Health Care Homoeopathy പട്ടർനടക്കാവ്

Health Care Homoeopathy പട്ടർനടക്കാവ് Homeopathic Clinic Doctor

04/11/2019
 #ഹെൽത്ത്_കെയർ_ഹോമിയോപ്പതിയിൽ ഇനിDr: നൗഫിയുടെയും (രാവിലെ 10 മുതൽ 1 മണി വരെ).Dr: അബ്ദുറഹ്മാന്റെയും (വൈകു 3 മുൽ 6 വരെ)സേവന...
04/11/2019

#ഹെൽത്ത്_കെയർ_ഹോമിയോപ്പതിയിൽ ഇനി
Dr: നൗഫിയുടെയും (രാവിലെ 10 മുതൽ 1 മണി വരെ).
Dr: അബ്ദുറഹ്മാന്റെയും (വൈകു 3 മുൽ 6 വരെ)
സേവനം ലഭ്യമാണ്.

06/05/2019

Ramadan working hours
10 am to 4pm

വേനൽക്കാലമായതോടെ ചൂടുകാല രോഗങ്ങളും ഒന്നൊന്നായി എത്തിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ചിക്കൻപോക്സ്
07/03/2019

വേനൽക്കാലമായതോടെ ചൂടുകാല രോഗങ്ങളും ഒന്നൊന്നായി എത്തിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ചിക്കൻപോക്സ്

വേനൽക്കാലമായതോടെ ചൂടുകാല രോഗങ്ങളും ഒന്നൊന്നായി എത്തിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ചിക്കൻപോക്സ്.
07/03/2019

വേനൽക്കാലമായതോടെ ചൂടുകാല രോഗങ്ങളും ഒന്നൊന്നായി എത്തിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ചിക്കൻപോക്സ്.

പ്രമേഹത്തിന് ഹോമിയോപ്പതി ചികിത്സ ഇന്ന്‍ ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഓരോ എട്ടു ...
08/01/2019

പ്രമേഹത്തിന് ഹോമിയോപ്പതി ചികിത്സ

ഇന്ന്‍ ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഓരോ എട്ടു സെക്കണ്ടിലും പ്രമേഹം മൂലം ലോകത്ത് ഒരു മരണം സംഭവിക്കുന്നുണ്ട്. ലോകത്തില്‍ ഏകദേശം 285 ദശലക്ഷക്കണക്കിന് മേലില്‍ ആളുകള്‍ പ്രമേഹ ബാധിതര്‍ ഉണ്ട് എന്നാണു കണക്കാക്കപെട്ടിട്ടുള്ളത്. ഇത് 2030 ഓടു കൂടി ഇരട്ടി ആവും എന്നും കരുതപ്പെടുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ആയികൊണ്ടിരിക്കുന്നത് ഏഷ്യ,ആഫ്രിക്ക യില്‍ നിന്നാണെന്നും നമ്മെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു.

പ്രമേഹം 2 തരത്തില്‍ ഉണ്ട്. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ. ഇതില്‍ ടൈപ്പ് 1 പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നു. കേരളീയരെ ബാധിക്കുന്ന പ്രമേഹ രോഗത്തില്‍ ഏതാണ്ട് 90 ശതമാനവും ടൈപ്പ് 2 പ്രമേഹമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെറ്റായ ജീവിതശൈലി, വ്യായാമ രഹിത ജീവിതം, ഉയര്‍ന്ന കലോറി ഉള്ള ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം, അമിതവണ്ണം, ചില മരുന്നുകളുടെ ഉപയോഗം, ജനതിക കാരണങ്ങള്‍ തുടങ്ങിയവ ടൈപ്പ് 2 പ്രമേഹത്തിന്‍റെ കാരണങ്ങളാണ്.

പരിശോധനകള്‍

രോഗത്തെപ്പറ്റി മനസ്സിലാക്കാന്‍ പ്രധാനമായി ഉപയോഗിക്കുന്ന ലാബ് പരിശോധനകള്‍ RBS,FBS,PPBS,HBA1c,C Peptide തുടങ്ങിയവയാണ്. എന്നാല്‍ ചിലതരം പ്രമേഹങ്ങളില്‍ AIA(Anti Insulin Antibody), Islet Cell Antibody തുടങ്ങിയ അത്യാധുനിക ലാബ്‌ ടെസ്റ്റുകളും ആവശ്യമായി വരുന്നു. ഇതില്‍ C-Peptide എന്ന ടെസ്റ്റ്‌ വഴി പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കും.ടൈപ്പ് 1 പ്രമേഹത്തില്‍ C-Peptide ന്‍റെ അളവ് വളരെ പ്രധാനമാണ്. HBA1c എന്ന ടെസ്റ്റ്‌ വഴി ഏതു രീതിയില്‍ ആണ് പ്രമേഹ ചികിത്സ കൊടുക്കേണ്ടത് എന്ന്‍ മനസ്സിലാക്കാന്‍ കഴിയും. രക്തത്തില്‍ പഞ്ചസാര പെട്ടെന്ന്‍ കുറക്കാന്‍ ഉള്ള മരുന്നുകള്‍ കൊടുക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ ടെസ്റ്റ്‌ അനുസരിച്ചാണ്. AIA,ICA തുടങ്ങിയ അന്ടിബോടികള്‍ കൊണ്ടാണ് പ്രമേഹം ഉണ്ടാവുന്നത് എങ്കില്‍ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ രീതിയില്‍ ഉള്ള ചികിത്സയാണ് ഹോമിയോപ്പതിയില്‍ കൊടുക്കുന്നത്. ഹോമിയോപ്പതിയില്‍ പൂര്‍ണ്ണമായും ചികിത്സാ പ്രോട്ടോകോള്‍ വഴി ചികിത്സിക്കുന്ന രോഗമാണ് പ്രമേഹം. അതിനാല്‍ തന്നെ വ്യക്തമായ ലാബ് പരിശോധനകള്‍ രോഗ ചികിത്സക്ക് ആവശ്യമായി വരുന്നുണ്ട്.

ചികിത്സ

കൃത്യമായ ലാബ് പരിശോധനകളുടെ സഹായത്തോടെ രോഗത്തിന്‍റെ ശക്തി, രോഗം എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നിവയെ അടിസ്ഥാനമാക്കിയാണ് രോഗ നിയന്ത്രണം. രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ രോഗം രോഗിയിലുണ്ടാക്കിയ അവസ്ഥകള്‍, തുടങ്ങിയവ വിശദമായി അറിഞ്ഞു അവ റെപ്പര്‍ട്ടറൈസേഷന്‍ എന്ന പ്രക്രിയ വഴി വിശകലനം ചെയ്ത് ആണ് മരുന്ന്‍ കുറിക്കപ്പെടുന്നത്. അതിനാല്‍ രോഗത്തെ പറ്റിയും വ്യക്തിപരമായ സവിശേഷതകളെ പറ്റിയും ഡോക്ടര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നത് രോഗിയുടെ ചുമതലയാണ്. വ്യക്തിഗത ചികിത്സ കൂടാതെ ആവശ്യമായ സാഹചര്യങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ പ്രധാനമായി എടുത്തുകൊണ്ടും ചികിത്സിക്കേണ്ടി വരും., ഈ സാഹചര്യങ്ങളില്‍ രോഗലക്ഷണങ്ങള്‍ക്ക് ശമനം ഉണ്ടാകുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ന്ന്‍ വ്യകതിഗതമായ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് ചികിത്സ നല്‍കിയാല്‍ മാത്രമേ പൂര്‍ണ്ണമായി രോഗം നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങള്‍ അനുസരിച്ച് രോഗകാരണങ്ങള്‍ കൂടി കണക്കിലെടുത്തുള്ള ചികിത്സ വഴിയാണ് രോഗങ്ങളില്‍ സൗഖ്യം ഉണ്ടാവുന്നത്. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം എത്രത്തോളം ഉണ്ട് എന്നത് നോക്കിയാണ് രോഗസൗഖ്യം സാധ്യമാണോ എന്ന്‍ കണക്കാക്കുന്നത്. പ്രമേഹ രോഗത്തിന്‍റെ നിയന്ത്രണത്തിനും പ്രമേഹത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ തടയുന്നതിനും ഹോമിയോപ്പതിയില്‍ കൃത്യമായ ചികിത്സാവിധികള്‍ ലഭ്യമാണ്. രോഗിയുടെ മാനസിക ശാരീരിക പ്രത്യേകതകള്‍ വിശകലനം ചെയ്തു കണ്ടുപിടിക്കുന്ന മരുന്നുകള്‍ ആണ് ചികിത്സ നിര്‍ദേശിക്കുന്നത്.

സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പ്രമേഹം എന്ന രോഗത്തെ വ്യക്തമായ ജീവിതശൈലി നിയന്ത്രണത്തിലൂടെയും കൃത്യമായ ഹോമിയോപ്പതി ചികിത്സയിലൂടെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ആരോഗ്യ പൂര്‍ണ്ണമായ ഒരു സമൂഹത്തെയും ഭാവി തലമുറയെയും വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കടപ്പാട്- ഡോ.രഹീസ്.K.മിൻഹാന്‍സ്

ഡോ.നൗഫി.ടി.കെ
ഹെൽത്ത് കെയർ ഹോമിയോപ്പതി ക്ലിനിക്‌
പട്ടർ നടക്കാവ്
MOB-8943120936

Address

Pattarnadakkavu
Pattarnadakkavu
676301

Opening Hours

Monday 11am - 6pm
Tuesday 11am - 6pm
Wednesday 11am - 6pm
Thursday 11am - 6pm
Friday 11am - 6pm
Saturday 11am - 6pm

Telephone

8943120936

Website

Alerts

Be the first to know and let us send you an email when Health Care Homoeopathy പട്ടർനടക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category