06/07/2023
ആയുസ്സിന്റെ വേദമായ ആയുർവേദം ശരിക്കും നാം രോഗാർത്തർ ആകുമ്പോൾ മാത്രമല്ല അനുവർത്തിക്കേണ്ടത്,അത് രോഗം വരാതെ സംരക്ഷിക്കുവാൻ കൂടി ഉപയോഗപ്രദമായ ഒരു ശാസ്ത്ര ശാഖയാണ്. ആയുർവേദത്തെ സ്വസ്ഥവൃത്തം എന്നും ആതുരവൃത്തം എന്നും പ്രയോജന ഭേദേന രണ്ടായി തരം തിരിക്കാം. അതിൽ ദൈനംദിന ജീവിതത്തിൽ നാം അനുഷ്ഠിക്കേണ്ടവയെ ദിനചര്യ എന്നും ഓരോ ഋതുവിലും അനുവർത്തിക്കേണ്ടവയെ ഋതുചര്യയെന്നും പറഞ്ഞിരിക്കുന്നു. അങ്ങനെ നോക്കിയാൽ ജീവിതത്തിന്റെ തന്നെ ഭാഗമായ ആയുർവേദത്തെ വൈദ്യശാസ്ത്രം എന്ന് മാത്രം കരുതി ആശ്രയിക്കാവുന്ന ഒന്നായി കരുതരുത്. പരമ്പരാഗതമായി ആരോഗ്യപരിപാലനത്തിനായി വർഷാവർഷം അനുഷ്ഠിച്ചുവരുന്ന കർക്കിടക ചികിത്സയെയും നമുക്ക് സ്വസ്ഥവൃത്തത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കമ്പ്യൂട്ടർ, ടെലിവിഷൻ, മൊബൈൽ എന്നിവയുടെ നിരന്തര ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനമായ കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കണ്ണുകൾക്ക് ദീർഘായുസ്സ് നൽകാനും ആരോഗ്യം സംരക്ഷിക്കാനും ഏറ്റവും അനുയോജ്യമായ സമയം കർക്കിടത്തിലാണ്.
#കർക്കിടക ayurveda
പാരമ്പര്യ ആയുർവേദ നേത്ര ചികിത്സ