20/08/2023
ജീവിത ശൈലീ രോഗങ്ങൾ :-
ജീവിതത്തിന്റെ തെറ്റായ രീതികൾ കൊണ്ട് ഉണ്ടാവുന്ന അസുഖങ്ങൾ ആണ് ജീവിത ശൈലീ രോഗങ്ങൾ...life style disease എന്നും ഇവയെ വിളിക്കുന്നു... ആരോഗ്യം നിലനിർത്താനും രോഗങ്ങളെ തടുക്കാനും നമ്മുടെ ശരീരം സ്വയമേവ ഒരു പ്രതിരോധം നിർമ്മിക്കുന്നുണ്ട്... എന്നാൽ ഇത്തരം അസുഖങ്ങൾ ഇതിനെ ഇല്ലത്താക്കുന്നു... അതിനാൽ തന്നെ പല അസുഖങ്ങളും മാരക വിപത്താണ് ശരീരത്തിനുണ്ടാവുക... ഈ കാലഘട്ടത്തിൽ പ്രായം കുറഞ്ഞ ആൾകാരിൽ പോലും ഇത്തരം അസുഖങ്ങൾ കാണുന്നുണ്ട്... ജീവിത ചര്യയിലുള്ള മാറ്റം മൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്... ഇത് മൂലം ഉണ്ടാവുന്ന പ്രധാന അസുഖങ്ങളാണ് പ്രമേഹം, കൊളെസ്ട്രോൾ ആധിക്യം, രക്തസമ്മർദ്ദം, അമിത ഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷഘാതം, വൃക്ക രോഗം,അൽഷിമേഴ്‌സ്, പി സി ഓ ഡി, സി ഓ പി ഡി, കരൾ രോഗങ്ങൾ, വിഷാദ രോഗം, തുടങ്ങിയവ.. ചിലപ്പോൾ വന്ധ്യത മുതൽ ഉദ്ധാരണ കുറവ് പോലെയുള്ള ലൈംഗീക ശേഷി കുറവ് പോലും തെറ്റായ ജീവിത ശൈലീ മൂലം ഉണ്ടാവാറുണ്ട്
ഇതിന്റെ കാരണങ്ങൾ പലതാണ്
1. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവ്
2. അമിതമായ കാർബൊ, കാലറി, അടങ്ങിയ ഭക്ഷണ രീതി
3.അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം
4.പഞ്ചസാര, ഉപ്പ്, മൈദ, എന്നിവയുടെ അമിതമായ ഉപയോഗം
5.ജോലിതിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കുക
6. ബേക്കറി പലഹാരങ്ങളുടെ അമിതമായ ഉപയോഗം
7. പുകവലി, മദ്യപാനം
8. കടൽ മത്സ്യങ്ങളുടെ ഉപയോഗക്കുറവ്
9. അമിതാഹാരം
വ്യായാമം ഇല്ലായ്മ :
ഈ കാലത്ത് തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു 5 മിനിറ്റ് പോലും വ്യായാമം ചെയ്യാം നമുക്ക് സമയം ഇല്ലാതായി... യഥാർത്ഥത്തിൽ 7 മണിക്കൂർ ഉറക്കം 8 മണിക്കൂർ ജോലി,അര മണിക്കൂർ വ്യായാമം എന്നാ രീതിയിൽ നമ്മുടെ ജീവിതത്തെ കെട്ടിപടുക്കാൻ നമുക്ക് സാധിക്കണം
മാനസിക സമ്മർദ്ദം ഇതിന്റെ പ്രധാനം കാരണം ആണ്... നേരത്തെ പറഞ്ഞു വെച്ചത് പോലെ 3 മണിക്കൂർ നേരം നമ്മുടെ മാനസിക ഉല്ലാസത്തിന് നാം സമയം കണ്ടെത്തണം കുടുംബമായും കൂടാനും നമുക്ക് സാധിക്കണം
നല്ലത് പോലെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തുക
കടൽ മത്സ്യം കഴിക്കുക
നിത്യേന ഒരു മുട്ട പുഴുങ്ങി കഴിക്കുക
പഞ്ചസാര, ഉപ്പ് എന്നിവ കുറക്കുക
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കുറെ ഏറെ ജീവിത ശൈലീ രോഗങ്ങളെ തടയാൻ സാധിക്കും...
ഡോ:മിസ്അബ്
Live healthy unani clinic and wellness centre
Kanhangad&Kannur
086060 16263