11/12/2025
ചെരക്കാപറമ്പിൽ മികച്ച പോളിംഗ്; ആവേശത്തോടെ വിധി എഴുതാൻ നേരത്തേ ബൂത്തിലെത്തി ജനങ്ങൾ.
*ഹനീഫ ഇയ്യം മടക്കൽ* 11/12/2025
ചെരക്കാപറമ്പിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് പൂർത്തിയാക്കി.
ഉച്ചക്ക് മുൻപ് തന്നെ 55 ശതമാനത്തിൽ കൂടുതൽ പോളിംഗ് രേഖപെടുത്തി. ഇരുപത്തി രണ്ടാം വാർഡിൽ 75% വോട്ട് രേഖപെടുത്തി.
സമാധാന പരമായാണ് വോട്ടെടുപ്പ് നടന്നത്.
മറ്റന്നാൾ രാവിലെ 8 മണിക്ക് ആണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.