15/07/2025
കർക്കിടക കഞ്ഞിക്കൂട്ട്
കർക്കിടക കഞ്ഞിയെ കുറിച് ഒരുപാട് സംശയങ്ങൾ നിലവിലുണ്ട്.. എന്നാൽ അതിനെക്കുറിച്ച് ഒന്ന് ഓടിച്ച് ശ്രദ്ധിച്ചാലോ.?
🌱 കർക്കിടക കഞ്ഞി എത്ര ദിവസം വരെ കഴിക്കാം
❤️ കർക്കിടക കഞ്ഞി 7 മുതൽ 14 ദിവസം വരെ കഴിക്കാം
🌱 കർക്കിടക കഞ്ഞി എപ്പോൾ കഴിക്കണം
❤️ രാവിലെയോ രാത്രിയോ പ്രധാന ഭക്ഷണത്തിന് പകരമായി കർക്കിടക കഞ്ഞി ഉപയോഗിക്കാം
🌱 കർക്കിടക കഞ്ഞിയുടെ പ്രാധാന്യം എന്ത്
❤️ കർക്കിടകം പൊതുവേ എല്ലാ രോഗങ്ങളും കൂടുന്ന സമയമാണ്.ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടുകയും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കലുമാണ് കർക്കിടക കഞ്ഞിയുടെ ലക്ഷ്യം.
🌱 കഞ്ഞി കുടിക്കുമ്പോൾ നോൺവെജ് കഴിക്കാമോ
❤️ കഞ്ഞി കുടിക്കുന്നതിനോടൊപ്പം തന്നെ നോൺവെജ് പദാർത്ഥങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്തെന്നാൽ നോൺവെജ് പദാർത്ഥങ്ങൾ ദഹിക്കാൻ ഏറെ പാടുള്ളവയും കർക്കിടകക്കഞ്ഞി ദഹിക്കാൻ വളരെ എളുപ്പമുള്ളതും ആണ്. അതിനാൽ കഞ്ഞിയുടെ ഒപ്പം ചമ്മന്തി, തോരൻ എന്നിവ ഉപയോഗിക്കാം
🌱 കഞ്ഞി കുടിക്കുന്ന സമയത്ത് വ്യായാമം ചെയ്യാമോ
❤️ കർക്കിടക കഞ്ഞി കുടിക്കുമ്പോൾ സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് ചെയ്യാവുന്നതാണ്. എന്നാൽ കർക്കിടക കഞ്ഞിയോടൊപ്പം തന്നെ വ്യായാമവും തുടങ്ങി വയ്ക്കാം എന്ന ചിന്താഗതി ശരിയായിട്ടുള്ളതല്ല
🌱 കല്യാണം കഴിയാത്തവർക്കും കുട്ടികൾക്കും ഇത് ഉപയോഗിക്കാമോ
❤️ കർക്കിടക കഞ്ഞി വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഒന്നായതിനാൽ കല്യാണം കഴിക്കാത്തവർക്കും എട്ടു വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്കും കഴിക്കാവുന്നതാണ്
🌱 ഗർഭിണികൾക്ക് കർക്കിടക കഞ്ഞി ഉപയോഗിക്കാവുന്നതാണോ
❤️ ആദ്യത്തെ trimester അഥവാ ആദ്യത്തെ മൂന്നുമാസം കർക്കിടക കഞ്ഞി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
🌱 പനി ജലദോഷം ഉള്ളവർക്ക് ഉപയോഗിക്കാമോ
❤️ ദോഷം ഉള്ളവർ തേങ്ങാപ്പാൽ ഒഴിച്ച് ഉപയോഗിക്കേണ്ടതില്ല
🌱 അപ്പോൾ പിന്നെ കർക്കിടക കഞ്ഞിയിൽ എന്തൊക്കെ ചേർക്കാം
❤️ ശർക്കര അഥവാ വെല്ലം, ഇന്ദുപ്പ്, നെയ്യിൽ മൂപ്പിച്ച ചെറിയ ഉള്ളി ഇവയെല്ലാം ചേർത്ത് കർക്കിടക കഞ്ഞി ഉപയോഗിക്കാം. പനിയും ജലദോഷവും ഇല്ലാത്തവർക്ക് തേങ്ങാപ്പാൽ ചേർത്ത് ഉപയോഗിക്കാം.
🌱 എനിക്ക് പ്രമേഹവും കൊളസ്ട്രോളും ബിപിയും ഒക്കെ ഉണ്ട് ഞാൻ എങ്ങനെ കർക്കിടക കഞ്ഞി ഉപയോഗിക്കും?? അതു ഉപയോഗിക്കാൻ പറ്റുമോ
❤️ കർക്കിടക കഞ്ഞിയുടെ കൂട്ടുമരുന്ന് തീർച്ചയായും നിങ്ങൾക്കും ഉപയോഗിക്കാം. പുഴുങ്ങല്ലേരിയോ നവരയോ ഉപയോഗിക്കുന്നതിന് പകരം ബാർലി, തിന ചാമ തുടങ്ങിയ ചെറുധാന്യങ്ങൾ ഉപയോഗിക്കാവുന്നതാണ്
🌱 എന്താണ് അഗ്നി വേശയുടെ കർക്കിടക കഞ്ഞിയുടെ വില
❤️ 230 രൂപയുടെ കർക്കിടക കഞ്ഞി കൂട്ടിൽ നാലുപേർക്ക് സുഗമമായി ഒരു നേരം വീതം ഒരാഴ്ച ഉപയോഗിക്കാവുന്നകൂട്ടുണ്ട്.
🌱 എന്തൊക്കെയാണ് അഗ്നിവേശയുടെ കർക്കിടക കഞ്ഞിക്കുട്ടിൽ ഉള്ളത്
❤️ നവരയരി, കർക്കിടക കഞ്ഞികൂട്ടിന്റെ പൊടി മരുന്ന്, ഉലുവ, ആശാളിഎന്നിവ അഗ്നിവേശയുടെ കഞ്ഞികൂട്ടിൽ ഉണ്ട്
ഇനിയും നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ
ഞാൻ
Dr. രമ്യ ശ്രീജിത്ത്
നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി തരുന്നതാണ്.
https://wa.me/message/3HXIIIA3HXL3I1
𝗖𝗼𝗻𝘁𝗮𝗰𝘁 9496494235 𝗳𝗼𝗿 𝗺𝗼𝗿𝗲 𝗱𝗲𝘁𝗮𝗶𝗹𝘀
Ayurveda clinic practising authentic ayurveda and panchakarma treatments in ongallur