food_vandi

food_vandi പത്തനംതിട്ടക്കാരൻ ഭക്ഷണം എന്നുമെനി?

01/05/2024

Tea time at  കാക്കനാട് ചിറ്റേത്തുകരയിൽ വൈകുന്നേരം ഒരു ചായയും കടിയും കഴിക്കാൻ പറ്റിയ സ്പോട് ആണ് മുംബൈ ചായ. അവിടുത്തെ സ്‌പ...
24/01/2022

Tea time at
കാക്കനാട് ചിറ്റേത്തുകരയിൽ വൈകുന്നേരം ഒരു ചായയും കടിയും കഴിക്കാൻ പറ്റിയ സ്പോട് ആണ് മുംബൈ ചായ. അവിടുത്തെ സ്‌പെഷ്യൽ മുംബൈ ചായ ഒരു വെറൈറ്റി ചായ തന്നെയാണ്.പിന്നെ അവിടെ എടുത്തു പറയേണ്ടത് കണ്ണാടി കൂട്ടിൽ നിന്നും നമ്മളെ മാടി വിളിക്കുന്ന ചെറുകടികളാണ്.എല്ലാം നല്ല വെറൈറ്റി ഐറ്റംസ്.ഐറ്റത്തിന്റെ ഒന്നും പേരു ചോദിച്ചു ബുദ്ധിമുട്ടിയില്ല ചൂണ്ടി കാണിച്ചു എല്ലാം ഓരോ എണ്ണം വീതം കഴിച്ചിട്ടുണ്ട്.എല്ലാം നല്ല ടേസ്റ്റ് ക തണ്ടർ ഐറ്റംസ്.വെജിറ്റബിൾ സമൂസ തൊട്ട് പോക്കറ്റ് ഷവർമ്മ വരെ പോകുന്ന ചെറുകടികളുടെ ഒരു നീണ്ട നിര.വൈകുന്നേരം ജോലി ഒകെ കഴിഞ്ഞു നല്ല ക്ഷീണിച്ചു വരുമ്പോൾ ഒരു ചായയും കടിയും കഴിക്കാൻ പറ്റിയ ഒരു കട തന്നെ.

അപ്പോ അതു വഴി പോകുമ്പോൾ കഴിച്ചു നോക്കുക അഭിപ്രായങ്ങൾ പങ്കു വെയ്ക്കുക😊

Location:Mumbai Chai
https://maps.app.goo.gl/NDv2SeL3U7pWiUVZ6


ഉച്ചക്ക് നല്ല വാട്ടകപ്പ കുരുമുളകിട്ട് വച്ചതും മത്തി വറുത്തതും. മച്ചാന് അത് പോരെ അളിയാ😍                                  ...
02/05/2021

ഉച്ചക്ക് നല്ല വാട്ടകപ്പ കുരുമുളകിട്ട് വച്ചതും മത്തി വറുത്തതും. മച്ചാന് അത് പോരെ അളിയാ😍

കുറെ നാൾ കൂടിയിട്ടാണ് വീട്ടിൽ നിന്ന് നല്ല ഹോംലി മീൽസ് ഉച്ചക്ക് കഴിക്കുന്നത്.നല്ല ചൂട് കുത്തരി ചൊറിലേക് അത്ര ചൂട് അല്ലാത്...
01/05/2021

കുറെ നാൾ കൂടിയിട്ടാണ് വീട്ടിൽ നിന്ന് നല്ല ഹോംലി മീൽസ് ഉച്ചക്ക് കഴിക്കുന്നത്.നല്ല ചൂട് കുത്തരി ചൊറിലേക് അത്ര ചൂട് അല്ലാത്ത മോര് ഒഴിച്ചു സൈഡിൽ ഒരു ചീരത്തോരനും മത്തി വറുത്തതും ഇടക്ക് ഇടക്ക് കഴിക്കാനായിട് നല്ല പുളിയുള്ള ഒരു കടു മാങ്ങ അച്ചാറും😋.ആ ചോറും മോരും ഇട്ടു ഇളക്കി കഴിച്ചു കൂടെ തോരനും മീൻ വറുത്തതും അവസാനം ആ അച്ചാറും കൂടെ കഴിച്ചാൽ ഉണ്ടല്ലോ എന്റെ പൊന്നോ😍

തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ തികച്ചും ഊണു തേടി ഉള്ള യാത്രയിൽ ചെന്നു അവസാനിച്ചത് ദാ ഈ പ്ലേറ്റി...
01/05/2021

തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ തികച്ചും ഊണു തേടി ഉള്ള യാത്രയിൽ ചെന്നു അവസാനിച്ചത് ദാ ഈ പ്ലേറ്റിലാണ്. കിളിമാനൂർ നിന്നും ഏകദേശം 1.5 കിലോമീറ്റർ ഉള്ളിലെ ഒരു കൊച്ചു കട,ഹോട്ടൽ ചിന്നൂസ് എന്നു മറ്റോ ആണു പേരു. ചെന്നു ചോദിച്ചപ്പോൾ ഊണു തീർന്നു പലഹാരം മാത്രേ ഉള്ളു എന്നാണ് പറഞ്ഞത്.ഊണും മീൻ വറുത്തതും കഴിക്കാൻ ഉള്ള മോഹം എട്ടായി മടക്കി അപ്പോ തന്നെ പോക്കറ്റിൽ വെച്ചു.ഒന്നൂടെ ചോദിച്ചപ്പോൾ പൊറോട്ടയും ബീഫ് ഫ്രൈയും ഉണ്ടെന്നു ചേട്ടൻ പറഞ്ഞു😋.ഒന്നും നോക്കിയില്ല അതു തന്നെ ഓർഡർ ചെയ്തു.നല്ല സോഫ്ട് ചെറു ചൂടോടുള്ള പൊറോട്ട നല്ല നാടൻ ബീഫ് ഗ്രേവിയിൽ ഇങ്ങനെ മുക്കി അങ്ങോട് കഴിച്ചു.കൂടെ ഒരു ബീഫ് പീസ് കൂടെ അങ്ങോട് തട്ടി ആഹാ😍.അങ്ങനെ ഇരുന്നപ്പോ കണ്ണാടി കൂട്ടിൽ നല്ല എത്തക്കാപ്പവും അതും പറഞ്ഞു 2 എണ്ണം.അതും കൂടെ ആ ബീഫിന്റെ ചാറിലും ഒകെ മുക്കി കഴിക്കണം.നല്ല മധുരമുള്ള എത്തക്കാപ്പവും എരിവുള്ള ബീഫ് ചാറും😍.

Location: കിളിമാനൂർ ബസ് സ്റ്റാൻഡ് സൈഡിലുള്ള വഴി ഒരു 1.5km ചെല്ലുമ്പോൾ ഇടതു സൈഡിൽ.

നല്ല വിശപ്പും പോരാത്തതിന് ചൂടും ആയത്‌ കാരണം കടയുടെ ഫോട്ടോയും വീഡിയോയും ഒന്നും എടുക്കാൻ സാധിച്ചില്ല😬

നല്ല സോഫ്ട് ബ്രെഡ്ഡും കൂടെ നല്ല ചിക്കൻ കറിയും.പുനലൂർ അഞ്ചൽ റോഡിലെ കാരവാളൂരിലെ തണൽ ബേക്കറിയിലെ നല്ല കിടിലൻ സോഫ്ട് ബ്രെഡ്ഡ...
22/10/2020

നല്ല സോഫ്ട് ബ്രെഡ്ഡും കൂടെ നല്ല ചിക്കൻ കറിയും.
പുനലൂർ അഞ്ചൽ റോഡിലെ കാരവാളൂരിലെ തണൽ ബേക്കറിയിലെ നല്ല കിടിലൻ സോഫ്ട് ബ്രെഡ്ഡ്. ബ്രെഡ്ഡു കിട്ടിയപ്പോൾ നല്ല ചിക്കൻ കറി കൂട്ടി കഴിക്കാൻ ഒരു ആഗ്രഹം.ആഗ്രഹം പോലെ നല്ല ചിക്കൻ കറിയും കിട്ടി.ആഹാ ആ സോഫ്റ്റു ബ്രെഡ്ഡ് നല്ല ആവിയിൽ വെച്ചു പുഴുങ്ങി എടുത്തു ഒരു പ്ലേറ്റിൽ ചിക്കൻ കറിയുടെ മുകളിലേക്ക് ഇട്ടു അങ്ങട് കഴിക്കണം ആഹാ😋
0

വളരെ സിംപിൾ ആയ ഒരു മീൻ കറി ഊണു.നല്ല തേങ്ങാ അരച്ച തക്കാളി കരി നല്ല ചൂട് ചൊറിലേക്ക് അങ്ങോട് ഒഴിക്കണം.ഇനി മീൻ ചട്ടിയുടെ വരവ...
05/10/2020

വളരെ സിംപിൾ ആയ ഒരു മീൻ കറി ഊണു.
നല്ല തേങ്ങാ അരച്ച തക്കാളി കരി നല്ല ചൂട് ചൊറിലേക്ക് അങ്ങോട് ഒഴിക്കണം.ഇനി മീൻ ചട്ടിയുടെ വരവാണ്.ഇന്നലെ വെച്ച നല്ല കേര മീൻ കറി,ചട്ടിയിൽ നിന്നു ബോറ കഷ്ണം കൂടെ കുറച്ചു ചോറും കൂടെ പ്ലേറ്റിലേക്ക് എടുക്കുക.അതിന്റെ സൈഡിൽ ആയിട്ട് ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ഇട്ടു വെച്ച ഒരു മെഴുക്കുപ്പെരട്ടിയും.ചോറു നല്ല ചൂടോടെ തക്കാളി കറിയും മീൻ കറിയും കൂട്ടി ഇളക്കി ഒരു പിടി പിടിച്ചു കൂടെ ഒരു കഷ്ണം മീനും കുറച്ചു മെഴുക്കുപ്പെരട്ടി കൂടെ വാരി കഴിക്കണം ആഹാ😍

ഗോതമ്പ് ദോശരാവിലെ ബ്രേക്ഫാസ്റ്റിന് നേരത്തെ പ്രിപറേഷൻ ഒന്നും ചെയ്തു വെച്ചില്ലെങ്കിൽ അന്ന് രാവിലെ വരുന്ന ഒരു ഓപ്ഷൻ ആണ് ഗോത...
04/10/2020

ഗോതമ്പ് ദോശ
രാവിലെ ബ്രേക്ഫാസ്റ്റിന് നേരത്തെ പ്രിപറേഷൻ ഒന്നും ചെയ്തു വെച്ചില്ലെങ്കിൽ അന്ന് രാവിലെ വരുന്ന ഒരു ഓപ്ഷൻ ആണ് ഗോതമ്പ് ദോശ.സംഗതി വളരെ സിംപിൾ ആണ്.സിംപിൾ ആയത് കൊണ്ട് തന്നെ പ്രത്യേകിച്ചു കറി ഒന്നും കൂടെ കാണാറില്ല.ഒരു ചെറിയ മുളക് ഉടച്ചത്. ദത് മതി ശെരിക്കും കൂട്ടിനു.അങ്ങനെ നല്ല ചൂട് മൊരിഞ്ഞ ഗോതമ്പ് ദോശ ആ മുളക് ഉടച്ചതിൽ ഒന്നു മുക്കി കഴിച്ചു ഒരു ചായ കൂടെ കുടിക്കണം ആഹാ😍.

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചിയുടെ വക ഒരു സർപ്രൈസ്,ഹോം മെയ്ഡ് പാനി പൂരി. പൂരി ആ ഒരു ഷേപ്പ് ഒന്നും സെറ...
30/09/2020

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചിയുടെ വക ഒരു സർപ്രൈസ്,ഹോം മെയ്ഡ് പാനി പൂരി. പൂരി ആ ഒരു ഷേപ്പ് ഒന്നും സെറ്റ് ആയില്ലെങ്കിലും സംഗതി അടിപൊളി രുചി😋
❤️

27/09/2020

രാജപുരം ഷാപ്പ് ഫുഡ്😍

രാവിലെ ബ്രേക്ഫാസ്റ്റിന് നല്ല ചൂടൻ പൂരിയും കൂടെ നല്ല സെറ്റപ്പ് കടലകറിയും.കടലകറി അങ്ങനെ നിസരക്കാരനല്ല.ഒരു മിക്സഡ് വെജിറ്റബ...
24/09/2020

രാവിലെ ബ്രേക്ഫാസ്റ്റിന് നല്ല ചൂടൻ പൂരിയും കൂടെ നല്ല സെറ്റപ്പ് കടലകറിയും.കടലകറി അങ്ങനെ നിസരക്കാരനല്ല.ഒരു മിക്സഡ് വെജിറ്റബിൾ കടല കറി ആണ്.കടലകറിയുടെ കൂടെ നല്ല ഉരുളക്കിഴങ്ങും ക്യാരറ്റും ഒക്കെ കൊത്തി അരിഞ്ഞു ഇട്ടു വേവിച്ചെടുത്താൽ കടല ചാറിനും നല്ല കൊഴുപ്പ് തോന്നിക്കും. ഒരു കഷ്ണം പൂരി എടുത്തു ആ കടല കറി കൂട്ടി ഒരു പിടി പിടിച്ചാൽ ഉണ്ടല്ലോ ആഹാ😍

Crown Bakery , Pathanamthitta townപത്തനംതിട്ട ടൗണിൽ കാഴ്ച്ചയിലും അതുപോലെ തന്നെ കച്ചവടത്തിലും പഴക്കം ചെന്ന ഒരു ബേക്കറി ആണ...
23/09/2020

Crown Bakery , Pathanamthitta town
പത്തനംതിട്ട ടൗണിൽ കാഴ്ച്ചയിലും അതുപോലെ തന്നെ കച്ചവടത്തിലും പഴക്കം ചെന്ന ഒരു ബേക്കറി ആണ് ക്രൗൺ ബേക്കറി. പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് ബസ് കേറുന്ന വഴിയുടെ നേരെ ഓപ്പോസിറ്റ് ആയിട്ടാണ് ക്രൗൺ ബേക്കറി.നേരത്തേ അവിടുത്തെ പഫ്‌സ് കട്ട്ലെറ്റ് ഒകെ നല്ല കിടുക്കാച്ചി ഐറ്റംസ് ആയിരുന്നു.കൊച്ചില്ലേ ഒകെ കുറെ പോയി കഴിച്ചിട്ടുണ്ട്.ആ ഒരു പ്രതീക്ഷയിൽ ആയിരുന്നു കുറെ നാളുകൾക്കു ശേഷം ഇത്തവണ പോയത്.പക്ഷെ പഴയ പ്രതീക്ഷകൾ എല്ലാം തന്നെ തെറ്റി പോയി.പഫ്‌സ് കട്ട്ലെറ്റ് ഒകെ പഴയ ആ രുചി കിട്ടിയില്ല എങ്കിലും സാധനം അങ്ങനെ മോശപ്പെട്ടത് എന്നും പറയാൻ ഒക്കില്ല. റോസ്‌മിൽക്ക് ആദ്യമായിട്ടാണ് ഇത്രയും കട്ടിയുള്ള ഒരെണ്ണം കുടിക്കുന്നത്.ആ ഒരു റോസ് സിറപ്പിനെക്കാൾ ഏലക്ക രുചി ആയിരുന്നു എങ്കിലും അത് നന്നായിരുന്നു.
Rating:2.5/5
Ambiance:1.5/5

Address

Pathanamthitta
689647

Alerts

Be the first to know and let us send you an email when food_vandi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to food_vandi:

Share