുരോഗ വിഭാഗം
ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി.

06/01/2016

Govt Of Kerala decides to Name the in Palakkad (under construction) and , after : E.K. -


Oommen Chandy


First aid in case of a snake bite.Almost all case of snake bite come to casualty with a tornique(a tie) tightly applied ...
30/03/2015

First aid in case of a snake bite.
Almost all case of snake bite come to casualty with a tornique(a tie) tightly applied above the site of bite.This results in decresed blood supply to the affected part.you may even lose your leg or hand due to this incorrect way of applying a tie.
Remember majority of snake bites will be non poisonous.even in case of a poisonous bite there is a possibility venom hasn't entered your body.
So tournique(tie over the bite site) application is not recommended nowadays because you may unnecessarily lose your hand or foot

Community medicine department Conducted the first CME (continued medical education) of our college
20/03/2015

Community medicine department Conducted the first CME (continued medical education) of our college

Plan of Govt medical college in near future...
16/02/2015

Plan of Govt medical college in near future...

18/01/2015

Address

Govt. Medical College, Yakkara, Palakkad
Palghat
678013

Alerts

Be the first to know and let us send you an email when Govt. Medical College,Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram