19/12/2021
ഒരു ഗ്രൂപ്പിൽ വന്ന ചോദ്യം :നാവിൽ ഈ ഡോട്ട് പോലുള്ളതു എന്ത് കൊണ്ടാണ് വരുന്നത് , എട്ട് വയസ്സുള്ള പെൺകുട്ടി ആണ്
മറുപടി ( ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാം - വായ്പുണ്ണിന്നും നല്ലതാണ് )
👉വാഴപ്പഴം ( നേന്ത്രപ്പഴം ) പഴുത്തത് ( തൊലി കറുത്തത് ആയാൽ നന്ന്
അത് നന്നായി ഉടച്ചു അതിലേക്കു ഒരു സ്പൂൺ തേൻ ചേർത്ത് ഒരു മണിക്കൂർ വെക്കുക , ശേഷം കഴിക്കുക ( തുടർച്ചയായി ഒരാഴ്ച യെങ്കിലും കഴിക്കുക )
👉കൃമി ശൊധിനി ഗുളിക ഒരെണ്ണം കഴിപ്പിക്കുക ( മുതിർന്നവർക്ക് രണ്ടേണ്ടണ്ണം ആവാം )
👉തേൻ നാവിൽ തേച്ചു കൊടുക്കുക
❌ചെമീൻ , ഞണ്ട് , മാന്തൾ, ബീഫ് , സോഫ്റ്റ് ഡ്രിങ്ക്സ് , ഒഴിവാക്കുക
👉ചെറുനാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കൊടുക്കുക ( ഒരു ഗ്ലാസ് വെള്ളത്തിൽ അര ചെറുനാരങ്ങാ നീര് )
👉ധാരാളം ഇലക്കറികളും പച്ചക്കറികളും കഴിപ്പിക്കുക
👉തുടർച്ചയായി വരുന്നുണ്ടെങ്കിൽ നല്ലൊരു വൈദ്യരുടെ ഉപദേശം തേടുക
✍നിങ്ങളുടെ റഹീം ബേക്കൽ