20/02/2025
സൂപ്പർ ബഗ്ഗുകൾ - പുതിയ ബാക്ടീരിയകളുടേയും വൈറസുകളുടേയും പിറവിയുടെ കാരണം................................................................
ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി ആർക്കും പിടിച്ചു കെട്ടാൻ കഴിയാത്ത ട്രോജൻ കുതിരയെ പോലെ കോവിഡ് ദേശദേശാന്തരങ്ങളിൽ അജയ്യമായി അശ്വമേധം നടത്തി. ഇത്രയേറെ വികസിച്ചു എന്ന് നാം അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും ആധുനികവൈദ്യമേഖലയ്ക്കും കൈയ്യും കെട്ടി നോക്കി നിൽക്കേണ്ടിവന്നത് എന്തുകൊണ്ടാണ്. (വാക്സിനുകളുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴും വൈറസുകളുടെ വ്യാപനം ഒരു നിശ്ചിത സമയം കഴിയുമ്പോൾ സ്വയം തടയപ്പെടുമെന്നത് ശാസ്ത്ര യാഥാർത്ഥ്യം ) ഇതിന്റെ പിന്നിലെ ശരിക്കുള്ള വസ്തുതകളെന്താണ് . ജനിതക മാറ്റം (mutation) വന്ന വൈറസാണ് കാരണമെന്ന് ശാസ്ത്ര ലോകം പറയുമ്പോഴും അത് ചിലതൊക്കെ മൂടിവെയ്ക്കുന്നില്ലേ എന്ന് ന്യായമായ സംശയങ്ങൾ ഉയരുന്നുണ്ട്.. എന്തൊക്കെയോ മറച്ചുവെയ്ക്കുന്നതുപോലെ, ആരുടെയൊക്കെയോ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടും പോലെ ..
1.അമിതമായ മരുന്നുപയോഗങ്ങൾ നമ്മളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് തകർന്നു തരിപ്പണമായ രോഗപ്രതിരോധ ശക്തിയിലാണ്. അതോടൊപ്പം ആന്റിബയോട്ടിക്കുകളുടെ വകതിരിവില്ലാത്ത പ്രയോഗങ്ങൾ ഔഷധങ്ങൾക്കു മേൽ പ്രതിരോധമുള്ള ( Medicine resistant germs ) രോഗാണുക്കളെ ഉത്പാദിപ്പിച്ചു.. സൂപ്പർ ബഗ്ഗസ് എന്നറിയപ്പെടുന്ന(Super Bugs -Superbugs are strains of bacteria, viruses, parasites and fungi that are resistant to most of the antibiotics and other medications commonly used to treat the infections they cause. A few examples of superbugs include resistant bacteria that can cause pneumonia, urinary tract infections and skin infections ) ഈ രോഗാണുക്കളുടെ സാന്നിധ്യം കോവിഡ് രോഗികളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.. ഇത്തരത്തിലുള്ള സമ്മിശ്ര അണുരോഗബാധകൾ വളരെ അപകടരവും ചികിത്സിക്കാൻ പ്രയാസമുള്ളതുമാണ് (Viral-bacterial co-infections are one of the biggest medical concerns, resulting in increased mortality rates). വൈറൽ ബാധയോടൊപ്പമുള്ള ഈ ജനിതക മാറ്റം വന്ന ബാക്ടീരിയകളും രോഗത്തിന്റെ തീവ്രത കൂട്ടുന്നു. ആധുനിക വൈദ്യശാസ്ത്രമെന്ന് വിളിക്കപ്പെടുന്ന അലോപ്പതി ചികിത്സ സമ്മാനിച്ച സൂപ്പർ ബഗ്ഗുകളുടെ സാന്നിധ്യം 7-10 ദിവസം മാത്രം നീണ്ടു നിൽക്കുന്ന വൈറസ് ബാധയെ , ശരീരാവയവ വ്യവസ്ഥകളെ അപ്പാടെ ബാധിക്കുന്ന (വയറിളക്കം,ന്യൂമോണിയ പോലുള്ള bacterial infections) തരത്തിലുള്ള സങ്കീർണ രോഗാവസ്ഥയായി പരിണിതപ്പെടുത്തുന്നു.. ICU ( ഉപകരണങ്ങളുടെ കാലാവധിയും പ്രവർത്തന ശേഷിയും കൂട്ടുക എന്ന ലക്ഷ്യത്തോടെ)എന്ന തണുത്ത അടഞ്ഞ മുറിയിലെ ചികിത്സ ജ്വരമായ കോവിഡിന് എത്രത്തോളം ഫലപ്രദമാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു..
2. പ്രകൃതിവിഭവങ്ങളുടെ ( Natural Resources) അനിയന്ത്രിതമായ ഉപയോഗവും ഉപഭോഗവും അവയുടെ പെട്ടന്നുള്ള കുറവിലേക്ക് നയിക്കുന്നു. ഈ തരത്തിലുണ്ടാക്കുന്ന കുറവ് കുത്തകകൾക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നു ( അവരുടെ കൈപ്പിടിയിലേക്കു മാത്രം ഒതുക്കുക എന്ന ഗൂഢലക്ഷ്യം നടപ്പാകാതെ വരുന്നു ).ജനസംഖ്യാ നിയന്ത്രണത്തിലൂടെ മാത്രമേ ഈ പ്രതികൂല അവസ്ഥ മറികടക്കാനാവുകയുള്ളൂ എന്ന് കുത്തക /അധോലോക സംഘങ്ങൾക്ക് നല്ല ബോധ്യവുമുണ്ട്.മുതലാളിത്തത്തിന്റെ ഈ ചിന്താഗതിയുടെ ഉപോത്പന്നമാണോ ഇപ്പോഴുള്ള കൊറോണ രോഗാവസ്ഥയെന്നും ആശങ്കപ്പെടുന്നവരുണ്ട്.
3. വൃദ്ധ - വയോധിക ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കുമായി അന്താരാഷ്ട്ര ഇൻഷ്വറൻസ് കമ്പനികൾ (International Insurance) കോടികളാണ് ചിലവഴിക്കുന്നത്.. ഇത് അവർക്ക് ഒരു വൻബാധ്യതയാണ്. ആഗോള തലത്തിലെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യാ നിയന്ത്രണത്തെ ലാക്കാക്കി കൊണ്ടുള്ള പ്രവർത്തനത്തിന്റെ ഫലമാണോ ഈ ജനിതക വ്യധിയാനം വന്ന വൈറസെന്നു കരുതുന്ന വലിയൊരു വിഭാഗവുമുണ്ട്.
4. കോവിഡ് രോഗമാരി ലോകമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് മേഖലയെ അപ്പാടെ തകർത്തിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലേയും സ്ഥലങ്ങളുടെ വില ഗണ്യമായി കുറഞ്ഞിരിക്കുന്നു.. ഈ അവസരത്തിൽ തന്ത്ര പ്രധാന രാഷ്ട്ര മേഖലകളിലൊക്കെ ചൈന സ്ഥലം വാങ്ങിക്കൂട്ടുന്നു എന്ന വാർത്തയും പൊതു സമൂഹത്തിൽ ആശങ്കയും സംശയവും ഉണർത്തുന്നു.
5. ഭൂമിയിലെ മനുഷ്യരാശിയും / മനുഷ്യ വർഗവും വംശനാശത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന അന്ത്യയുഗമാണ് (Anthropausian era) ഇപ്പോൾ സംഭവിച്ചുക്കൊണ്ടിരിക്കുന്നതെന്ന് ഉറക്കെ വിളിച്ചു പറയുന്നവരുമുണ്ട്.. വൈറസുകളെ പോലുള്ള വിനാശകാരികളായ സൂക്ഷ്മ ജീവികളുടെ യുഗമാണ് ഇനിയെന്നാണ് ശാസ്ത്രലോകം തന്നെ വിലയിരുത്തുന്നത്.. ജനിതക മാറ്റം വന്ന വൈറസുകളും മറ്റ് രോഗാണുക്കളും ഭൂലോകം കീഴടക്കുന്ന കാലം..
6. ലോക രാജ്യങ്ങളെ എല്ലാം തകർത്ത് തോല്പിച്ച് തങ്ങളുടെ സർവ്വാധിപത്യം സ്ഥാപിക്കാമെന്ന ചൈനീസ് വക്രബുദ്ധിയിൽ നിന്നുയിർക്കൊണ്ട ജൈവായുധമെന്ന നിലയിലും കൊറോണാ വൈറസിനെ സങ്കല്പ്പിക്കുന്നവരുമുണ്ട് .
ഈവിധമുള്ള ചിന്തകളൊക്കെ പരക്കെ വ്യാപിക്കപ്പെടുന്നുണ്ടെങ്കിലും . സൂപ്പർ ബഗ്ഗുകളുടെ സാന്നിധ്യവും സജീവതയും തികഞ്ഞ യാഥാർത്ഥ്യവും ആരോഗ്യ മേഖലയ്ക്ക് അത്യന്തം ഭീക്ഷണി ഉയർത്തുന്നതുമാണ്. മാധ്യമങ്ങളും ആധുനിക വൈദ്യശാസ്ത്രവും ഇക്കാര്യം നമ്മളിൽ നിന്ന് മറച്ചു പിടിക്കുന്നു എന്നു മാത്രമല്ല കോവിഡ് പ്രതിരോധത്തിലും ചികിഝയിലും വളരെ ഫലപ്രാപ്തിയുള്ള ആയൂർവേദം പോലുള്ള മറ്റ് ചികിത്സാ ശാസ്ത്രങ്ങളെ ബോധപൂർവ്വം മാറ്റി നിർത്തുകയും ചെയ്യുന്നു..
വാക്സീനുകൾ മാത്രമേ ഇതിനൊരു പ്രതിവിധിയായുള്ളൂ എന്നവർ വരുത്തി തീർക്കുന്നു. ലോക ജനതയെ മൊത്തം ഭീതിയിലേക്കും രോഗാതുരതയിലേക്കും തള്ളി വിടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ദുഷ്ടലാക്ക് പൊതു സമൂഹം മനസ്സിലാക്കുമെന്ന ശുഭപ്രതീക്ഷയോടെ ...ബോധ്യത്തോടെ നിർത്തുന്നു.
"പുരാണമിത്യേവ ന സാധു സർവം
ന ചാപി കാവ്യം നവമി ത്യഥർവം
സന്ത പരീക്ഷ്യ ന്യതരേത് ഭജേ മാം
മൂഢ പര പ്രത്യയ നീക ബുദ്ധി: | "
( പഴയതാണ് എന്ന കാരണത്താൽ ഒരു പഴയ കാര്യം നല്ലതല്ലാതാവുന്നില്ല.. അതുപോലെ പുതിയതാണെന്ന കാരണത്താൽ ഒരു പുതിയ കാര്യം നല്ലതാവണമെന്നുമില്ല. സത്ബുദ്ധിയും സ്വബുദ്ധിയും കൊണ്ട് നന്മയും തിന്മയും മനസ്സിലാക്കി, പഴമയുടെ അനുഭവ സമ്പത്തും പുതുമയുടെ പ്രായോഗികതയും സന്നിവേശിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുക. )
A thing that is old is not bad because it is old and a thing that is new is not good because it is new . The converse is also true . Then what should our approach be ? Our approach should be , thoroughly study the things and try to profit past experience by integrating the best in other systems..
" ആയൂർവേദം - കോവിഡ് പോലെയുള്ള എല്ലാ പകർച്ച വ്യാധികളുടേയും പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമാണ് "
" സർവ്വേ ജനാ: സുഖിന:
സർവ്വേ സന്തു നിരാമയാ "
ചില ഉപായങ്ങൾ🩺
ആയുർവേദത്തിന് ഒരു പ്രത്യേകതയുണ്ട്, അതാദ്യം പറയുന്നത് ആരോഗ്യത്തെ കുറിച്ചാണ്, എങ്ങനെ ആരോഗ്യം സംരക്ഷിക്കാമെന്നാണ്, (How to maintain the health of a healthy person / how to Prevent diseases). ഇതിന് സ്വസ്ഥവൃത്തമെന്നാണ് പറയുക.
1) ദിനചര്യ (daily regimes)
2) ഋതുചര്യ (Seasonal regimes)
3) സദ് വൃത്തം (moral / social hygienes )
4) അന്നവിജ്ഞാനീയം (diet,dietary behaviours/hygienes )
ഇതാണതിന്റെ കാതൽ....
ദിനചര്യയിൽ ,രാവിലെ എഴുന്നേൽക്കുന്നതു മുതൽ (10am ന് അല്ല, 4.30- 5.30 am) രാത്രി ഉറങ്ങുന്നതു വരെ ( 9.30- 10.30 pm) യുള്ള ഒരു മനുഷ്യന്റെ ആരോഗ്യത്തിനുതകുന്ന കൃത്യങ്ങളാണ് വിവരിച്ചിട്ടുള്ളത്.
ഋതുചര്യയിൽ, ഓരോ സീസണുകളിലും, കാലാവസ്ഥകളിലും നാം ചെയ്യേണ്ടതും ചെയ്തു കൂടാത്തതുമായ കാര്യങ്ങൾ, കഴിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ആഹാരങ്ങൾ എന്നിവയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു ... ഋതുസന്ധികളിൽ, വരാൻ പോകുന്ന കാലാവസ്ഥയ്ക്കനുകൂലമായ മുൻകരുതലുകൾ നമ്മെ ഓർമിപ്പിക്കുന്നു ...
സദ്‌വൃത്തത്തിൽ, ശാരീരികവും മാനസികവും സാമൂഹികവും ആദ്ധ്യാത്മികവും സാംസ്കാരികവുമായി നാം ചെയ്യേണ്ടതും, ചെയ്യാവുന്നതും ചെയ്തു കൂടാത്തതുമായ കടമകളേയും കർത്തവ്യങ്ങളേയും പ്രവൃത്തികളേയും കുറിച്ച് സവിസ്തരം പ്രസ്താവിക്കുന്നു ...
'നിത്യം ഹിതാഹാര വിഹാരസേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത:
ദാതാ സമ സത്യപര: ക്ഷമാവാനാ -
പ്തോപസേവീ ച ഭവത്യ അരോഗ: '
എല്ലാ ദിവസവും നല്ലതും മിതവുമായ ആഹാരം കഴിക്കണം, നല്ല പ്രവൃത്തികൾ ചെയ്യണം, ബുദ്ധിപരമായി ചിന്തിച്ച് പ്രവർത്തിക്കണം, ദയ കാണിക്കണം, എല്ലാവരേയും ഒരു പോലെ കരുതണം, പ്രലോഭനങ്ങൾക്ക് അടിമപെടാതിരിക്കണം, സത്യം പറയണം, ക്ഷമയുള്ളവനായിരിക്കണം, മൂത്തവരോട് ബഹുമാനവും അവരുടെ നല്ല വാക്കുകൾക്ക് വിലയും കൊടുക്കണം, ഇങ്ങനെയൊക്കെ ജീവിച്ചാൽ രോഗങ്ങളിൽ നിന്ന് അകന്ന് നില്ക്കാം .... മതി, ഇനി പിന്നീടു പറയാം..
എന്നാലും, മരുന്നു പെട്ടിയുമായി നടക്കുന്ന കേരളീയരെ കാണുമ്പോൾ (BP ,ഷുഗർ,ഹാർട്ട്,കൊളസ്ട്രോൾ, തൈറോയിഡ്, കാൽസ്യം എന്നു വേണ്ട ഒരു പത്തിരുപത് ഗുളികൾ ) പറയാതിരിക്കാനും വയ്യ.
-> രോഗിയും ചികിത്സകനും തമ്മിലുള്ള വിശ്വാസമാണ് ചികിത്സ.
-> എല്ലാ രോഗങ്ങളും എല്ലാ ഡോക്ടർമാർക്കും എല്ലായിപ്പോഴും ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല.( രോഗിയുടെ അവസ്ഥ,കാലം ദേശം വയസ്സ് ചികിത്സകന്റെ മാനസികാവസ്ഥ എന്നിവ ചികിത്സയുടെ ഫലപ്രാപ്തിയേ നിർണ്ണയിക്കുന്ന ഘടകങ്ങളാണ് )
-> രോഗത്തെ കുറിച്ചുള്ള അറിവും, അതിന്റെ കാരണങ്ങളെ വർജിക്കലുമാണ് ചികിത്സ.
- > മാനുഷികവും കാരുണ്യപരവുമായ കരുതലാണ് ചികിത്സ.
-> നല്ല വാക്കും, നല്ല മരുന്നുമാണ് ചികിത്സ.
-> ശരിയായ വിശ്രമമാണ് ചികിത്സ.
-> ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ശുചിത്വമാണ് ചികിത്സ.
പിന്നെ, ശ്രദ്ധിക്കുക.
# പരിസരം ശുചിയാക്കിവെയ്ക്കുക
# പ്ലാസ്റ്റിക്ക് പരിമിതപെടുത്തുക
# മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.
# ജൈവകൃഷി ചെയ്യുക (രാസവളങ്ങൾ തവളകളേയും, പുൽച്ചാടികളേയും, മീനുകളേയും നശിപ്പിക്കുന്നു: കൊതുകുകൾ പെറ്റ് പെരുകുന്നു)
# മിതമായ രീതിയിൽ വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.
# ചൂടുവെള്ളം കുടിക്കുക.
# രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുക.
# രാത്രി നേരത്തേ കിടക്കുക.
Sense ഉപയോഗിക്കുക.
# ലഹരികൾ കുറയ്ക്കുക (പുകവലി, മദ്യം, മൊബൈൽ എന്നിവ)
# ജാഡ കുറച്ച്, നമ്മൾ നമ്മളായി തന്നെ ജീവിക്കുക (പിരിമുറക്കം കുറയ്ക്കും)
# പനിക്ക് വൈദ്യസഹായം തേടുക
(കുടുംബശ്രീ പണിക്കാരോ, അടുത്ത വീട്ടിലെ ചേട്ടനോ, മീൻകാരി ചേച്ചിയോ അല്ല ചികിത്സ നിശ്ചയിക്കേണ്ടത്.
# അത്ഭുത മരുന്നുകൾ വൈദ്യ നിർദ്ദേശ പ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കാതിരിക്കുക.
# കൈയും മുഖവും സോപ്പുപയോഗിച്ചു കഴുകുക ( വ്യകതി ശുചിത്വം )
വായും മുഖവും മറച്ച് തുമ്മുക/ ചുമയ്ക്കുക (സമൂഹ ശുചിത്വം )
https://www.facebook.com/share/p/1ECpkN4sVz/