
06/04/2022
കഴിഞ്ഞ രണ്ടു വർഷമായി തൃക്കരിപ്പൂർ വെള്ളാപ്പ് റോഡ് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന "ഹീലിയോസ്
ഹോമിയോ ക്ലിനിക് & കൗൺസലിംഗ് സെന്റർ" കൂടുതൽ സൗകര്യങ്ങളും മികച്ച സേവനങ്ങളുമായി കണ്ടോത്ത് കോത്തായി മുക്കിൽ മാർച്ച് 8 വനിതാദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി ലളിത ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി.വി സജിത ഹോമിയോ ഫാർമസി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ശ്രീ. കെ യു രാധാകൃഷ്ണൻ, ശ്രീ. കെ കെ ഫൽഗുണൻ,
ശ്രീമതി കെ ചന്ദ്രിക, ശ്രീ. വി വി സുഭാഷ് മറ്റ് സുഹൃത്തുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.