15/06/2023
ഞാൻ ഒരു സംഭവം പറയാം...!! ഒരു ഭർത്താവിന്റെ അനുഭവ കഥ. ഈ കഥ വായിക്കുന്ന നിങ്ങളിൽ ആർക്കെങ്കിലും ഇതിലെ ഭർത്താവ് കടന്നു പോവുന്ന അവസ്ഥയിലൂടെയോ ഭാര്യ അനുഭവിക്കുന്ന അവസ്ഥയിലൂടെയോ ഞാൻ കടന്നു പോവുന്നുണ്ട് എന്നു തോന്നുകയാണെങ്കിൽ എന്നെ നിങ്ങൾക്ക് വിളിക്കാം അല്ലെങ്കിൽ മെസ്സേജ് അയക്കാം.
ഭർത്താവിന്റെ വാക്കുകൾ:
" അവളുമായുള്ള ജീവിതം സ്വർഗം പോലെ തോന്നും ഇടക്ക്, വളരെ കുറച്ച് സമയം കഴിയുമ്പോൾ നരകമായും തോന്നും. അവളുടെ മൂഡ് മാറുന്നത് മുൻകൂട്ടി കാണാനേ പറ്റില്ല. അത്ര പെട്ടന്ന് സന്തോഷത്തിലേക്ക് കേറി പോയ ആൾ വളരെ നിസ്സാര കാരണങ്ങൾക്ക് സങ്കടത്തിന്റെ പടുകുഴിയിലേക്ക് ഇറങ്ങി പോവും. മണിക്കൂറുകൾ കൊണ്ടോ ചുരുക്കം ദിവസങ്ങൾ കൊണ്ടോ വീണ്ടും ഓക്കേ ആവും.
നമ്മൾ പൊളിഞ്ഞു വീഴാനായ പാലത്തിൽ കൂടെ നടക്കുമ്പോൾ എത്ര ശ്രദ്ധിച്ചാണ് നടക്കുക? അത് പോലെ ആണ് എനിക്ക് അവളോട് ഇടപഴകുമ്പോൾ തോന്നാറുള്ളത്. അങ്ങനെ സൂക്ഷ്മത പാലിച്ചാണ് ഞാൻ അവളോട് സംസാരിക്കാറുള്ളത്. വഴക്കുണ്ടാക്കാതിരിക്കാൻ ഞാൻ എന്റെ ഭാഗത്തു നിന്ന് പരമാവധി ശ്രമിക്കും. അവളുടെ സംസാരത്തിലെ ടോൺ മാറുമ്പോൾ, മുഖത്തെ ഭാവം മാറുമ്പോൾ വഴക്കുണ്ടാക്കുന്നത് ഒഴിവാക്കാൻ ഞാൻ ഒന്ന് സോഫ്റ്റ് ആവും. അപ്പോഴെക്കും അവൾ കൈവിട്ട് പോയിട്ടുണ്ടാവും. ആ സമയത്തെ ദേഷ്യവും സങ്കടവും അതിന്റെ മൂർധന്യാവസ്ഥയിലേക്കാണ് പെട്ടന്ന് എത്തുക.
അവള് പറഞ്ഞത് അതുപോലെ ചെയ്തു കൊടുത്താലും ചിലപ്പോ എന്നോട് ദേഷ്യപ്പെടും. അപ്പോൾ എനിക്ക് തോന്നും ഇതെന്തൊരു അവസ്ഥയാണെന്ന്. ഒരു ഉദാഹരണം പറയാം. ഒരിക്കൽ കാലത്ത് എന്നോട് അവൾ കുട്ടികളെയും കൂട്ടി എങ്ങോട്ടെങ്കിലും പുറത്തു പോവാൻ പറഞ്ഞു, അവൾക്ക് ഒന്ന് ഫ്രീ ആവണമെന്ന്. കുറച്ചു സമയം കൊണ്ട് ഞാൻ റെഡി ആയി ചുമ്മാ കുട്ടികളെയും കൊണ്ട് നടക്കാൻ തീരുമാനിച്ചു. എന്നാൽ ഇറങ്ങാൻ നേരത്ത് അവൾ എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു. മുഖം കണ്ടാൽ അറിയാം ദേഷ്യത്തിലോ വെറുപ്പിലോ ആണ്.അവളുടെ നടത്തതിലും നോട്ടത്തിലും ഒക്കെ അത് കാണാനുണ്ട്. ഞാൻ അവളെ കൂട്ടാതെ കുട്ടികളെയും കൊണ്ട് പോവുന്നത് ഇഷ്ടമാവാത്തത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ ഷൂ അകത്തു നിന്ന് എടുത്തു തരാൻ പറഞ്ഞപ്പോൾ പോലും കൂട്ടാക്കിയില്ല. എനിക്ക് അവളോട് നല്ല പ്രയാസം തോന്നി. ഞാൻ എന്റെ ജോലികളും വെച്ച് കുട്ടികളെയും കൊണ്ട് നടക്കുന്നത് അവൾക്ക് ഫ്രീ ആവാൻ വേണ്ടി ആണ് എന്നിട്ടും വെറുപ്പ് കാണിക്കുന്നു, ഒരു പരിഗണന പോലും കാണിക്കുന്നില്ല. ഇങ്ങനെ ഒരു സ്ത്രീയോടൊപ്പം ജീവിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ലെന്ന് തോന്നി പോയി. കുറച്ചു സമയത്തിന് ശേഷം ഞാൻ മക്കളെയും കൊണ്ട് തിരിച്ചെത്തിയപ്പോൾ അവളുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി, പ്രത്യകിച്ചു ഒന്നും സംഭവിക്കാത്ത പോലെ സാധാരണപോലെ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു. എന്നാൽ ഞാൻ അപ്പോഴും അവള് എന്നോട് വെറുപ്പോടെ പെരുമാറിയത്തിന്റെ പ്രയാസത്തിൽ നിന്ന് മുക്തനായിട്ടുണ്ടായിരുന്നില്ല."
"പക്ഷെ, നിങ്ങൾ ഇതൊക്കെ കേട്ട് ആൾ ഒരു മുരടത്തി ആണെന്നൊന്നും വിചാരിക്കല്ലേ. കല്യാണത്തിന് മുമ്പ് ഞങ്ങൾ പ്രേമിച്ചിരുന്ന കാലത്ത് അവൾ എന്നെ ആരാധിക്കുയാണെന്നാണ് എനിക്ക് തോന്നിയിരുന്നത്. അത്രമേൽ സ്നേഹം കൊണ്ട് മൂടിയിരുന്നു. എന്നെ കാണാൻ അവൾ നിരന്തരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്, എന്നെ കാണുമ്പോൾ അവളുടെ മുഖത്തുള്ള തിളക്കമൊക്കെ എന്നിലെ കാമുകന് അവളുടെ മേൽ അത്രമേൽ ആസക്തി ഉണ്ടാക്കി. അപ്പോളൊക്കെ അവർ പറയുമായിരുന്നു, ഞാൻ എല്ലാ കാര്യങ്ങളിലും അവൾക്ക് പെർഫെക്ട് ആയ പങ്കാളി ആണെന്ന്. ആ സമയത്തു ഉണ്ടായിരുന്ന ചുംബനങ്ങളും ആലിംഗനങ്ങളും അവളുടെ സ്നേഹം എന്നുടെ മേൽ പെയ്തിറങ്ങുന്നത് പോലെ ആയിരുന്നു. പക്ഷെ, കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തൊട്ട് ആളാകെ മാറി. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും കുറ്റം കണ്ടുപിടിക്കുന്നു, അതിന്റ പേരിൽ പെട്ടന്ന് മൂഡ് ഓഫ് ആവുന്നു, നിസ്സാരമെന്നു കരുതിയ കാര്യങ്ങൾ പോലും ഊതി വീർപ്പിച്ചു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു. ചിലപ്പോഴൊക്കെ എനിക്ക് അവളെ ഒഴിവാക്കി മറ്റു സ്ത്രീകളുടെ കൂടെ പോവാൻ ആഗ്രഹമുണ്ടെന്ന് ഒക്കെ പറയും. അതിനു ചില സ്ത്രീകളുടെ പേര് "example" ആയിട്ടു പറയുകയും ചെയ്യും. പെട്ടന്ന് ഓഫ് ആവുന്ന സമയങ്ങളിൽ എന്നെ കുറിച്ച്, എന്റെ ജോലിയെ കുറിച്ച് , എന്റെ സുഹൃത്തുക്കളെ കുറിച്ച്,എന്റെ ഭൂതകലങ്ങളെ കുറിച്ച് , എന്റെ വിശ്വാസങ്ങളെ കുറിച്ച്, ഒക്കെ മോശമായി പറഞ്ഞു കൊണ്ടേ ഇരിക്കും. ചുബനങ്ങളും ആലിംഗനകളുമൊക്കെ കിട്ടാകനിയായി മാറും.
ഇങ്ങനെ ഒക്കെ ആണെങ്കിലും വല്ലപ്പോഴും ഒരിക്കലൊക്കെ എന്റെ ആ പഴയ " കാമുകി പെണ്ണിന്റെ" സ്വഭാവം കാണിക്കും. തമാശ പറയുന്ന, സ്മാർട്ട് ആയ, എന്നെ എളുപ്പം വശീകരിക്കുന്ന ആ പെണ്ണ്. അപ്പോൾ തോന്നും അത്രയും സ്നേഹം എനിക്ക് ലഭിക്കുന്നുണ്ട്, ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഭർത്താവാണെന്ന്.
എന്നാൽ ആ സ്വഭാവത്തിന് അധികം ആയുസ്സുണ്ടാവില്ല. വീണ്ടും എന്നോട് വെറുപ്പുള്ളത് പോലെ, എന്നെ ഇഷ്ടമില്ലാത്തത് പോലെ ഉള്ള പെരുമാറ്റങ്ങൾ തുടങ്ങും "
(വരികൾ: Stop walking on eggshells.2010)
ഈ പറഞ്ഞ സംഭവം വായിച്ചപ്പോൾ ഏതെങ്കിലും ഒരു സമയം നിങ്ങൾക്ക് നിങ്ങളനുഭവിക്കുന്ന അവസ്ഥ ആയിട്ടു തോന്നിയെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം. എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. ഇത് എന്റെ പഠനാവശ്യത്തിത്തിനു കൂടെ വേണ്ടിയാണ്. നമ്മൾ സംസാരിക്കുന്ന വിഷയങ്ങൾ രഹസ്യമായിരിക്കും. ഇതാണ് എന്റെ നമ്പർ: 9645242531 (വാട്സ്ആപ്പ് )
ഇതല്ലാതെയോ ഇതിനു പുറമയോ ഇനി പറയുന്ന സ്വഭാവങ്ങൾ കാണിക്കുന്നവരുണ്ടെങ്കിലും കോൺടാക്ട് ചെയ്യാം.
1) സ്വന്തം ശരീരത്തിൽ സ്ഥിരമായി മുറിവേൽപ്പിക്കുന്ന സ്വഭാവം
2) വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലും പെട്ടെന്ന് അടുക്കുകയും എന്നാൽ വളരെ പെട്ടെന്ന് തന്നെ നിസ്സാരമായ കാരണങ്ങൾ കൊണ്ട് ആ ബന്ധം ഒഴിവാക്കുകയും ചെയ്യുന്ന സ്വഭാവം. അങ്ങനെ പെട്ടന്നു മുറിഞ്ഞ് പോയ ഒരുപാട് പ്രണയ / സഹൃദ ബന്ധങ്ങളുടെ അനുഭവാങ്ങൾ ഉണ്ടാവുക.
3) ചിന്തകൾ ഒന്നും വരുന്നില്ല എന്ന തരത്തിൽ ഉള്ള മരവിപ്പ് ഉണ്ടാവുക.
4) ഇടക്ക് ഞാൻ ഒന്നിനും കൊള്ളില്ല എന്നുള്ള രീതിക്ക് പറയുകയും പ്രവർത്തിക്കുകയും ചെയ്യുക, എന്നാൽ ചിലപ്പോൾ അങ്ങേ അറ്റം confidence ഉള്ള രീതിയിൽ പെരുമാറുക.
5) ദേഷ്യം വരുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പെട്ടന്നു വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ react ചെയ്യക.
6) എടുത്തു ചാടുന്ന/അപകടം വിളിച്ചു വരുത്തുന്ന പെരുമാറ്റങ്ങൾ. ഉദാ : അപകടകരമായ രീതിയിൽ വണ്ടി ഓടിക്കൽ, അച്ഛടക്കമില്ലാത്ത ലൈംഗീക ബന്ധങ്ങൾ, മയക്കു മരുന്നിന്റെ ഉപയോഗം.
7) ആത്മഹത്യ ശ്രമങ്ങളോ ഭീഷണികളോ കാണിക്കുക.
Thank you for Reading
InCare Psychological well being centre.
Payyannur