ആയുർവേദ വിഷവൈദ്യശാല-ഊന്നുകൽ

ആയുർവേദ വിഷവൈദ്യശാല-ഊന്നുകൽ ആയുർവേദ വിഷ ചികിത്സാ രംഗത്ത് 70 വർഷത്തെ പാരമ്പര്യം

മുപ്പതാം ചരമവാർഷികം. പ്രണാമം 🌹
22/12/2024

മുപ്പതാം ചരമവാർഷികം. പ്രണാമം 🌹

08/05/2024
അതിവിടയം..'അതിവിടയം അകത്തു ചെന്നാൽ അതിസാരം പുറത്ത്' എന്നാണ് പഴമൊഴി. അതിവിടയത്തിന്റെ അത്ഭുതകരമായ ഫലപ്രാപ്തിയെ സൂചിപ്പിക്ക...
05/04/2024

അതിവിടയം..

'അതിവിടയം അകത്തു ചെന്നാൽ അതിസാരം പുറത്ത്' എന്നാണ് പഴമൊഴി. അതിവിടയത്തിന്റെ അത്ഭുതകരമായ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്ന ഒരു നാടൻ ചൊല്ലാണ് ഇത്. ഇംഗ്ലീഷിൽ 'Atis betala'എന്നും സംസ്‌കൃതത്തിൽ 'അതിവിഷം' എന്നും അതിവിടയം അറിയപ്പെടുന്നു.
അതിവിടയത്തിന്റെ ഗ്രാഹ്യാംശം കിഴങ്ങാണ്. കിഴങ്ങ് ചുവപ്പും കറുപ്പും വെളുപ്പും വർണ്ണത്തിൽ 3 തരത്തിൽ ഉണ്ടെന്ന് 'ഭാവപ്രകാശം' സൂചിപ്പിക്കുന്നു.
'മദനപാലനിഘണ്ടു'വിൽ 4 തരം അതിവിടയത്തെപ്പറ്റി പറയുന്നു.
ഹിമാലയ പ്രദേശം, സിംല കേരളത്തിലെ വയനാട്, മൂന്നാർ എന്നിവിടങ്ങളിൽ അതിവിടയം വളരുന്നു.ഇതിന്റെ തടി വണ്ണം കുറഞ്ഞതാണ്. താഴെ മുതൽ ശാഖകൾ കാണപ്പെടുന്നു. ഇലകൾ അല്പം തടിച്ചു അണ്ഡാകൃതിയിലാണ്. പുഷ്പം നീലനിറത്തിലുമാണ്.
ഉഷ്ണവീര്യം, കയ്പും എരിവും കലർന്ന രസമാണ്. കഫം, പിത്തം, ജ്വരം, ആമദോഷം, അതിസാരം, കാസം, ഛർദ്ദി എന്നിവയെ അതിവിടയം ശമിപ്പിക്കുന്നു.
അതിവിടയം ഉപവിഷവർഗത്തിൽപ്പെട്ടതാണ്, അതിനാൽ ശുദ്ധി ചെയ്യണമെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു.
അതിവിടയം, വയമ്പ്, മുത്തങ്ങ, ദേവതാരം, ചുക്ക് എന്നിവ ചേർത്തു തയ്യാറാക്കുന്ന കഷായം എത്ര കാലപഴക്കമുള്ള അതിസാരത്തെയും ശമിപ്പിക്കുന്നതാണ്.

നേന്ത്രപ്പഴവും ആയുർവേദവും..പഴവർഗ്ഗങ്ങളിൽ ഏറ്റവും പോഷകഗുണങ്ങളടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം.ശരീരകോശങ്ങളുടെ പു...
18/02/2024

നേന്ത്രപ്പഴവും ആയുർവേദവും..

പഴവർഗ്ഗങ്ങളിൽ ഏറ്റവും പോഷകഗുണങ്ങളടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം.
ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ ധാരാളം
ഉള്ളത് കൊണ്ടും വളരെപ്പെട്ടെന്നു ദഹിക്കുന്നതു കൊണ്ടും രോഗികൾക്ക് നേന്ത്രപ്പഴം വളരെ നല്ലതാണ്.
ഇരുമ്പ്, ഫോസ്ഫറസ്, തുടങ്ങിയ ധാതുലവണങ്ങളും നിയാസിൻ, റിബോഫ്ളേവിൻ വിറ്റാമിനുകളും നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
വളരെ ഉയർന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിലുണ്ട്.
ഏതാണ്ട് 200-ൽ കൂടുതൽ കാലോറി ശരീരത്തിന് നൽകാൻ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.
പ്രോട്ടീൻ,സ്റ്റാർച്ച് , എന്നിവയ്ക്ക് പുറമെ മഗ്‌നീഷ്യം, അയൺ, കോപ്പർ,കാൽസ്യം, എന്നീ ധാതുക്കളും നേന്ത്രപ്പഴത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നു.
കൊഴുപ്പ് താരതമ്യേന കുറവാണ്.
രക്തത്തിലെ അമ്ലത്വം കുറയ്ക്കുവാൻ നേന്ത്രപ്പഴം സഹായിക്കുന്നു.
നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണ്.
( ശരീരത്തിന് അമിത വണ്ണം ഉള്ളവർ നേന്ത്രപ്പഴത്തിന്റെ ഒപ്പം പാൽ കുടിക്കാതെ ഇരിക്കുന്നതാണ് നല്ലത് )
നേന്ത്രപ്പഴത്തിനു രസായന ഗുണങ്ങൾ ഉള്ളതാണ്.ശരീരം പുഷ്ടിപ്പെടാനും ആരോഗ്യത്തെ പരിരക്ഷിക്കാനും നേന്ത്രപ്പഴം ഏറ്റവും ശ്രേഷ്ഠകരമാണ്.
വൃക്കരോഗങ്ങൾ, കുടലിനെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കും നേന്ത്രപ്പഴം ഉത്തമമാണ്.
അപപോഷണം കൊണ്ടു ഉണ്ടാകുന്ന രോഗങ്ങൾ,രക്തപിത്തം എന്നിവയ്ക്ക് നേന്ത്രപ്പഴം ഭക്ഷിക്കുന്നത് നല്ലതാണ്.
സന്നിപ്പാത ജ്വരം, വിളർച്ച, വയറുകടി, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്ക്കും നേന്ത്രപ്പഴം ഫലപ്രദമാണ്..

മകരവിളക്ക് ആശംസകൾ
15/01/2024

മകരവിളക്ക് ആശംസകൾ

മഞ്ചട്ടിഭാരതത്തിലെ വടക്കു പടിഞ്ഞാറൻ ഹിമാലയ ഗിരി നിരകളിലും നീലഗിരിയിലും മൂന്നാറിലും മറ്റു കുന്നിൻ പ്രദേശങ്ങളിലും കാണപ്പെട...
29/11/2023

മഞ്ചട്ടി
ഭാരതത്തിലെ വടക്കു പടിഞ്ഞാറൻ ഹിമാലയ ഗിരി നിരകളിലും നീലഗിരിയിലും മൂന്നാറിലും മറ്റു കുന്നിൻ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് 'മഞ്ചട്ടി'.
Rubiaceae' എന്ന കുലത്തിൽപ്പെട്ട ഈ സസ്യം ഇംഗ്ളീഷിൽ 'Madder root' എന്നറിയപ്പെടുന്നു. മഞ്ചട്ടിയുടെ വേരിൽ നിന്നു ചുവന്ന ചായം ലഭിക്കുന്നു.
ചവർപ്പും കയ്പ്പുമാണ് രസം.
മഞ്ചട്ടി ആർത്തവത്തെ ശുദ്ധീകരിക്കുന്നു,
മൂത്രത്തെ വർധിപ്പിക്കുന്നു .
മഞ്ഞപ്പിത്തം, പക്ഷവാതം, നീര്, ആർത്തവമില്ലായ്മ, എന്നിവയ്ക്കു മഞ്ചട്ടി സത്വര ഫലം ഉണ്ടാക്കുന്നു.
അമിതമായി മഞ്ചട്ടി ഉപയോഗിച്ചാൽ സിരാവ്യൂഹത്തെ ബാധിക്കും.
കഷായരൂപത്തിൽ മഞ്ചട്ടി സേവിച്ചാൽ ഹീമോഗ്ലോബിൻ വർധിക്കും.
മഞ്ചട്ടി മഞ്ഞപ്പിത്തത്തിനു ഉത്തമ ഔഷധമാണെന്ന് യുനാനി ചികിത്സകർ അഭിപ്രായപ്പെടുന്നു.
മഞ്ചട്ടി വേര് ഉണക്കി പൊടിച്ചു പനിനീരിൽ ലേപനം ചെയ്താൽ ചർമ്മത്തിന്റെ ചുളിവ് നീങ്ങുന്നതാണ്.മഞ്ചട്ടിപ്പൊടി, ഇരട്ടി മധുരം, അരത്ത, മാഞ്ചി, തമിഴാമ വേര് എന്നിവ കാടിയിൽ അരച്ചു പുരട്ടിയാൽ മന്ത് വന്ന കാലിലെ നീര് കുറയുന്നു..

Address

Near Panchayathu Jn, Oonukal P. O
Pathanamthitta
689647

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919947860277

Website

Alerts

Be the first to know and let us send you an email when ആയുർവേദ വിഷവൈദ്യശാല-ഊന്നുകൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ആയുർവേദ വിഷവൈദ്യശാല-ഊന്നുകൽ:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram