15/11/2023
നവംബർ 14
ലോക പ്രമേഹ ദിനം ആചരിച്ചു
ജില്ലാ ആശുപത്രി പെരിന്തൽമണ്ണ
********
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെയും പെരിന്തൽമണ്ണ ഐഎംഎ ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 14.11.23 ന് (ചൊവ്വ) രാവിലെ 7 മണിക്ക് ജില്ലാ ആശുപത്രിക്ക് മുൻവശം ഉള്ള IMA സ്ക്വയറിൽ നിന്നും പെരിന്തൽമണ്ണ സിവിൽ സ്റ്റേഷന് അടുത്തുള്ള ഗ്രീൻ ഗ്രീൻ ടാറഫ് വരെയുള്ള കൂട്ടനടത്തവും രാവിലെ 7.30 ന് ടർഫിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ജീവനക്കാർ അവതരിപ്പിച്ച ഫ്ലാഷ് മോബും, പെരിന്തൽമണ്ണ IMA ടീമും DIABETIC CLUB പെരിന്തൽമണ്ണയും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം കൂട്ട നടത്തം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മലപ്പുറം ADM ശ്രീ. N M മെഹറലി നിർവഹിച്ചു, പെരിന്തൽമണ്ണ IMA പ്രസിഡണ്ട് ഡോ. എ. ഷാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു അധ്യക്ഷയായിരുന്നു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ശ്രീ. പി.ഷാജി, പ്രതിപക്ഷ നേതാവ് ശ്രീ പചീരി ഫാറൂഖ്, ഡോ.ബി.അബ്ദുൽ ജലീൽ, ഡോ. നിലാർ മുഹമ്മദ് , ഡോ. രാമദാസ്, RMO ഡോ. അബ്ദുൽ റസാഖ്, P P യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു തയ്യൽ, മേലാറ്റൂർ ഹെൽത്ത് സൂപ്പർവൈസർ ശ്രീ വി.വി. ദിനേശ്, വാർഡ് കൗൺസിലർമാർ, ആശാപ്രവർത്തകർ, വിവിധ പ്രൈവറ്റ് ആശുപത്രികളിൽ നിന്നുള്ള ജീവനക്കാർ നഴ്സിംഗ് - പാരാമെഡിക്കൽ വിദ്യാർത്ഥികൾ, SPC വിദ്യാർത്ഥികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി അജിത, ജൂ.ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ വി. എ. സിദ്ധിഖ്, ശ്രീ. ജനാർദ്ദനൻ, ശ്രീ. സെന്തിൽ കുമാർ, IMA ഓഫീസ് ഇൻ ചാർജ് ശ്രീ. അമാനുള്ള ശ്രീ. മുരളി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിനിധി ശ്രീ. ഷാഫി എന്നിവർ നേതൃത്വം നൽകി.
എന്ന്,
ആശുപത്രി സൂപ്രണ്ട്,
ജില്ലാ ആശുപത്രി പെരിന്തൽമണ്ണ.