07/07/2022
കൈകാല്‍ തരിപ്പും മരവിപ്പും പുകച്ചിലുമെല്ലാം പലര്‍ക്കും അനുഭവപ്പെടുന്ന പ്രശ്നമാണ്. ഇതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്.പലരും പരാതി പറയുന്നതു കേള്‍ക്കാം, കൈകാലുകള്‍ തരിപ്പ്, പെരുപ്പ്. വെള്ളം തൊടാന്‍ സാധിയ്ക്കുന്നില്ല, സാധനങ്ങള്‍ വേണ്ട രീതിയില്‍ എടുക്കാന്‍ സാധിയ്ക്കുന്നില്ല എന്നെല്ലാം. ചിലര്‍ക്കിത് വല്ലപ്പോഴും വരുന്ന പ്രശ്നമെങ്കിലും ചിലര്‍ക്കിത് സ്ഥിരം ഉണ്ടാകുന്ന പ്രശ്നമാണ്.
ഇതിന് കാരണം പെരിഫെറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയാണ്. ഇത്തരത്തില്‍, കൈകാലുകളില്‍ അസ്വസ്ഥതയുണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചര്‍മവുമെല്ലാം പ്രവര്‍ത്തിയ്ക്കുന്നതിനെ നിയന്ത്രിയ്ക്കുന്നത് ബ്രെയിനാണ്. സുഷുമ്നാ നാഡികളില്‍ നിന്നും പുറപ്പെടുന്ന ചെറിയ നാഡികളാണ് ഇവയെ നിയന്ത്രിയ്ക്കുന്നത്. നമുക്കുണ്ടാകുന്ന വേദന പോലുള്ള എല്ലാ സെന്‍സേഷനുകളും കടന്നു പോകുന്നത്, അതായത് ഇത് തലച്ചോറില്‍ എത്തിയ്ക്കുന്നത് ഇത്തരം നാഡികളാണ്. ഇവ വളരെ പെട്ടെന്നാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഉദാഹരണം ചൂടുള്ള പ്രതലത്തില്‍ തൊട്ടാന്‍ നാം ക്ഷണനേരത്തില്‍ കൈ പിന്‍വലിയ്ക്കുന്നു. ഇതിന് കാരണം ഇത്തരം നാഡികളിലൂടെ തലച്ചോറില്‍ എത്തുന്ന സംവേദനമാണ്പെരിഫെറല്‍ ന്യൂറോപ്പതി.
ഇത്തരം പെരിഫെറല്‍ നാഡികള്‍ക്കുണ്ടാകുന്ന തകരാറുകളാണ് പെരിഫെറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത്തരം നാഡികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും കേടുപാടുകളുമാണ് തരിപ്പും പെരുപ്പുമെല്ലാം ഉണ്ടാക്കുന്നതും. ഇവയ്ക്ക് കേടുപാടുകള്‍ വരാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് പ്രമേഹ രോഗം. ഇവര്‍ക്ക് കൈകാല്‍ തരിപ്പും വേദനയുമുണ്ടാകുന്നു. ഇത് നാഡികളെ പ്രമേഹം ബാധിയ്ക്കുന്നതു കൊണ്ടാണ്. ഇത്തരം വേദനയ്ക്ക് രണ്ടു തരം കാരണമുണ്ട്. മോണോ പെരിഫെറല്‍ ന്യൂറോപ്പതി എന്നതാണ് ഒരെണ്ണം. അടുത്തത് പോളിന്യൂറോപ്പതി എന്നതാണ്. രണ്ടാമത്തേതാണ് കൂടുതല്‍ കണ്ടു വരുന്നത്. പോളി ന്യൂറോപ്പതിക്കു പലപ്പോഴും കാരണമാകുന്നത് പ്രമേഹമാണ്. പോളി ന്യൂറോപ്പതിയില്‍ ഇത്തരം അവസ്ഥ ഒരിടത്ത് വന്ന് പൊതുവേ പരക്കുന്നു. എന്നാല്‍ മോണോയില്‍ ഒരു പ്രത്യേക ഭാഗത്ത് മാത്രമാണ് ഇതുണ്ടാകുന്നത്. സ്ഥിരമായി രക്തത്തില്‍ ഷുഗര്‍ കൂടി നില്‍ക്കുന്ന അവസ്ഥയിലാണ് പ്രമേഹത്തില്‍ ഈ അവസ്ഥ എത്തിപ്പെടുന്നത്. 90 ശതമാനം ഇത് പ്രമേഹ രോഗികള്‍ക്കാണ് ഉണ്ടാകുന്നത്. ഇതല്ലാതെ വൈറ്റമിന്‍ ഡി കുറവ്, ബി കോംപ്ലക്സ് കുറവ്, തൈറോയ്ഡ് പ്രശ്നം, ചില മരുന്നുകള്‍, ക്യാന്‍സറുകള്‍ നാഡിയെ ബാധിയ്ക്കുന്നത്, മദ്യപാനം, വൃക്ക രോഗം പോലുള്ളവ, രോഗിയുടെ അലസമായ ജീവിതരീതി, അലസമായ ഭക്ഷണരീതി എല്ലാം ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മദ്യപാനം ഇതിനുളള പ്രധാന കാരണമാണ്.ഇത് വൈറ്റമിന്‍ ബി കോംപ്ലക്സ് ശരീരം ഉപയോഗിയ്ക്കുന്നതിനെ ബാധിയ്ക്കുന്നു .
പെരിഫെറല്‍ ന്യൂറോപ്പതിയ്ക്ക് ചില പ്രത്യേക ലക്ഷണങ്ങളുമുണ്ട്. കൈകാല്‍ പെരുപ്പ്, തരിപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാലുകള്‍ നിലത്തു വയ്ക്കുമ്പോള്‍ ബുദ്ധിമുട്ട്, തണുപ്പും ചൂടും തൊടുമ്പോഴുണ്ടാകുന്ന ഷോക്കടിപ്പിയ്ക്കുന്ന പോലുള്ള ബുദ്ധിമുട്ട്, കൈ കാലുകള്‍ മുളകരച്ച് വച്ചതു പോലെ ചുട്ടു നീറുക, ചിലര്‍ക്ക് മലബന്ധം തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ട്. ചിലര്‍ക്ക് മൂത്ര വിസര്‍ജനത്തിലെ പ്രശ്നം. ചിലര്‍ക്ക് സെക്സ് സംബന്ധമായ പ്രശ്നമാകാം. ചിലരില്‍ ലോ ബിപി, ബാലന്‍സ് പോകുന്നതു പോലുളള തോന്നല്‍. തല ചുറ്റല്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.ആദ്യം വേണ്ടത് എന്തു കാരണം കൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നത് എന്നു കണ്ടെത്തേണ്ടതാണ്.
കാരണം കണ്ടെത്തിയാലാണ് കൃത്യമായി ചികിത്സ തേടാന്‍ സാധിയ്ക്കുക. അക്യുപങ്ചർ ചികിത്സയിലൂടെ ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുകവഴി ഇത്തരത്തിലുള്ള അവസ്ഥയിൽ നിന്നും നിങ്ങൾക്ക് പൂർണ്ണമോചനം ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
AL-RAHA Acupuncture center
Mob:9400465789