
14/01/2024
കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ KADTA സംസ്ഥാന ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെബി ഗണേഷ് കുമാറിന് നിവേദനം നൽകി.
കേരളത്തിലെ ആംബുലൻസ് ജീവനക്കാർ നിലവിൽ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്ആംബുലൻസ് അസ്സോസിയേഷൻ, (K.A.D.T.A) ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്
ഹോസ്പിറ്റലുകളിൽ നിന്നും റഫർ ചെയ്യുന്ന രോഗികളെഎമർജൻസി യായി കൊണ്ടുപോകുമ്പോൾ എ.ഐ ക്യാമറ നൽകുന്ന ഫൈൻ ഒഴിവാക്കി തരാനും ,
മഞ് കാലത്തും, മഴകാലത്തും റോഡ് കാണാൻ സാധിക്കാത്ത സാഹചര്യം ഉള്ളതിനാൽ ആംബുലൻസിൽ ഒരു സെറ്റ് ഹോണും , ഒരു സെറ്റ് ലൈറ്റും , വയ്ക്കുന്നതിന് നിയമം കൊണ്ട് വരണമെന്നും ,
രോഗികൾക്ക് ആംബുലൻസ് യാത്ര കംഫർട്ട് ആക്കുന്നതിന് സഹായകരമാകും വിതം കൂളിങ് ഫിലിം ഒട്ടിക്കുന്നതിനുള്ള
അനുമതിക്കും, ( തീപ്പൊള്ളൽ, പ്രസവ കാര്യങ്ങൾ, യാത്രയിൽ മലമൂത്ര വിസർജനം നടത്താൻ സാധ്യത ഉള്ളതിനാൽ )
നിലവിലുള്ള ആംബുലൻസ് പൈലറ്റുമാർക്ക് ഗവൺമെന്റ് തലത്തിൽ പരിശീലനം നൽകുക. അത് വഴി പ്രത്യേക ലൈസൻസ് നൽകാനും , (കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലയിൽ നൽകിയിരുന്നു എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ )
ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വർഷം കഴിയാതെ ആംബുലൻസ് ഓടിക്കാൻ അനുമതി നൽകാൻ പാടുള്ളു എന്നും,
ആംബുലൻസ് ഓടിക്കുന്നതിന് പ്രത്യേകം ലൈസൻസ് നൽകാനും ,
ഈ ലൈസൻസ് നൽകിയവരെ, ജീവൻ സുരക്ഷ ഇൻഷുറൻസ് പദ്ദതി ഉൽപ്പെടുത്താനും
ജീവൻ രക്ഷാപ്രവർത്തകരായ ആംബുലൻസുകാരെ ആരോഗ്യ പ്രവർത്തകരായി പരിഗണിക്കണമെന്നും ഗതാഗത മന്ത്രിക്ക് രേഖാ മൂലം നിവേദനം നൽകി.
ആംബുലൻസ് ദുർവിനിയോഗം ചെയ്യുന്നവരെ കർശന നടപടി സ്വീകരിക്കാമെന്ന് സംഘടന ഭാഗത്ത് നിന്നും പൂർണ്ണ പിന്തുണ ഗതാഗത മന്ത്രി യെ അറിച്ചു. ആവശ്യങ്ങൾ പഠിച്ച ശേഷം പരിഗണിക്കാമെന്ന ഉറപ്പ് നൽകി.
സംസ്ഥാന പ്രസിഡന്റ് അജിൽ മണിമുത്ത്
സംസ്ഥാന സെക്രട്ടറി
അബിലാഷ് പാങ്ങോട്
സംസ്ഥാ ട്രഷർ
ജലീൽ വെഞ്ഞാറമൂട് ,ജോയി :സെക്രട്ടറി ഷിജു പത്തനാപുരം, മാത്യൂ പുനലൂർ എന്നിവർ പങ്കെടുത്തു