Innaya Minisha Rejo

Innaya Minisha Rejo Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Innaya Minisha Rejo, Pathanamthitta.

16/01/2022
Cotton full shive shirts price 400/-
29/06/2021

Cotton full shive shirts price 400/-

14/07/2020

“Postpartum depression”

ആർക്കൊക്കെ അറിയാം എന്നുറപ്പില്ല, ഒരുപക്ഷെ എല്ലാവർക്കും അറിയാമായിരിക്കും, എങ്കിലും കുടുംബത്തിലോ കൂട്ടത്തിലോ പുതിയതായി അമ്മയായവരോ ആവാൻ പോകുന്നവരോ ആരെങ്കിലും ഉള്ളവർ അറിയേണ്ട ഒന്ന് ആയതുകൊണ്ട് കുറിക്കുന്നു. 8-9 മാസങ്ങളിലെ എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വയറ്റിലുള്ള കുഞ്ഞനക്കത്തെ ഓർത്ത് ഒരു ചെറു പുഞ്ചിരിയാക്കി മാറ്റുന്നവർ ആണ് എല്ലാ അമ്മമാരും. അവസാനം ജീവൻ പൊയ് തിരിച്ചു വരുന്ന സഹനത്തോടെ (normal/CS) കുഞ്ഞു വാവയെ പ്രിയപ്പെട്ടവർക്കായി സമ്മാനിച്ചു മയങ്ങി കിടക്കുമ്പോഴും കഴിഞ്ഞു പോയ വേദന ആയിരിക്കില്ല, പാതി മയക്കത്തിൽ കണ്ട ആ കുഞ്ഞു മുഖം ആയിരിക്കും മനസ്സിൽ... പിന്നീടുള്ള ഓരോ ദിവസങ്ങളും തന്റെ കുഞ്ഞിനായി മാറ്റി വച്ച് മുന്നോട്ടു പോകുമ്പോ ഇടക്ക് എപ്പോഴെങ്കിലും പെട്ടന്ന് ഒരു സങ്കടം അങ്ങ് വരും,കരച്ചിൽ വരും, വല്ലാത്ത ദേഷ്യം വരും, ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പോലും ചവർപ്പ് ആണെന്ന് തോന്നും, സ്നേഹത്തോടുള്ള ചോദ്യങ്ങൾ പോലും കുറ്റപ്പെടുത്തലുകൾ ആണെന്ന് തോന്നും, ഏറ്റവും പ്രിയപെട്ടവരുടെ സാമീപ്യം പോലും അരോചകം ആയി തോന്നും, പ്രിയപ്പെട്ട പാട്ടുകൾ തലവേദന പിടിപ്പിക്കുന്നതുപോലെ തോന്നും, അന്ന് വരെ ചെയ്തു കൂട്ടിയ എല്ലാ തെറ്റുകളും കുറ്റങ്ങളും മനസിലേക്ക് വരും, സ്നേഹസമ്പന്നരായവർ കൂടെ നിന്നാലും നമ്മളെ ഇഷ്ടമില്ലാത്തവർ അല്ലെങ്കിൽ നമ്മൾ അങ്ങനെ കരുതുന്നവരുടെ ഓർമ്മകൾ ആയിരിക്കും മുൻപിൽ നിൽക്കുക, മുന്നോട്ടുള്ള നല്ല നാളുകളേക്കാൾ കഴിഞ്ഞു പോയ മോശം സംഭവങ്ങളോ സാഹചര്യങ്ങളോ ആയിരിക്കും ആദ്യം ഓർമ വരുക, കുഞ്ഞിനെ ചേർത്ത് പിടിച്ചു ഉറങ്ങാൻ കിടന്നാലും എനിക്കാരുമില്ല, എന്നെ ആർക്കും ഇഷ്ടമല്ല എന്നിങ്ങനെ ഉള്ള negative ചിന്തകൾ മാത്രം ആരിക്കും മനസ്സിൽ, ഇനി വേറാരെലും കുഞ്ഞിനെ എടുത്താൽ, സ്നേഹിച്ചാൽ നമ്മളെക്കാൾ കൂടുതൽ കുഞ്ഞ് അവരെ സ്നേഹിക്കുമോ, നമ്മളെ മറന്നു പോകുമോ എന്നിങ്ങനെ ഉള്ള ആന മണ്ടത്തരങ്ങൾ ചിന്തിക്കുന്നവരും ഏറെ ഉണ്ട് .ഇതേ ആൾക്കാർ കുഞ്ഞ് ചിരിക്കുമ്പോ അല്ലെങ്കിൽ കൊഞ്ചുമ്പോ പൊട്ടിച്ചിരിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്യുന്നത് കാണാം ..ചിലർക്ക് 3 മാസത്തിൽ തുടങ്ങി പെട്ടന്ന് അവസാനിക്കുകയും മറ്റുചിലക്കു വളരെ സമയം എടുത്തു മാറുകയും ചെയ്യുന്ന ഈ mental disturbance എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ വ്യക്തമായ കാരണം പറയാൻ അറിയില്ല, എങ്കിലും ഒന്നറിയാം , ഇതൊരു അസുഖമായി കണക്കാക്കിയാൽ ഇതിനുള്ള ഏക മരുന്ന് ( പ്രതിവിധി ) സ്നേഹം മാത്രമാണ്. അതുപക്ഷേ പല doze ആയി കൊടുത്താൽ മാത്രമേ പൂർണമായും cure ചെയ്യാൻ കഴിയു.

1) എന്തൊക്കെ ചെയ്തിട്ടും ഇവളുടെ മുഖമെന്താ കടന്നൽ കുത്തിയതുപോലെ
2)കുഞ്ഞിനെ നോക്കാൻ കഴിയില്ലേൽ അത് പറ
3) നീയിതു ഏതു ലോകത്താണ്
4) പെണ്ണായാൽ ഇതൊക്കെ സഹിക്കണം
5)ചുമ്മാ മോങ്ങിക്കൊണ്ടിരിക്കാൻ നിനക്ക് തലയ്ക്കു വല്ല കുഴപ്പോം ഉണ്ടോ
6) ഒന്നെങ്കിൽ കാര്യം പറഞ്ഞിട്ട് കരയു, അല്ലേൽ ഈ കരച്ചിലൊന്നു നിർത്തു
7)നിനക്ക് കാര്യമായി എന്തോ പ്രേശ്നമുണ്ട്
8)കുഞ്ഞെന്ത കരയാൻ, നിനക്ക് പാലില്ലെ, അതെങ്ങനെ വല്ലോം ഒക്കെ തിന്നണം
9)കുഞ്ഞിന്റെ മൂക്ക് വളഞ്ഞോ, തല നീണ്ടോ,കണ്ണ് കുഴിഞ്ഞോ, മുടി പോയോ, വന്നോ
10) ചുമ്മാ കിടക്കാതെ കുറച്ചൊക്കെ നടക്കണം, ഇനി അഥവാ നടക്കണ കണ്ടാൽ അടങ്ങി ഒതുങ്ങി നീണ്ടു നിവർന്നു കിടന്നില്ലേൽ പിന്നീട്ട് അനുഭവിച്ചോളും
11) ഞങ്ങൾ ഇതൊക്കെ കഴിഞ്ഞതാ,നിനക്കെന്താ പ്രേത്യേകത
12) എനിക്കെന്റെ വാവ വന്നല്ലോ, ഇനി നീ പൊക്കോ
13) സഹിക്കണേനു ഒരു പരിധി ഒക്കെ ഉണ്ട്, ആ വാ ഒന്ന് തുറക്കുവോ

ഇങ്ങനെ നീണ്ടു നീണ്ടു പോകുന്ന typical dialogues പറയാതിരുന്നാൽ First doze effective ആകും... ഇനി അഥവാ പറയണം എങ്കിൽ കുറച്ചൊക്കെ മയത്തിലും ആവാം.

പിന്നെ ചെയ്യേണ്ടത് വളരെ simple ആണ്.... just * CARE * കൂടെ നിൽക്കുക, എന്തുവന്നാലും എന്തൊക്കെ സംഭവിച്ചാലും ഞാനില്ലെടി എന്ന് ഭർത്താക്കന്മാർ (വേണ്ടപ്പെട്ടവർ ) ഉറപ്പിച്ചു പറയുക, വട്ടുപിടിച്ച അവസ്ഥയിലും കൂടെനിൽക്കാൻ ആളുണ്ടെങ്കിൽ പാതി ആശ്വാസം ആണ്... പിന്നെ കരയാൻ ആഗ്രഹിക്കുന്ന ആൾക്ക് അതിനുള്ള അവസരം കൊടുക്കുക, മനസിലെ അകാരണമായ സങ്കടങ്ങൾ ഒഴുകി പോകുമെങ്കിൽ അങ്ങാനാവട്ടെ എന്ന് കരുതുക. ഈ ഒരു മാനസിക അവസ്ഥയിലുള്ള ആർക്കും ഉപദേശങ്ങൾ തലയിലേക്ക് കേറില്ല പകരം സ്വാന്തനം ആണെങ്കിൽ എന്തെങ്കിലുമൊക്കെ പരിഹാരം . ചിലപ്പോഴൊക്കെ സങ്കടത്തിന്റെ കാരണം ചിലർ പറഞ്ഞേക്കാം, കേൾക്കുന്നവർക്കു നിസ്സാരം എന്ന് തോന്നുമെങ്കിലും, ഇതൊക്കെ ഒരു പ്രശ്നം ആണോ എന്ന് മറുചോദ്യം അരുത് പകരം, സാരമില്ല പോട്ടെ എന്ന് പറയണം. അനാവശ്യമായ വാശി നിങ്ങളുടെ ക്ഷമ കെടുത്തിയേക്കാം, സ്വയം temper തെറ്റി പ്രതികരിക്കാതെ ഒന്ന് ചേർത്ത് പിടിച്ചാൽ മതിയാവും... കുഞ്ഞ് വരുന്നത് നിന്റെ /എന്റെ ലോകത്തേക്കല്ല മറിച്ചു നമ്മുടെ ലോകത്തേക്കാണെന്നു ഭർത്താക്കന്മാരും വീട്ടുകാരും കൂടെപ്പിറപ്പുകളും ഓർക്കണം.

ചേർത്ത് നിർത്തിയില്ലെങ്കിൽ കൈ വിട്ടു പോയേക്കാവുന്ന ഒരു ചെറിയ വലിയ അവസ്ഥയാണ് ഇതെന്ന് എല്ലാവരും മനസിലാക്കേണ്ട സമയം കഴിഞ്ഞു.

കുഞ്ഞിന്റെ തോട്ടിൽ കയറിൽ ആത്മഹത്യ ചെയ്യാൻ തോന്നിയെടി എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ എന്റെ കൂട്ടുകാരിയെയും, എന്റെ ഇച്ചായന്റെ ക്ഷെമ സമ്മതിക്കണം , അല്ലേൽ എന്നെ ഇട്ടിട്ടു പോയേനെ എന്ന് പറഞ്ഞ പ്രിയപെട്ടവളേയും, abnormal സ്വഭാവം കാരണം divorce-ന്റെ വക്കിലെത്തിയ പരിചയക്കാരിയെയും "ഇന്നത്തെ കാലത്ത് ഇതൊക്കെ തിരിച്ചറിയാനും പറഞ്ഞു തരാനു ആളുണ്ട്, ഞങ്ങടെ ഒക്കെ കാലത്ത് കരഞ്ഞു തീർക്കാൻ അല്ലാതെ വേറെ വഴിയില്ലാരുന്നു മോളെ" എന്ന് പറഞ്ഞ സുഹൃത്തിന്റെ അമ്മയെയും ഞാൻ ഓർക്കുന്നു. കുടുംബത്തിൽ തീർക്കാവുന്ന ഇത്തരത്തിൽ ഉള്ള മാനസിക അസ്വസ്ഥകൾ psychiatric doctors-ന്റെ മുന്പിലോ അല്ലെങ്കിൽ counseling cell-ന്റെ മുന്പിലോ എത്താതിരിക്കാൻ ഒരുപക്ഷെ ഈ തലമുറക്കെങ്കിലും കഴിയണം. (Consult accordingly if you can’t cope with the situation)

Pregnancy സമയത്തു നമ്മൾ ഓരോ പെൺകുട്ടിക്കും കൊടുക്കുന്ന കരുതൽ അതിന് ശേഷവും ആവശ്യമാണ്, അവരെ അവരായി തന്നെ നിലനിർത്താൻ..

26/04/2020

🙁

24/04/2020

*പ്രിയപെട്ട പ്രവാസി കുടുംബാംഗങ്ങളെ,*

*വിദേശത്ത് വലയുന്ന പ്രവാസികൾക്ക് നേരെ രാജ്യത്തിന്റെ വാതിൽ കൊട്ടിയടച്ച കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം രേഖപെടുത്തുക*

*കേരള പ്രവാസി സംഘം പ്രഖ്യാപിച്ച പ്രതിഷേധ സമരത്തോടു ഐക്യപെട്ട് എല്ലാ പ്രവാസി വീടുകളിലും പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന് എഴുതിയ പേപ്പർ കയ്യിലെടുത്തു കുടുംബസമേതം ഫോട്ടോക്ക് പോസ്സ് ചെയ്യണം ആ ഫോട്ടോ എല്ലാവരുടെയും മുഖബുക്കിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുക*

*നാളെ 11 മണിക്ക് സോഷ്യൽ മീഡിയ പ്രതിഷേധം കൊണ്ട് നിറയെട്ടെ....*

*നമ്മുടെ കൂടെ പിറപ്പുകളെ നാട്ടിലെത്തിക്കുവാനുള്ള ഈ പ്രതിഷേധ സമരത്തിൽ എല്ലാ പ്രവാസി കുടുംബവും പങ്കാളിയാവുക......*

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when Innaya Minisha Rejo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram