
25/07/2025
ജില്ല ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പുറകുവശത്തെ മലിനജലം നിർമ്മാർജ്ജനം ചെയ്യുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനായി ഇഫ്ളു വെൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന് അനുമതി കിട്ടുകയും പുതിയ ഒ.പി ബ്ലോക്ക് പണിയുന്ന ഏജൻസിയെ പണി ഏൽപ്പിക്കുകയും പുതിയ കെട്ടിടം പൂർത്തിയാകുന്ന മുറയ്ക്ക് ഇറ്റിപിയുടെ പണിയും പൂർത്തികരിച്ച് കെട്ടി കിടക്കുന്ന മലിന ജലത്തിന് പരിഹാരം കാണുന്നതാണ്. കൂടാതെ കെട്ടിടത്തിൻ്റെ മെയിൻ്റനസിനായി 3 കോടി രൂപ അനുവദിക്കുകയും കരാർ നൽകുകയും DPR സമർപ്പിക്കുകയും ചെയ്തു. അഡ്മിനിസ്ട്രേഷൻ സാക്‌ഷൻ ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കുകയും ചെയ്യുന്നതാണ്. ഈ ആശുപത്രിയിൽ നാല് വിവിധ കൺസ്ട്രക്ഷനുകളാണ് നടന്നത്. ഇതിൽ മൂന്നെണ്ണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ കോമ്പൗണ്ടിൽ വിവിധ അഡ്മിനിസ്ട്രേഷനിലുള്ള നാല് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇൻ്റഗ്രേറ്റഡ് പബ്ലിക്ക് ഹെൽത്ത് ലാബ്, ഡിസ്ട്രിക് കാൻസർ കെയർ സൊസൈറ്റി , ജില്ല ആശുപത്രി, റ്റി.ബി സെൻ്റെർ . ആറ് മാസം കൂടുമ്പോൾ ആശുപത്രിയിൽ ഉപയോഗിക്കുന്ന വാട്ടർ ടെസ്റ്റ് ചെയ്യുകയും റ്റാങ്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വെള്ളമാണ് രോഗികൾ ഉപയോഗിക്കുന്നത്. അനുബന്ധ സ്ഥാപനങ്ങളിൽ വെള്ളം ടെസ്റ്റ് നടത്താനും ടാങ്ക് വൃത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ പുറകു വശത്ത് വളർന്ന പുല്ല് മൂന്ന് മാസം കൂടുമ്പോൾ വെട്ടിവൃത്തിയാക്കാറുണ്ട്. തുടർച്ചയായമഴ കാരണം പെട്ടെന്ന് വളരുന്നതാണ്.