
11/07/2025
എന്ത് കൊണ്ടാണ് പങ്കാളികളിൽ നിന്നുള്ള ലൈംഗീകതയേക്കക്കാൾ അവിഹിത ലൈംഗീകതക്ക് മധുരം കൂടുന്നത്?
ഭർത്താവിന്റെയൊപ്പമുള്ള 20 മിനിറ്റ് ബന്ധത്തെക്കാൾ കാമുകന്റെയൊപ്പമുള്ള അഞ്ച് മിനിറ്റ് ബന്ധമാണ് ഇങ്ങനെ പോകുന്ന ചില സ്ത്രീകൾക്ക് കൂടുതലിഷ്ടം. ഇതിന്റെ മനഃശാസ്ത്ര വശം എന്താണെന്ന് ഒരാളെന്നോട് ചോദിച്ചപ്പോൾ എനിക്കോർമ്മ വന്നത് ബിരിയാണി തിന്നുന്ന കാര്യമാണ്.
വീട്ടിലുണ്ടാക്കുന്ന ബിരിയാണിയേക്കാൾ ചിലർക്കിഷ്ടം പുറത്ത് നിന്ന് കഴിക്കുന്നതാണ്. വീട്ടിലെ ബിരിയാണി തയാറാക്കുന്ന തുടക്കം മുതൽ അവസാനം വരെ ദൃക്സാക്ഷിയാവുന്നവരാണ് മിക്കവരും. അത് മാത്രമല്ല അതിലെന്തൊക്കെ ചേരുവകൾ ചേർക്കുമെന്നുമറിയാം. ചിലപ്പോ കാണുമ്പോൾ ലുക്ക് ആണേലും രുചിയുണ്ടാവില്ല. ഈ രുചിയില്ലാത്ത ബിരിയാണി ദിവസവും കിട്ടിയാൽ?? അതായത് ഒരേ മസാല തന്നെയിട്ട് ബിരിയാണി വെച്ചാൽ കുറേ കഴിയുമ്പോൾ മടുക്കും. പിന്നെ അത് വേണ്ടെന്ന് വെക്കും. അവഗണിക്കും.
അത് പോലല്ല ചില ഹോട്ടൽ ബിരിയാണി. രുചിയുണ്ടെന്ന് കേട്ടാൽ ഒന്ന് പോകാൻ മടിക്കില്ല മിക്കവരും. അങ്ങനെയുള്ള ഹോട്ടലിൽ മനോഹരമായ പാത്രത്തിൽ നല്ല ചൂടോടെ ഭംഗിയിൽ വിളമ്പി കൊണ്ട് വെക്കുന്ന ബിരിയാണി കാണുമ്പോൾ തന്നെയൊരു ചേലാണ്.
വീട്ടിലെ ബിരിയാണി ഭർത്താവും, ഹോട്ടൽ ബിരിയാണി കാമുകനും. ഭർത്താവിന്റെ സ മട്ടിലുള്ള ബിരിയാണി വെപ്പ് നന്നായിയറിയുന്ന ഭാര്യക്ക് മടുപ്പ് തോന്നുന്നു. കുറേയൊക്കെ ശ്രമിച്ച് നോക്കുമെങ്കിലും ബിരിയാണി പഴയത് തന്നെ.
ശ്ശോ, രുചിയുള്ള ബിരിയാണിയേക്കുറിച്ച് നാല് പാട് നിന്നും കേൾക്കുമ്പോൾ കൊതി കേറും.
ഉദാഹരണത്തിന് തൃശൂരിലെ സഫയർ ബിരിയാണി അല്ലേൽ തലശ്ശേരി, അല്ലേൽ കോഴിക്കോട് ബിരിയാണിക്ക് നല്ല രുചിയാണെന്ന് ഒരുപാടാളുകൾ പറഞ്ഞതുകൊണ്ട് ആ വഴിക്ക് പോകുമ്പോൾ ആളുകളൊന്നു കയറാതെതെയിരിക്കില്ല.
വീട്ടിലെ ബിരിയാണി തിന്ന് മടുത്തവരിൽ ചിലർ ഉറപ്പായും സഫയർ പരീക്ഷിക്കാൻ ചിലപ്പോ മടിക്കില്ല. മറ്റ് ചിലർ ബിരിയാണി തിന്നില്ലേലും വീട്ടിലെ പഴം കഞ്ഞി തന്നെ കുടിച്ച് കഴിയും.
കാമുകനെന്ന ബിരിയാണിയുടെ വെപ്പ് രീതിയും രുചിയും മാത്രമേ ഇവിടെ കാമുകിയും വല്ലവന്റെയും ഭാര്യയുമായവൾക്ക് നോക്കേണ്ടതുള്ളു.
അത് കൊണ്ടാണ് നന്നായി ബിരിയാണി വെക്കാനറിയുന്ന കാമുകൻ്റെ റെസിപ്പി കാണുമ്പോൾ തന്നെ, ആഹാ ഇത് കൊള്ളാലോ പുള്ളിയെക്കൊണ്ടൊരു ബിരിയാണി വെപ്പിച്ച് നോക്കാമെന്ന് കരുതുന്നത്. വെക്കാനറിയുന്നവൻ അവസരം കിട്ടിയാൽ സ്വാദൂറും ബിരിയാണി വെച്ചുകൊണ്ടിരിക്കും, കാമുകിയത് തിന്ന് കൊണ്ടേയിരിക്കും. അതായത് കാമുകന്റെയൊപ്പമുള്ള ചെറു നിമിഷം കൊണ്ടും രതിമൂർച്ഛ അനുഭവപ്പെട്ട് വീണ്ടും വീണ്ടുമതിലേക്ക് വഴുതി പോകുന്നത്.
വീട്ടിലെ ബിരിയാണിക്ക് രുചി കൂട്ടാൻ പരിഹാരമുണ്ടോയെന്ന ചോദ്യം പ്രശസ്തമാണ്? രണ്ട് പേരും കൂടി ശ്രമിച്ചാൽ നടന്നെന്ന് വരും പക്ഷേ പല പാചക രീതികളും ശ്രമിച്ച് നോക്കിയിട്ടും നിരാശ തന്നെ ഫലം കണ്ടാൽ പിന്നെയതിന് മുതിരില്ല
വീട്ടിലെ ബിരിയാണി എപ്പോഴും അവിഞ്ഞതാണെങ്കിൽ പുറത്ത് പോയി കഴിച്ചാലെന്താണ് തെറ്റെന്നാണ് ചിലരുടെ ചിന്തയും ചോദ്യവും. എനിക്കറിയില്ല നിങ്ങള് പറ😁
ഭർത്താവിന് ഇത് പോലെയുള്ള ഭാര്യമാരെ ബിരിയാണിയുടെ സ്ഥാനത്ത് വെച്ചും വായിക്കാം😆