
28/05/2022
ജില്ലാ ആയുവേദ ആശുപത്രിയിലെ നവീകരിച്ച സെമി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശ്രീമതി. സാറാ തോമസ് നിർവഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അ ശ്രീമതി. അനിതാ കുറുപ്പ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിം്ഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സാം കുട്ടി അയ്യങ്കാവിൽ , ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സജി വി. ഓ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജീവിത ശൈലീ രോഗങ്ങൾക്കായുള്ള ക്ലിനിക്കൽ യോഗ വിഭാഗത്തിന്റെച ഉദ്‌ഘാടനം ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. ആർ. അജയകുമാറും ആശുപത്രിയിൽ പുതുതായി ക്രമീകരിച്ച മുലയൂട്ടൽ മുറിയുടെ ഉദ്ഘാടനം ശ്രീമതി. അനിതാ കുറുപ്പും നിർവഹിച്ചു.
ക്ലിനിക്കൽ ലബോറട്ടറിയിൽ സർക്കാർ നിരക്കിൽ പൊതുജനങ്ങൾക്ക് രക്ത പരിശോധനകൾ നടത്താവുന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം മറ്റ് ജീവിത ശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം തുടങ്ങിയ രോഗങ്ങൾക്ക് യോഗ ഡോക്ടറുടെ സേവനവും ലഭ്യമാകുന്നതാണ്.