GAH, Kandoth,Payyannur

GAH, Kandoth,Payyannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GAH, Kandoth,Payyannur, Hospital, Payyanur.

പയ്യന്നൂർ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ആശുപത്രിയിൽ വൈബ് 4വെൽനെസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യത്തി...
06/01/2026

പയ്യന്നൂർ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ ആശുപത്രിയിൽ വൈബ് 4വെൽനെസ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യത്തിന്റെ വഴിയിലൂടെ ആരോഗ്യമുള്ള സമൂഹത്തിനായി എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പയിനിൽ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രാഖി ടി. പി സ്വാഗതമർപ്പിച്ചു സംസാരിച്ചു. അധ്യക്ഷ സ്ഥാനം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാജൻ എ. വി നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ മനോജ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രൊജക്റ്റ്‌ മെഡിക്കൽ ഓഫീസർ ഡോ. ഗോപിക സി. പി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.പരിപാടിയിൽ നേത്ര സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. മല്ലിക നന്ദി അർപ്പിച്ചു. രോഗികളും മറ്റു ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

New year celebration at hospital
05/01/2026

New year celebration at hospital

ലോക ആന്റിമൈക്രോബിയൽ പ്രതിരോധ (AMR) അവബോധ വാരാചരണത്തിന്റെ ഭാഗമായി  ആശുപത്രിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഈ അവസരത്തിൽ...
19/11/2025

ലോക ആന്റിമൈക്രോബിയൽ പ്രതിരോധ (AMR) അവബോധ വാരാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഈ അവസരത്തിൽ ഡോ. സൗഭാഗ്യ പി “ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR)” എന്ന വിഷയത്തെ ആസ്പദമാക്കി വിശദമായ ക്ലാസ് എടുത്തു.

ക്ലാസിന് മുന്നോടിയായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാജൻ എ.വിയും സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രാഖി ടി.പിയും വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആശയവിനിമയം നടത്തി.

പാടി ടീംസ്  തായിനേരി, കർഷകസംഘം തായിനേരി സെന്റർ യൂണിറ്റ് സംയുക്തമായി കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന...
18/11/2025

പാടി ടീംസ് തായിനേരി, കർഷകസംഘം തായിനേരി സെന്റർ യൂണിറ്റ് സംയുക്തമായി കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിചിച്ചു.കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. സൗഭാഗ്യ. പി, ഡോ. ഗോപിക. സി. പി എന്നിവരുടെ സേവനം ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമായി. ക്യാമ്പിന്റെ തുടക്കത്തിൽ ഡോക്ടർമാർ "ജീവിതശൈലി രോഗങ്ങൾ" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.പരിപാടിയിൽ ലൈബ്രറി ഭാരവാഹി കെ സന്തോഷ് സ്വാഗത്മാർപ്പിച്ചു. കർഷകസംഘം വില്ലജ് ട്രഷറർ സുജിത് എം അധ്യക്ഷത വഹിച്ചു. വിസ്മയ പാർക്ക്‌ ഡയറക്ടർ പോത്തേര കൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു.കർഷകസംഘം ടൌൺ വെസ്റ്റ്‌ വില്ലേജ് സെക്രട്ടറി വി നന്ദകുമാർ ആശംസ അർപ്പിച്ചു സംസാരിച്ചു.ലൈബ്രറി വാരവാഹി രാഹുൽ. കെ നന്ദി അർപ്പിച്ചു. തുടർന്ന് നടന്ന ക്യാമ്പിൽ ആശുപത്രി ഫർമസിസ്റ് മാരുടെ നേതൃത്വത്തിൽ സൗജന്യ
മരുന്ന് വിതരണവും നടന്നു.

ലോക പ്രമേഹ ദിന മെഡിക്കൽ ക്യാമ്പ്നവംബർ 14-നു ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ആശുപത്രിയിൽ പ്രമേഹവും പ്രമേഹ അനുബന്ധ രോഗങ്ങളു...
15/11/2025

ലോക പ്രമേഹ ദിന മെഡിക്കൽ ക്യാമ്പ്

നവംബർ 14-നു ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ആശുപത്രിയിൽ പ്രമേഹവും പ്രമേഹ അനുബന്ധ രോഗങ്ങളുമായ കൈ–കാൽ പുകച്ചിൽ, തരിപ്പ്, കാഴ്ച വൈഷമ്യങ്ങൾ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹ വൃണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കായി മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാജൻ എ.വി ക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രാഖി ടി.പി അധ്യക്ഷത വഹിച്ചു. പ്ലാൻ മെഡിക്കൽ ഓഫീസർ ഡോ. ഗോപിക സി.പി ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു.

പരിപാടിയുടെ അവസാനത്തിൽ നേത്രസ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. മല്ലിക ഇ.കെ നന്ദി രേഖപ്പെടുത്തി.

ലോക പ്രമേഹ ദിനത്തിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ക്യാമ്പ് വലിയ സഹായമായി.

Address

Payyanur
670307

Website

Alerts

Be the first to know and let us send you an email when GAH, Kandoth,Payyannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category