
27/03/2024
*അസുഖങ്ങളൊന്നും ഇല്ലെങ്കിൽ 'ഞാൻ ആരോഗ്യവാനാണ്' എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.*
--------------------------------------
👉അതിൻറെ യാഥാർത്ഥ്യം നമുക്കൊന്ന് പരിശോധിക്കാം.
താഴെയുള്ള മൂന്ന് ഘട്ടങ്ങളിൽ ഏതെങ്കിലും ഒരു അവസ്ഥയിലൂടെയായിരിക്കും ഏതൊരാളും കടന്നു പോയിക്കൊണ്ടിരിക്കുന്നത്
*1. ആരോഗ്യമുള്ള അവസ്ഥ (Healthy stage)*
*2. പോരായ്മയുള്ള അവസ്ഥ (Deficiency stage)*
*3. രോഗമുള്ള അവസ്ഥ (Disorder / Disease stage)*
ഇവിടെ ഒന്നാം ഘട്ടവും മൂന്നാം ഘട്ടവും എല്ലാവർക്കും സുപരിചിതമായിരിക്കും.
👉അധികമാളുകളും ശ്രദ്ധിക്കാത്ത രണ്ടാമത്തെ ഘട്ടമാണ് വളരെയേറെ ഗൌരവത്തോടെ വീക്ഷിക്കേണ്ടത്.✅
*അതാണ് Deficiency stage, അഥവാ പോരായ്മയുള്ള അവസ്ഥ.*
--------------------------------------
▶️ആരോഗ്യമുളള വ്യക്തി, രോഗാവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് കടന്നുപോകുന്ന ഘട്ടമാണ് ഈ ഘട്ടം.
▶️എന്തോ ചില വസ്തുക്കളുടെ പോരായ്മ, വളരെക്കാലം അനുഭവിക്കുന്നതിലൂടെയാണ് ഒരാൾ രോഗിയായിത്തീരുന്നത്, പ്രത്യേകിച്ചും മാറാ രോഗങ്ങൾക്കടിമപ്പെടുന്നത്.
▶️ *ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്ന് സാരം.*
രോഗത്തിൻറെ അടയാളങ്ങൾ കാണിക്കാൻ തുടങ്ങുമ്പോൾ, സ്വാഭാവികമായും ഹോസ്പിറ്റലിനെ ആശ്രയിക്കുകയും, മരുന്ന് കഴിക്കാൻ തുടങ്ങുകയും ചെയ്യും.
ഡോക്ടറുടെ നിർദ്ദേശപ്രകാരം, ഫാർമ കമ്പനികൾ ഉണ്ടാക്കുന്ന മരുന്നുകൾ💊 മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങി കഴിക്കും.
*👉🏻എന്നാൽ‼️*
*ഒരു ഡോക്ടർ രോഗിയെ പരിശോധിക്കുമ്പോൾ രോഗിക്കുള്ള ലക്ഷണങ്ങളെയാണ് പരിചരിക്കുന്നത്.*
രോഗിയോട് ചോദിച്ചും മറ്റു ലാബ് ടെസ്റ്റുകൾ നടത്തിയും ഡോക്ടർ ഈ ലക്ഷണങ്ങൾ കണ്ടെത്തുകയും ആ ബുദ്ധിമുട്ട് നീങ്ങി, ശരീരം സുഖപ്പെടാനുള്ള മരുന്നാണ് കുറിച്ച് നൽകുന്നത്.✅
അസുഖങ്ങളുള്ള അവസ്ഥയിൽ ഒരാൾക്ക് മരുന്നുകളാണ് നൽകുന്നത്. *മരുന്ന്💊 ഉപയോഗിക്കുന്നതിലൂടെ രോഗത്തിൻറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുറയും. അതിലൂടെ, _തൻറെ അസുഖം ഭേദമായി, ആരോഗ്യവാനായി_ എന്ന ധാരണയുണ്ടാകും.*
--------------------------------------
👉🏻ഇവിടെ നാം വ്യക്തമായും തിരിച്ചറിയേണ്ടത്,‼️ *മുകളിൽ പറഞ്ഞ മൂന്നാമത്തെ ഘട്ടത്തിലുള്ള ഒരു വ്യക്തി, അഥവാ രോഗി, മരുന്ന് കഴിക്കുന്നതിലൂടെ രണ്ടാമത്തെ അവസ്ഥയായ Deficiency stage ലേക്ക് മാത്രമേ എത്തുന്നുള്ളൂ. ഒരിക്കലും ആരോഗ്യാവസ്ഥയാകുന്ന Healthy stage ലെത്തുന്നില്ല.⭕*
പലരും ധരിച്ചു വെച്ചിരിക്കുന്നത് രോഗം ഭേദമായാൽ ആരോഗ്യത്തിലെത്തി എന്നാണ്. *തീർച്ചയായും അല്ല.*