12/12/2022
*ചെങ്കണ്ണ് ഇപ്പോൾ വ്യാപകമായി പടർന്നുകൊണ്ടിരിക്കുകയാണ്.പൊതുവേ ചൂടുള്ള കാലാവസ്ഥയാണ് , എന്നാൽ ഇടവിട്ട് ഉണ്ടാകുന്ന മഴ, മഞ്ഞ് എന്നിവ ചെങ്കണ്ണ് പടരുന്നതിന് കാരണമാകുന്നുണ്ട്.*
🥺കണ്ണിന് ചുവപ്പ് വേദന പഴുപ്പ് കൂടുതൽ കണ്ണുനീർ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
😡ചെങ്കണ്ണ് പലവിധത്തിൽ ഉണ്ടാകുന്നുണ്ട് വൈറസ് മൂലവും ബാക്ടീരിയ മൂലവുമുള്ള ചെങ്കണ്ണ് ആണ് ഏറ്റവും അധികം കണ്ടുവരുന്നത്. അലർജി മൂലമുള്ള ചെങ്കണ്ണും ഇപ്പോൾ ധാരാളമായി വരുന്നുണ്ട്.
🤬അധികം ചുവപ്പില്ലാത്തതും, കണ്ണിൽ നിന്നും വെള്ളം മാത്രം അധികം വരുന്നതും ആയത് വൈറസ് മൂലമുള്ളതാവാനുള്ള സാധ്യതയുണ്ട്.
👺വൈറസ് മൂലമുള്ള ചെങ്കണ്ണ് കൃഷ്ണമണിയെ ബാധിക്കുകയും തുടർന്ന് കാഴ്ച കുറവുണ്ടാക്കുന്നതും ആണ്.
👀ഇത് വളരെ അധികം കാലം നീണ്ടുനിൽക്കാനുള്ള സാധ്യതയുമുണ്ട്.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
🙏🏻സ്വയം ചികിത്സ ഒഴിവാക്കുക.ഏതുതരത്തിലുള്ള ചെങ്കണ്ണ് ആണ് എന്ന് മനസ്സിലാക്കാതെയുള്ള സ്വയം ചികിത്സ പലപ്പോഴും അപകടം വരുത്തി വയ്ക്കും.
🙅♀️🙅♀️ആയുർവേദ മരുന്നല്ലെ കുഴപ്പമൊന്നും വരില്ലല്ലോ എന്ന് വിചാരിച്ച് *“ഇളനീർ കുഴമ്പ്“* ഉപയോഗിക്കാതിരിക്കുക.
🚫🚫ചെങ്കണ്ണിൽ *ഇളനീർ കുഴമ്പ്* ഉപയോഗിക്കാൻ പാടുള്ളതല്ല. ഇളനീർ കുഴമ്പ് മറ്റു പല അവസരങ്ങളിലും നല്ലരീതിയിൽ ഉപയോഗം ഉണ്ട്
🤦🤦കണ്ണിൽ ഇടയ്ക്കിടെ തിരുമ്മുന്നത് ഒഴിവാക്കുക
🙌🙌കണ്ണിൽ തൊട്ട് കൈകൾ വൃത്തിയായി കഴുകുക
🛌🛌രോഗി ഉപയോഗിക്കുന്ന ടവ്വലും ഷീറ്റുകളും മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക
*കണ്ണുകഴുകുന്നതിന്*
💢ചൊറിച്ചിൽ അധികം ഉള്ള അവസ്ഥയിൽ - ത്രിഫല ചൂർണ്ണം അഥവാ വരാചൂർണ്ണം 1/2 tsp 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്‌അരിച്ച് ശരീരത്തിന്റെ അതെ ചൂടിൽ കണ്ണിൽ ധാര ചെയ്യാം
💦💦ചുട്ടുനീറ്റവും പുകച്ചിലും ആണ് അധികമെങ്കിൽ - ഇരട്ടിമധുര ചൂർണം, നന്ത്യാർവട്ടത്തിന്റെ പൂവ്, കൊത്തമല്ലി, ഉണക്കമുന്തിരി തുടങ്ങിയവ കിഴി കെട്ടി തിളപ്പിച്ച് തണുത്തതിനു ശേഷം കണ്ണിൽ ധാരയായി ഒഴിക്കാവുന്നതാണ്.
🚫 എരിവ് പുളി ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക
🚫ഉറക്കം ഒഴിക്കൽ അധികമായി ഉറക്കം എന്നിവ പാടില്ല
🧑💻🧑💻കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള ടിവി കമ്പ്യൂട്ടർ മൊബൈൽ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക
🧝🧝വെയിൽ, ചൂട് എന്നിവയിൽ നിന്ന് സംരക്ഷണം നൽകുക
സാധാരണഗതിയിൽ മൂന്നോ നാലോ ദിവസം കൊണ്ട് അസുഖം മാറുന്നതാണ് അല്ലാത്തപക്ഷം വിദഗ്ധ ച പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
*യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്.*
*നേത്ര ചികിത്സ വിഭാഗം*
*രാമവർമ്മ ജില്ല ആയുർവേദ ആശുപത്രി*
*വടക്കേ ബസ് സ്റ്റാൻഡിനു സമീപം, തൃശ്ശൂർ*
*ദൃഷ്ടി പദ്ധതി*
*ഭാരതീയ ചികിത്സാ വകുപ്പ്*
*നാഷണൽ ആയുഷ് മിഷൻ*