08/11/2021
പ്രകാശത്തിന്റ കിരണങ്ങൾ
നവംബർ-8 2021
ലോക റേഡിയോളജി ദിനം ആയി ലോകമെങ്ങും ആഘോഷിക്കുകയാണ്..
ഈ വർഷത്തെ സന്ദേശം "𝗜𝗻𝘁𝗲𝗿𝘃𝗲𝗻𝘁𝗶𝗼𝗻𝗮𝗹 𝗿𝗮𝗱𝗶𝗼𝗹𝗼𝗴𝘆- 𝗔𝗰𝘁𝗶𝘃𝗲 𝗰𝗮𝗿𝗲 𝗳𝗼𝗿 𝘁𝗵𝗲 𝗽𝗮𝘁𝗶𝗲𝗻𝘁"(കൃത്യമായ രോഗ നിർണയത്തിനും, ചികിത്സക്കും റേഡിയോളജി ഉപയോഗപ്പെടുത്തുക) എന്നതാണ്.
വിൽഹം കൊണാഡ് റൊന്റജൻ എന്ന ജർമൻ ശാസ്ത്രജ്ഞൻ 1895 നവംബർ 8 നു വൈകുന്നേരം ,അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ (പ്രകാശം കടക്കാത്ത മുറിയിൽ )വൈദ്യതിയുടെ സഞ്ചാര പാതയെക്കുറിച്ചു മർദംകുറഞ്ഞ സൂക്ഷ്മമായ ഒരു കുഴലിലൂടെ നിരീക്ഷിക്കുകയായിരുന്നു. അതിനോട് ചേർത്ത് വച്ച ഒരു പേപ്പറിൽ (ബേരിയം പ്ലാറ്റിനോ സയനൈഡ്) ലഭിച്ച ഫ്ലൂറോസെന്റ് ചിത്രങ്ങൾ അദ്ദേഹത്തെ അത്ഭുതപെടുത്തി.പിന്നീട് പല പരീക്ഷണങ്ങൾ തുടരുകയും അതേതുടർന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ കൈപ്പത്തിയുടെ രൂപം കണ്ടെത്തുകയും ചെയ്തു ആദ്യത്തെ എക്സ്- റേ അല്ലെങ്കിൽ റൊന്റാജനോഗ്രാം എന്ന് അവ അറിയപ്പെട്ടു.1901 നു ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പ്രൈസ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾക് ഈ മഹത്തായ കണ്ടുപിടിത്തം കാരണം ആയി.
1845 മാർച്ച് 25 നു ജർമനി യിൽ ജനിച്ച അദ്ദേഹം 1910 ഫെബ്രുവരി 10 നു വൻ കുടലിൽ അർബുദബാധയെതുടർന്ന് മരണത്തിന് കീഴടങ്ങുമ്പോൾ തന്റെ ജീവിതം തന്നെ ശാസ്ത്രലോകത്തിനു സംഭാവന ചെയ്തു കൊണ്ട് മഹത്തായ എക്സ് കിരണത്തെയും ലോകത്തിനു സമ്മാനിക്കുകയുo ചെയ്തു അനശ്വരമായ ആ ജീവിതം കൊണ്ട് അനേകായിരം സംഭാവനകൾ ശാസ്ത്രലോകത്തിനു ലഭിക്കുകയായുണ്ടായി
റേഡിയോളജി എന്ന ശാസ്ത്ര ശാഖ യുടെ വളർച്ചക്കും അനവധി ഉപകരണങ്ങളുടെ കണ്ടുപിടിത്തിങ്ങൾക്കും വഴിതുറക്കാൻ ഇത് സഹായകമായി
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ശബ്ദമില്ലാത്തതും രൂപമില്ലാത്തതും സ്പർശിക്കാൻ കഴിയാത്തതുമായ അദൃശ്യ കിരണങ്ങൾ എന്ന അർത്ഥത്തിൽ നിന്ന് അവയെ എക്സ് -റേ എന്ന് ചുരുക്കി വിളിക്കാo.
വൈദ്യ ശാസ്ത്ര രംഗത്തെ എക്കാലത്തെയും വലിയ സംഭനകളിൽ ഒന്നായ് എന്നും ഇവ അറിയപ്പെടും. ശരീരത്തിലെ എല്ലുകളുട ഘടന, സ്ഥാനം, ഒടിവ്, ഓരോ അവയവങ്ങളുടെയും സ്ഥാനം, വലിപ്പം, എന്ന് തുടങ്ങി ഏത് രോഗങ്ങളുടെയും നിർണയത്തിന് അനിവാര്യ ഘടകമാണ് ഈ സൂക്ഷ്മകിരണങ്ങൾ.
റേഡിയോ ഡയഗ്നോസിസ് എന്ന രോഗനിർണയ വിഭാഗത്തിലും റേഡിയോതെറാപ്പി, (അർബുദത്തിനു റേഡിയേഷൻ നൽകുന്ന ചികിത്സ )ന്യൂക്ലിയർ മെഡിസിൻ എന്നീ രോഗനിർണയ ചികിത്സ വിഭാഗത്തിലും എക്സ് -റേ ഉപയോഗിക്കുന്നുണ്ട്
റേഡിയോളജി വിഭാഗത്തിലെ സിടി സ്കാൻ യന്ത്രം എക്സ്- റേ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . ആന്തരിക അവയവങ്ങളുടെ തൃമാന ചിത്രങ്ങൾ ഉൾപ്പെടെ, അപകടം മൂലമുണ്ടാകുന്ന മസ്തിഷ്ക ക്ഷതങ്ങൾ, രക്തസ്രാവം, എല്ലുകളുടെ ഒടിവ്, ശ്വാസകോശ രോഗ നിർണയം, ശരീരത്തിനുള്ളിലെ മുഴകൾ തുടങ്ങി അനേകം രോഗനിർണയങ്ങൾക് സിടി സ്കാൻ ഉപയോഗിക്കുന്നുണ്ട്
2019 ൽ കോവിഡ് 19 മഹാമാരി പൊട്ടിപുറപ്പെട്ട നാൾ മുതൽ കോവിഡ് ചികിത്സ രോഗനിർണയ ഉപാധികളിൽ ഒന്നായ് എക്സ് റേ യും സിടി സ്കാനും ഉപയോഗിച്ച് വരുന്നു.ശ്വാസകോശ രോഗ നിർണയത്തിനു ചെസ്റ്റ് എക്സ് റേ, അതി സൂക്ഷ്മ പരിശോധനക്കായ് എച് ആർ സിടി ചെസ്റ്റ് ഉം ഉപയോഗത്തിലുണ്ട്. ഇത് കൂടാതെ അൾട്രാസോണോഗ്രാഫി, എം ആർ ഐ സ്കാനിങ്എന്നിവയും റേഡിയോളജി വിഭാഗത്തിലെ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. അനുദിനം വളർന്നു കൊണ്ടിരിക്കുകയും അതി നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് )ആവിർഭാവവും റേഡിയോളജി എന്ന ശാസ്ത്ര ശാഖ യെ വൈദ്യ ശാസ്ത്ര രംഗത്ത് ഒഴിച്ചു കൂടാനാകാത്ത വിഭാഗമാക്കി മാറ്റുകയും ചെയ്തു.
ഇതിനെല്ലാം കാരണമായ ആ മഹത്തായ വിപ്ലവത്തിന്റെ 126 ആം വാർഷികം ഈ വരുന്ന നവംബർ 8നു ലോക റേഡിയോളജി ദിനം ആയി ആഘോഷിക്കുകയാണ്.
മാറ്റങ്ങൾക് കാരണമായ പ്രകാശത്തിന്റെ സൂക്ഷ്മ കിരണങ്ങൾക്, അതിന്റെ സൃഷ്ടാവിനു അതിലുപരി അനേകായിരം പേർക് ജീവിതവും തൊഴിലും ആയുസും ആരോഗ്യവും പ്രധാനം ചെയ്യുവാനും മനുഷ്യ രാശിയുടെ ആരോഗ്യ സേവന രംഗത്തെ എക്കാലത്തും മറക്കാനാകാത്ത ആ പ്രതിഭ ക്കു മുന്നിൽ ,അദൃശ്യമായ പ്രകാശത്തിന്റെ ആ കിരണങ്ങൾക്ക് .......മുന്നിൽ കൃതഞ്ഞതയോടെ ഈ ദിനത്തിന്റെ ആശംസകൾ നേരുന്നു.
പഴയന്നൂർ ആശുപത്രിയിൽ ഏവരും കാത്തിരിക്കുന്ന പുതിയ 𝗫- 𝗥𝗮𝘆 𝗨𝗻𝗶𝘁 ൽ റേഡിയോളജി ദിന ആചരണം നടന്നപ്പോൾ........!
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു ശേഷം രോഗികൾക്ക് ഈ സൌകര്യം ഉപയോഗപ്പെടപത്താവുന്നതാണ്.